
ലോകബാങ്കിലെ സിറിയയുടെ കടങ്ങളെല്ലാം സഊദി ഏറ്റെടുത്തു

റിയാദ്: 2011 മുതല്‍ വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്ന സിറിയെയ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ലോക ബാങ്കിന് സിറിയ നല്‍കാനുള്ള ഏകദേശം 15 മില്യണ്‍ യുഎസ് ഡോളര്‍ സഊദി അറേബ്യ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുനര്‍നിര്‍മ്മാണത്തിനായി ദശലക്ഷക്കണക്കിന് അന്താരാഷ്ട്ര സഹായം ഈ സംരംഭം വഴി ലഭിക്കുമെന്നും ബുദ്ധിമുട്ടുന്ന രാജ്യത്തെ പൊതുമേഖലയ്ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
2024 ഡിസംബറില്‍ ബശ്ശാര്‍ അല്‍അസദിന്റെ ഭരണകൂടത്തെ പുറത്താക്കിയതിനുശേഷം സിറിയയ്ക്കായി സഊദി അറേബ്യ നടത്തുന്ന ആദ്യത്തെ നേരിട്ടുള്ള സാമ്പത്തിക സംരംഭമായിരിക്കും ഇത്. എന്നിരുന്നാലും ഈ സഹായത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
സഊദി ധനകാര്യ മന്ത്രാലയത്തിന്റെ വക്താവ് ഈ നീക്കം സ്ഥിരീകരിക്കാന്‍ തയ്യാറായില്ല. 'ഊഹാപോഹങ്ങളെക്കുറിച്ച് ഞങ്ങള്‍ അഭിപ്രായം പറയുന്നില്ല, പക്ഷേ അവ ഔദ്യോഗികമാകുമ്പോള്‍ ഞങ്ങള്‍ അതേക്കുറിച്ച് പ്രഖ്യാപിക്കും' എന്ന് അദ്ദേഹം റോയിട്ടേഴ്സിനോട് പറഞ്ഞു.
സഊദി സര്‍ക്കാരിന്റെ മാധ്യമ ഓഫീസോ, ലോക ബാങ്കോ, സിറിയന്‍ ഉദ്യോഗസ്ഥരോ ഇതേക്കുറിച്ചുള്ള ചേദ്യങ്ങളോട് പ്രതികരിച്ചിട്ടില്ല.
മുന്‍ സിറിയന്‍ ഭരണകൂടത്തിനു മേലുള്ള യുഎസ് ഉപരോധം കാരണം നിര്‍ത്തിവച്ച പൊതുമേഖലക്ക് ധനസഹായം നല്‍കാനുള്ള ഖത്തര്‍ നിര്‍ദ്ദേശം ഉള്‍പ്പെടെയുള്ള മുന്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, സിറിയയ്ക്കുള്ള വ്യക്തമായ ഗള്‍ഫ് പിന്തുണയുടെ തുടക്കമായാണ് ഈ നീക്കം അടിവരയിടുന്നത്.
സിറിയയിലെ വൈദ്യുതി വിതരണം മെച്ചപ്പെടുത്തുന്നതിനായി ജോര്‍ദാന്‍ വഴി ഗ്യാസ് വിതരണം ചെയ്യാനുള്ള പദ്ധതി മാര്‍ച്ചില്‍ ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു. ഈ നീക്കത്തിന് യുഎസ് അംഗീകാരം നല്‍കിയിരുന്നു.
തിങ്കളാഴ്ച ലോകബാങ്ക് പ്രതിനിധി സംഘവും സിറിയന്‍ ധനമന്ത്രി മുഹമ്മദ് യാസര്‍ ബാര്‍ണിയയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഈ വാര്‍ത്ത പുറത്തുവന്നത്.
ലോക ബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും വാര്‍ഷിക വസന്തകാല യോഗങ്ങളില്‍ പങ്കെടുക്കാന്‍ സിറിയ ഈ മാസം അവസാനം വാഷിംഗ്ടണിലേക്ക് ഒരു ഉന്നതതല പ്രതിനിധി സംഘത്തെ അയയ്ക്കും.
മരവിപ്പിച്ച വിദേശ ആസ്തികള്‍ ഉപയോഗിച്ച് സിറിയ മുമ്പ് കടങ്ങള്‍ തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കടുത്ത വിദേശ കറന്‍സി ക്ഷാമം കാരണം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
ജനുവരിയില്‍ അധികാരമേറ്റ ശേഷം ഇടക്കാല സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ഷാറ ആദ്യമായി സന്ദര്‍ശിച്ച രാജ്യം സഊദി അറേബ്യയാണെന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സച്ചിനെയും കടത്തിവെട്ടി; തകർച്ചയിലും ചരിത്രനേട്ടത്തിലേക്ക് നടന്നുകയറി പടിതാർ
Cricket
• 16 hours ago
ജെഎൻയു തെരഞ്ഞെടുപ്പ് പ്രക്രിയകൾ താത്കാലികമായി നിർത്തിവെച്ചു; തീരുമാനം സംഘർഷങ്ങൾക്ക് പിന്നാലെ
National
• 16 hours ago
ഫുട്ബോളിൽ അവൻ എന്നെ പോലെ തന്നെയാണ് കളിച്ചുകൊണ്ടിരുന്നത്: മെസി
Football
• 17 hours ago
ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു
Kerala
• 17 hours ago
മംഗലാപുരത്ത് വഖ്ഫ് ബില്ലിനെതിരേ സുന്നി സംഘടനകളുടെ വഖ്ഫ് മഹാറാലി
Kerala
• 19 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടക്കുന്നത് വരെ മാധ്യമങ്ങളെ കാണില്ലെന്ന് പിവി അൻവർ
Kerala
• 19 hours ago
2026 ലോകകപ്പിൽ അർജന്റീനക്കായി കളിക്കുമോ? മറുപടിയുമായി മെസി
Football
• 19 hours ago
വയനാട്ടിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ച് തകർത്തു; സംഭവത്തിൽ മൂന്ന് പേർ പിടിയിൽ
Kerala
• 20 hours ago
ദിവ്യ എസ് അയ്യർ സർവീസ് ചട്ടങ്ങൾക്കെതിരായി പ്രവർത്തിച്ചു; പരാതിയുമായി യൂത്ത് കോൺഗ്രസ്
Kerala
• 21 hours ago
ഇനിയും ഫൈന്‍ അടച്ചില്ലേ?, സഊദിയിലെ ട്രാഫിക് പിഴകളിലെ 50% ഇളവ് ഇന്നു അവസാനിക്കും
Saudi-arabia
• a day ago
'ദില്ലിയില്‍ നിന്നുള്ള ഒരു ശക്തിക്കു മുന്നിലും തമിഴ്നാട് കീഴടങ്ങില്ല'; ബിജെപിയെ വെല്ലുവിളിച്ച് എം.കെ സ്റ്റാലിന്
National
• a day ago
വിസ നടപടിക്രമങ്ങള്‍ ലഘൂകരിക്കും കൂടാതെ നികുതി ആനുകൂല്യങ്ങളും; പ്രതിഭകളെ ആകര്‍ഷിക്കാന്‍ പുതുതന്ത്രവുമായി സഊദി
Saudi-arabia
• a day ago
ജഗന് മോഹന്‍ റെഡ്ഡിക്കും ഡാല്‍മിയ സിമന്റ്സിനും തിരിച്ചടി; 800 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ഇ.ഡി
National
• a day ago.png?w=200&q=75)
ഹോട്ടൽ പരിശോധനയ്ക്കിടെ ഓടിപ്പോയതിന് വിശദീകരണം നൽകണം; നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പൊലീസ് നോട്ടീസ്
Kerala
• a day ago
ലഹരി ഉപയോഗം മൂലം കണ്ണ് തടിച്ചു, ഷൂട്ടിങ് മുടക്കി, ലൈംഗിക ചുവയോടെ സംസാരം: ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിൻസി നൽകിയ പരാതി പുറത്ത്
Kerala
• a day ago
ജാഗ്രത: തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
Kerala
• a day ago
കെ.എ.എസ് പരീക്ഷയിൽ അപേക്ഷകർ കുറഞ്ഞു: പ്രായപരിധിയും വിജ്ഞാപന കാലതാമസവും പ്രതിസന്ധിയിൽ
Kerala
• a day ago.png?w=200&q=75)
ശാരദാ മുരളീധരൻ 30ന് പടിയിറങ്ങും മനോജ് ജോഷിയെ മടക്കിവിളിക്കാൻ മുഖ്യമന്ത്രി; എ. ജയതിലകിന് വെല്ലുവിളി
Kerala
• a day ago
ഖത്തറിൽ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
latest
• a day ago
ജാപ്പനീസ് എംബസി ഉദ്യോഗസ്ഥയുടെ ലൈംഗികാരോപണ പരാതി; മുതിര്‍ന്ന പ്രൊഫസറെ പുറത്താക്കി ജെഎന്‍യു
National
• a day ago
വനിത സിപിഓ റാങ്ക് ലിസ്റ്റ്: 45 പേര്‍ക്ക് കൂടി അഡ്വൈസ് മെമ്മോ അയച്ചു
Kerala
• a day ago