HOME
DETAILS

വഖ്ഫ് സ്വത്തുക്കള്‍ ഡിനോട്ടിഫൈ ചെയ്യരുത്; നിര്‍ദേശവുമായി സുപ്രീം കോടതി

  
Web Desk
April 16 2025 | 11:04 AM

Supreme Court Orders Against Denotifying Waqf Properties

ന്യൂഡല്‍ഹി: വഖ്ഫ് നിയമ ഭേദഗതിക്കെതിരായി സമര്‍പ്പിച്ച ഹരജികളില്‍ നിര്‍ദേശവുമായി സുപ്രീംകോടതി. നിലവിലെ വഖ്ഫ് സ്വത്തുക്കളുടെ സ്ഥിതി തുടരണമെന്നും ഡിനോട്ടിഫൈ ചെയ്യരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഹരജികളില്‍ നാളെയും വാദം തുടരും. വഖ്ഫ് സ്വത്ത് സര്‍ക്കാര്‍ ഭൂമിയാണ് എന്ന് കളക്ടര്‍ അന്വേഷണം നടത്തുമ്പോള്‍ വഖ്ഫ് സ്വത്ത് വഖ്ഫ് സ്വത്തായി പരിഗണിക്കില്ലെന്ന ഭേദഗതി നിയമത്തിലെ വ്യവസ്ഥ പ്രാബല്യത്തില്‍ കൊണ്ടുവരേണ്ടതില്ല എന്നും കോടതി നിര്‍ദ്ദേശിച്ചു. 

രജിസ്‌ട്രേഷന്‍ മൂലമോ കോടതി ഉത്തരവാലോ ഉപയോഗത്തിലൂടെയോ മറ്റേതെങ്കിലും നിലക്കോ വഖ്ഫായി കണക്കാക്കുന്ന സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്ത് വഖ്ഫ് അല്ലാതാക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

കലക്ടര്‍മാര്‍ വഖ്ഫില്‍ അന്വേഷണം നടത്തുന്നുണ്ടെങ്കില്‍ പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നടപടിയും തീരുമാനവും അരുതെന്നും കേന്ദ്ര വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും എക്‌സ് ഒഫീഷ്യോ അംഗങ്ങളല്ലാത്തവര്‍ എല്ലാവരും മുസ്‌ലിംകളായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണ് ആദ്യമായി കേസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. മുതിര്‍ന്ന അഭിഭാഷകനായ മനു അഭിഷേക് സിംഗ് വിയാണ് സമസ്തക്കു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.

നിയമത്തിലൂടെ ഒരു മതത്തിന്റെ ആചാരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന് കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. ഇത് ആര്‍ട്ടിക്കിള്‍ 26ന്റെ ലംഘനമാണെന്നും മതപരമായ ആചാരങ്ങള്‍ ഭരണഘടനാപരമായ അവകാശമാണെന്നു പറഞ്ഞ സിബല്‍ ഇസ്‌ലാം മതത്തിലെ അനിവാര്യമായ ആചാരമാണ് വഖ്ഫ് എന്നും ഈ ആചാരത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്നും ചോദിച്ചു.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, പിവി സഞ്ജയ് കുമാര്‍, കെ പി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

നിയമത്തിലെ ഭേദഗതി വഖ്ഫിന്റെ മതസ്വഭാവം ഇല്ലാതാക്കുന്നതും ഒരു മതവിഭാഗത്തിന് സ്വന്തം കാര്യങ്ങള്‍ കൈകാര്യംചെയ്യാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 പ്രകാരം നല്‍കിയ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റവുമാണ്. സംസ്ഥാന വഖ്ഫ് ബോര്‍ഡുകളുടെ അവകാശങ്ങളില്‍ കടന്നുകയറുകയും അവയുടെ നിയന്ത്രണങ്ങളില്‍ ഇടപെടുകയും ചെയ്യുന്നത് ഫെഡറല്‍ തത്വളുടെയും ലംഘനമാണ്. 1995ലെ നിയമത്തിലെ സെക്ഷന്‍ 3 (ആര്‍) ല്‍ നല്‍കിയ 'വഖ്ഫ്' എന്നതിന്റെ നിര്‍വചനത്തിലെ ഭേദഗതിയും പുതുതായി ചേര്‍ത്ത സെക്ഷന്‍ 3ഇ, 7 (1) വകുപ്പും നിലവിലെ വഖ്ഫ് സ്വത്തുക്കളെ ഗുരുതരമായി ബാധിക്കും.

വഖ്ഫ് ബൈ യൂസര്‍ വ്യവസ്ഥ ഇല്ലാതാക്കിയത് വലിയ പ്രത്യാഘാതമുണ്ടാക്കുകയും സുപ്രധാന വഖ്ഫ് സ്വത്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയ്യും. ഒരിക്കല്‍ വഖ്ഫ് ചെയ്തത് എപ്പോഴും വഖ്ഫ് ആയിരിക്കും. മുസ് ലിം നിയമശാസ്ത്രമനുസരിച്ച് വഖ്ഫ് വാക്കാലോ ആധാരത്തിലൂടെയോ ഉപയോക്താവില്‍ നിന്ന് സൃഷ്ടിക്കാന്‍ കഴിയും. ഒരു ഭൂമിയോ സ്വത്തോ വളരെക്കാലമായി മുസ് ലിം സമുദായത്തില്‍പ്പെട്ട ആളുകള്‍ മതപരമോ ഭക്തിപരമോ ആയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍, അത്തരം സ്വത്തോ ഭൂമിയോ ഉപയോക്താവില്‍ നിന്ന് വഖ്ഫ് ആയി മാറുന്നു.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിലവില്‍വന്നതിനാല്‍ ഇന്ത്യയിലെ വഖ്ഫ് സ്ഥാപനങ്ങള്‍ക്ക് വഖ്ഫ് ആധാരം ഇല്ല. അതിനാല്‍ രേഖയുടെ അടിസ്ഥാനത്തില്‍ വഖ്ഫ് സ്വത്തുക്കള്‍ നിര്‍ണയിക്കപ്പെടുന്നത് സ്വകാര്യ സ്വത്തോ സര്‍ക്കാര്‍ സ്വത്തോ ആണെന്ന് അവകാശപ്പെടാനിടയാക്കും. വഖ്ഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും അമുസ് ലിംകളെ ഉള്‍പ്പെടുത്തുന്നത് ഭരണഘടനാലംഘനമാണ്. വഖ്ഫ് തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലേക്ക് നിക്ഷിപ്തമാക്കുന്നത് സര്‍ക്കാര്‍ തന്നെ വാദിയും ജഡ്ജിയുമാകുന്ന സാഹചര്യമുണ്ടാക്കുമെന്നും സമസ്ത ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ കനത്ത മഴയ്ക്ക് പിന്നാലെ കെട്ടിടം തകർന്ന് നാല് മരണം; നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടരുന്നു

National
  •  6 hours ago
No Image

നിലവിലെ പൊലിസ് മേധാവി വിരമിക്കുന്നതോടെ പൊലിസ് തലപ്പത്ത് അടുത്തമാസം വന്‍ അഴിച്ചുപണി 

Kerala
  •  7 hours ago
No Image

ഷൈൻ ടോം ചാക്കോയുടെ ഓടി രക്ഷപ്പെടൽ: പൊലീസ് ചോദ്യങ്ങളുമായി, സത്യം പുറത്തുവരുമോ?

Kerala
  •  7 hours ago
No Image

യുഎസ് പഠനത്തോട് വിട! കർശന നിയമങ്ങളും ഉയർന്ന വിസ നിരസിക്കലും: ഇന്ത്യൻ വിദ്യാർത്ഥികൾ പുതിയ വഴികൾ തേടുന്നു

National
  •  7 hours ago
No Image

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകൾക്ക് ജിഎസ്ടി ? തെറ്റിദ്ധാരണ വേണ്ടെന്ന് ധനമന്ത്രാലയം

National
  •  8 hours ago
No Image

Hajj 2025: യാത്ര നിയമങ്ങൾ കടുപ്പിച്ചു സഊദി; നിയമവിരുദ്ധ സന്ദർശകർക്കും സൗകര്യം ഒരുക്കുന്നവർക്കും 2.2 ലക്ഷം രൂപ വരെ പിഴ

Saudi-arabia
  •  8 hours ago
No Image

യുഎസിൽ 1,000ത്തിലധികം വിദേശ വിദ്യാർഥികളുടെ വിസ റദ്ദാക്കി ട്രംപ് ഭരണകൂടം; കൂടുതലും ഇന്ത്യക്കാർ; നാടുകടത്തൽ ഭീഷണിയിൽ

International
  •  9 hours ago
No Image

സച്ചിനെയും കടത്തിവെട്ടി; തകർച്ചയിലും ചരിത്രനേട്ടത്തിലേക്ക് നടന്നുകയറി പടിതാർ

Cricket
  •  16 hours ago
No Image

ജെഎൻയു തെരഞ്ഞെടുപ്പ് പ്രക്രിയകൾ താത്കാലികമായി നിർത്തിവെച്ചു; തീരുമാനം സംഘർഷങ്ങൾക്ക് പിന്നാലെ

National
  •  16 hours ago
No Image

ഫുട്ബോളിൽ അവൻ എന്നെ പോലെ തന്നെയാണ് കളിച്ചുകൊണ്ടിരുന്നത്: മെസി 

Football
  •  17 hours ago