HOME
DETAILS

നാഷണല്‍ ഹൊറാള്‍ഡ് കേസ്; സോണിയ ഗാന്ധി ഒന്നാം പ്രതി; രാഹുല്‍ രണ്ടാം പ്രതി; ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

  
Web Desk
April 15 2025 | 13:04 PM

ed files chargesheet against rahul and sonia in national herald case

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്കും, രാഹുല്‍ ഗാന്ധിക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസില്‍ പാര്‍ലമെന്റംഗം സോണിയ ഗാന്ധിയാണ് ഒന്നാം പ്രതി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രണ്ടാം പ്രതി. ഇത് ആദ്യമായാണ് ഇരുവരെയും കേസില്‍ പ്രതിചേര്‍ക്കുന്നത്. 

കുറ്റപത്രം പ്രത്യേക കോടതി ജഡ്ജി വിശാല്‍ ഗോഗ്നെക്ക് മുന്‍പാകെയാണ് സമര്‍പ്പിച്ചത്. തുടര്‍നടപടികള്‍ക്കായി കേസ് 25ലേക്ക് മാറ്റി. 

സോണിയാ ഗാന്ധിക്കും, രാഹുല്‍ ഗാന്ധിക്കും പുറമെ കോണ്‍ഗ്രസ് നേതാക്കളായ സാം പിത്രോഡ, സുമന്‍ ദുബെ എന്നിവരും പട്ടികയിലുണ്ട്. അന്തിരിച്ച നേതാക്കളായ മോത്തിലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. 

അതേസമയം ഇഡിയുടെ നടപടി ഗാന്ധി കുടുംബത്തിനും, കോണ്‍ഗ്രസിനുമെതിരായ ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന് ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. നാഷണല്‍ ഹൊറാള്‍ഡിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കുറ്റകൃത്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 


അതേസമയം‌ നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് 661 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി തീരുമാനിച്ചിരുന്നു. 
നാഷനൽ ഹെറാൾഡിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ സ്വത്താണ് കണ്ടുകെട്ടുന്നത്. ലഖ്‌നൗ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ വസ്തുവകകൾക്ക് പുറമേ ഡൽഹി ബഹാദൂർ ഷാ സഫർ മാർഗിലെ ഹെറാൾഡ് ഹൗസും കണ്ടുകെട്ടും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി.  

1937ൽ ജവാഹർലാൽ നെഹ്റു സ്ഥാപിച്ച നാഷനൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ പുതുതായുണ്ടാക്കിയ യങ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയും വഞ്ചനയുമുണ്ടെന്ന് ആരോപിച്ച് 2012ൽ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് കേസുമായി രം​ഗത്തെത്തിയത്.

5000 സ്വാതന്ത്ര്യസമര സേനാനികൾക്ക് ഓഹരിയുണ്ടായിരുന്ന ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എൽ കമ്പനിയെ യങ് ഇന്ത്യൻ എന്നൊരു ഉപായക്കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നായിരുന്നു ആരോപണം. 1,600 കോടി രൂപ മതിക്കുന്ന ഡൽഹിയിലെ ഹെറാൾഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്ക്കാണ് ഇവർ സ്വന്തമാക്കിയെതെന്നും സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചിരുന്നു. 

അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഏറ്റെടുക്കാൻ യങ് ഇന്ത്യൻ കമ്പനിക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 90 കോടി രൂപ വായ്പ അനുവദിച്ചിരുന്നുവെന്നും ഇന്ത്യയിലെ ഒരു രാഷ്ട്രീയപാർട്ടിക്കും വാണിജ്യാവശ്യങ്ങൾക്കു വേണ്ടി വായ്പ നൽകാൻ നിയമം അനുവദിക്കുന്നില്ലെന്നും ആരോപിച്ചിരുന്നു. അസോസിയേറ്റഡ് പ്രസ്സ് ഏറ്റെടുക്കാൻ മാത്രമാണീ വായ്പയെന്നും ഇതിനു പുറകിൽ വാണിജ്യ താൽപര്യങ്ങളില്ലെന്നും വിഷയിത്തൽ കോൺഗ്രസ് വിശദീകരണം നൽകിയിരുന്നു.

Enforcement Directorate (ED) has filed a chargesheet against Sonia Gandhi and Rahul Gandhi in the National Herald case. Sonia Gandhi, a Member of Parliament, is named as the first accused, while Rahul Gandhi, the Leader of the Opposition in the Lok Sabha, is the second accused.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ഹിജാബ് ധരിച്ചതിന്റെ പേരിൽ അഡ്മിഷൻ നിഷേധിച്ചതായി ആരോപണം

Kerala
  •  2 days ago
No Image

'സമ്പദ്‌വ്യവസ്ഥയെ തളര്‍ത്തും, തൊഴിലില്ലായ്മ വര്‍ധിപ്പിക്കും' ട്രംപിന്റെ താരിഫ് നയങ്ങളില്‍ ശക്തമായ മുന്നറിയിപ്പുമായി ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍

International
  •  2 days ago
No Image

UAE Weather Updates: യുഎഇയില്‍ ഇന്ന് പുറത്തിറങ്ങുന്നത് പ്രയാസമാകും, പൊടിക്കാറ്റിന് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

latest
  •  2 days ago
No Image

സസ്‌പെൻഷനിൽ ഉപജീവനപ്പടി നൽകാത്തതിനാൽ കടം ചോദിച്ച് വിഷുദിനത്തിൽ എസ്‌പിക്ക് പൊലിസുകാരന്റെ ഹൃദയഭേദകമായ കത്ത്

Kerala
  •  2 days ago
No Image

മാനസീകാസ്വാസ്ഥ്യമുള്ള തന്റെ ഭര്‍താവുമായി ആശുപത്രിയിലെത്തിയപ്പോള്‍ ഭര്‍ത്താവിനെ ഓട്ടോ ഇടിക്കുകയും ഓട്ടോ ഇടിച്ചതിന് ഇയാളെ പൊലിസ് ഇടിക്കുകയും ചെയ്‌തെന്ന പരാതിയുമായി ഭാര്യ 

Kerala
  •  2 days ago
No Image

മുണ്ടക്കൈ-ചൂരൽമല ദുരന്തം: തൊഴിൽ ലഭിക്കുന്നവരെ ധനസഹായ പട്ടികയിൽനിന്ന് ഒഴിവാക്കാൻ നീക്കം

Kerala
  •  2 days ago
No Image

നഷ്ടപ്പെട്ട ഹജ്ജ് ക്വാട്ട തിരികെ ലഭിക്കാൻ ഇന്ത്യയുടെ ശ്രമം; സ്വകാര്യ ഗ്രൂപ്പുകൾ പ്രതിസന്ധിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് വഴിയരികില്‍ ചായ കുടിച്ച് നിന്നിരുന്ന യുവാക്കള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചു കയറി തിരൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബി ജീവനക്കാരുടെ വിരമിക്കൽ പ്രായം; സർക്കാരിന് ഹൈക്കോടതി നിർദേശം

Kerala
  •  2 days ago
No Image

എല്ലാവർക്കും നിയമനം നൽകാനാവില്ലെങ്കിൽ ഒന്നും വേണ്ട" എന്ന നിലപാടിൽ ഉറച്ച്, ഉദ്യോഗാർഥികൾ ഇന്ന് സ്വയം റീത്ത് വച്ച് പ്രതിഷേധിക്കും

Kerala
  •  2 days ago