HOME
DETAILS

ഒമാൻ: രാജ്യത്തെ ഏറ്റവും ഉയരംകൂടിയ പതാകമരം അടുത്തമാസം ഉദ്ഘാടനം ചെയ്യും; വരുന്നത് രാജ്യത്തെ ഏറ്റവും ഉയരമുള്ള മനുഷ്യനിർമിതി

  
Web Desk
April 15 2025 | 02:04 AM

Omans tallest flagpole to be inaugurated on may

മസ്‌കത്ത്: ഒമാനിലെ ഏറ്റവും ഉയരംകൂടിയ പതാകമരം അടുത്തമാസം ഉദ്ഘാടനം ചെയ്യും. അൽ ഖുവൈർ സ്‌ക്വയറിന്റെ ഭാഗമായുള്ള ഏറ്റവും ഉയരം കൂടിയ കൊടിമരം അടുത്ത മാസം ഉദ്ഘാടനം ചെയ്യുമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് അൽ ഹുമൈദി ആണ് അറിയിച്ചത്.    സ്വകാര്യ മേഖലയുമായി സഹകരിച്ച് 10 മില്യൺ ഡോളർ ചെലവിട്ടാണ് പദ്ധതി പൂർത്തീകരിക്കുന്നത്. മിനിസ്ട്രീസ് ഡിസ്ട്രിക്റ്റിലെ അൽ ഖുവൈർ സ്‌ക്വയർ പദ്ധതിയിൽ ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം ആണ് പ്രധാന സവിശേഷത. 126 മീറ്റർ ആണ് പതാക മരത്തിൻ്റെ ഉയരം. ഒമാൻ സുൽത്താനേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത സംവിധാനം ആണ് ഈ കൊടിമരം. 40 നിലകളുള്ള ഒരു കെട്ടിടത്തിന് തുല്യമായ ഉയരം വരും ഇത്. ഇരുമ്പ് കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ 135 ടൺ ഉരുക്കും ഉപയോഗിച്ചു. അടിത്തട്ടിലെ കൊടിമരത്തിന്റെ പുറം വ്യാസം 28 മീറ്ററാണ്. അതേസമയം അതിന്റെ ഏറ്റവും ഉയർന്ന പോയിന്റിലെ വ്യാസം 0.9 മീറ്ററാണ്. ഒമാനി പതാകയുടെ അളവുകൾ 18 മീറ്റർ നീളവും 31.5 മീറ്റർ വീതിയുമാണ്.

വിമാനങ്ങൾക്കുള്ള മുന്നറിയിപ്പ് ലൈറ്റിംഗ് സംവിധാനവും കൊടിമരത്തിൽ ഒരുക്കും. 18,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതിയിൽ പുല്ല്, ഈന്തപ്പനകൾ, നടക്കാനും സൈക്കിളുകൾക്കുമായി നിർമിച്ച പാതകൾ, ഒരു ഔട്ട്ഡോർ പ്രദർശന സ്ഥലം, സ്കേറ്റ്ബോർഡിംഗ് ഏരിയ തുടങ്ങിയ വിവിധ വിനോദ സൗകര്യങ്ങളും ഉണ്ടായിരിക്കും.

Oman's tallest flagpole to be inaugurated on may



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വ്യക്തമായ തെളിവില്ലാതെ വാഹനങ്ങൾക്ക് എതിരെ കേസ് എടുക്കരുത്'; ഗതാഗത കമ്മീഷണറുടെ ഉത്തരവ്

Kerala
  •  2 days ago
No Image

സാറ്റ്‍ലൈറ്റ് ടോൾ അടുത്ത മാസം മുതൽ; സഞ്ചരിച്ച ദൂരത്തിന് അനുസരിച്ച് മാത്രമാകും പണം; മറ്റു നേട്ടങ്ങൾ അറിയാം

National
  •  2 days ago
No Image

മഞ്ഞൾ വ്യവസായത്തിൽ വിപ്ലവം; ഇളം നിറമുള്ള 'സൂര്യ' മഞ്ഞൾ ഇനം വികസിപ്പിച്ചു

Kerala
  •  2 days ago
No Image

വിന്‍സി അലോഷ്യസിന് പിന്തുണയുമായി 'അമ്മ'; "പരാതി ലഭിച്ചാൽ നടപടി എടുക്കും" – താരസംഘടനയുടെ പ്രസ്താവന

Kerala
  •  2 days ago
No Image

കക്കാടംപൊയിൽ ഇക്കോ ടൂറിസം കേന്ദ്രമാകുന്നു: 19 ഹെക്ടറിൽ ബൃഹദ് വിനോദസഞ്ചാര പദ്ധതി

Kerala
  •  2 days ago
No Image

സുപ്രീംകോടതി മതേതരമാണ്; ജഡ്ജിമാർക്ക് മതമില്ലെന്ന് ചീഫ് ജസ്റ്റിസ്

latest
  •  3 days ago
No Image

മുത്തൂറ്റ് ഇൻഷുറൻസ് തട്ടിപ്പ്; മുൻ സിഇഒയെയും സിജിഎമ്മിനെയും ചോദ്യം ചെയ്തു

Kerala
  •  3 days ago
No Image

വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യത്തിനെതിരായ പരീക്ഷണം: സാദിഖലി തങ്ങള്‍

Kerala
  •  3 days ago
No Image

എഐ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ഐഎഎസ് ഉദ്യോഗസ്ഥക്ക് പൊലീസ് നോട്ടീസ്; ഹൈദരാബാദിൽ വിവാദം

latest
  •  3 days ago
No Image

വഖ്ഫ് നിയമഭേദഗതിക്കെതിരേ പ്രതിഷേധ സാഗരമായി മുസ്‌ലിം ലീഗ് മഹാറാലി

Kerala
  •  3 days ago