
ഷാർജയിലെ 51 നില റെസിഡൻഷ്യൽ ടവറിലെ അഗ്നിബാധ; ദൃക്സാക്ഷി ഹൃദയാഘതംമൂലം മരിച്ചു; മരണം അഞ്ചായി

ഷാർജ: ഷാർജയിലെ അൽ നഹ്ദ പ്രദേശത്തെ ബഹുനില റെസിഡൻഷ്യൽ ടവറിലുണ്ടായ വൻ അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. തീപിടിത്തത്തിന് ദൃക്സാക്ഷിയായ നാൽപത് വയസ്സുള്ള പാക്കിസ്ഥാനിയാണ് ഹൃദയാഘതംമൂലം മരിച്ചത്. ദുരന്തത്തിൽ ഇദ്ദേഹത്തിന് പരുക്ക് പറ്റിയിരുന്നില്ല. സംഭവത്തിൽ മരിച്ച നാലുപേരും ആഫ്രിക്കൻ വംശജർ ആണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടുത്തത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് ചാടിയത് ആണ് ഇവരുടെ മരണകാരണം.
42 റെസിഡൻഷ്യൽ നിലകളും ഒമ്പത് നില പാർക്കിംഗ് സൗകര്യങ്ങളും ഉള്ള 51 നില കൂറ്റൻ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അറ്റകുറ്റപ്പണികൾക്കായി സജ്ജീകരിച്ച കയറുകളും സ്കാഫോൾഡിംഗും ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആണ് ഇവർ മരിച്ചത്. ചിലർ കയറുകൾ ഉപയോഗിച്ച് താഴേക്ക് ഇറങ്ങുകയും രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്. മറ്റുള്ളവർ പിന്തുടരാൻ ശ്രമിച്ചെങ്കിലും പിടി നഷ്ടപ്പെട്ട് വീഴുകയായിരുന്നു.
ഒന്നിലധികം സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ രണ്ട് നിലകളിലാണ് അഗ്നിബാധയുണ്ടായതന്ന് ദൃക് സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തെതുടർന്ന് 148 താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഇവരെ ഇന്നലെ രാത്രിയോടെ അവരുടെ ഫ്ലാറ്റിലേക്ക് മടങ്ങാൻ അനുവദിച്ചു.
പുക ശ്വസിച്ചതും നിസ്സാര പരിക്കുകളും കാരണം ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് സ്ഥലത്തുതന്നെ പ്രാഥമിക പരിചരണം നൽകി. ആശുപത്രിയിൽ കഴിയുന്നവരുടെ നില ആശ്വാസകരമാണ്. ഇവർ ഉടൻ ആശുപത്രി വിടുമെന്ന് അധികൃതർ അറിയിച്ചു.
സംഭവസമയത്ത് ഫയർ അലാറം കേട്ടില്ലെന്ന് 21-ാം നിലയിൽ താമസിക്കുന്ന ഈജിപ്ഷ്യൻ നിവാസി പറഞ്ഞു. ഇടനാഴിയിൽ പുക കണ്ടു, പടികൾ ഇറങ്ങി ഓടി. ഞങ്ങൾ നിലത്ത് എത്തിയപ്പോൾ എമർജൻസി സംഘങ്ങൾ ഇതിനകം അവിടെ ഉണ്ടായിരുന്നു. ഞങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് നയിച്ചു- അദ്ദേഹം പറഞ്ഞു.
എല്ലാ റെസിഡൻഷ്യൽ കെട്ടിടങ്ങളിലും ഫയർ അലാറം സംവിധാനങ്ങൾ നിലനിർത്താനും പതിവായി സുരക്ഷാ പരിശോധനകൾ നടത്താനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
Death toll to five in Sharjah massive residential building fire
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എല്ലാവർക്കും നിയമനം നൽകാനാവില്ലെങ്കിൽ ഒന്നും വേണ്ട" എന്ന നിലപാടിൽ ഉറച്ച്, ഉദ്യോഗാർഥികൾ ഇന്ന് സ്വയം റീത്ത് വച്ച് പ്രതിഷേധിക്കും
Kerala
• 2 days ago
കോടതി ഇടപെടലുകൾ അവഗണിച്ച് വഖ്ഫ് ഭൂമിയിലെ പള്ളി തകർത്തു: നാട്ടുകാർ പ്രതിഷേധത്തിൽ
National
• 2 days ago
In-depth story: വഖ്ഫ് കേസ്: മുതിര്‍ന്ന അഭിഭാഷകനിരക്ക് മുന്നില്‍ ഉത്തരംമുട്ടി കേന്ദ്രസര്‍ക്കാര്‍; സോളിസിറ്റര്‍ ജനറലിനെ ചോദ്യംകൊണ്ട് മൂടി
Trending
• 2 days ago
വഖ്ഫ് കേസ്: മുനമ്പത്തിന് ഗുണകരമാകുമെന്ന് ബി.ജെ.പി നേതാക്കള്‍ പ്രചരിപ്പിച്ച സെക്ഷന്‍ 2 എയെ കൈവിട്ട് കേന്ദ്രസര്‍ക്കാര്‍
National
• 2 days ago
വഖ്ഫ് കേസില്‍ ഇന്ന് ഉച്ച കഴിഞ്ഞ് ഇടക്കാല ഉത്തരവ്; വിധി വരിക ഈ മൂന്ന് നിര്‍ദേശങ്ങളിന്‍മേല്‍ | Samastha in Supreme court
latest
• 2 days ago
'വ്യക്തമായ തെളിവില്ലാതെ വാഹനങ്ങൾക്ക് എതിരെ കേസ് എടുക്കരുത്'; ഗതാഗത കമ്മീഷണറുടെ ഉത്തരവ്
Kerala
• 2 days ago
സാറ്റ്‍ലൈറ്റ് ടോൾ അടുത്ത മാസം മുതൽ; സഞ്ചരിച്ച ദൂരത്തിന് അനുസരിച്ച് മാത്രമാകും പണം; മറ്റു നേട്ടങ്ങൾ അറിയാം
National
• 2 days ago
മഞ്ഞൾ വ്യവസായത്തിൽ വിപ്ലവം; ഇളം നിറമുള്ള 'സൂര്യ' മഞ്ഞൾ ഇനം വികസിപ്പിച്ചു
Kerala
• 2 days ago
വിന്‍സി അലോഷ്യസിന് പിന്തുണയുമായി 'അമ്മ'; "പരാതി ലഭിച്ചാൽ നടപടി എടുക്കും" – താരസംഘടനയുടെ പ്രസ്താവന
Kerala
• 2 days ago
കക്കാടംപൊയിൽ ഇക്കോ ടൂറിസം കേന്ദ്രമാകുന്നു: 19 ഹെക്ടറിൽ ബൃഹദ് വിനോദസഞ്ചാര പദ്ധതി
Kerala
• 2 days ago
മുത്തൂറ്റ് ഇൻഷുറൻസ് തട്ടിപ്പ്; മുൻ സിഇഒയെയും സിജിഎമ്മിനെയും ചോദ്യം ചെയ്തു
Kerala
• 3 days ago
വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യത്തിനെതിരായ പരീക്ഷണം: സാദിഖലി തങ്ങള്‍
Kerala
• 3 days ago
എഐ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ഐഎഎസ് ഉദ്യോഗസ്ഥക്ക് പൊലീസ് നോട്ടീസ്; ഹൈദരാബാദിൽ വിവാദം
latest
• 3 days ago
വഖ്ഫ് നിയമഭേദഗതിക്കെതിരേ പ്രതിഷേധ സാഗരമായി മുസ്ലിം ലീഗ് മഹാറാലി
Kerala
• 3 days ago
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ കേസ്; സുപ്രീം കോടതിയുടെ നിലപാട് പ്രതീക്ഷക്ക് വക നൽകുന്നത്: സമസ്ത
Kerala
• 3 days ago
ആന്റി-ഫ്രോഡ് പൊലിസ് ഓഫീസറായി ചമഞ്ഞ് യുവാവ് വൃദ്ധനില്‍ നിന്ന് 120,000 ഡോളര്‍ തട്ടി
Kuwait
• 3 days ago
ഇന്ത്യയിലെ ആദ്യ ട്രെയിൻ എടിഎം: പഞ്ചവടി എക്സ്പ്രസിൽ യാത്രക്കാർക്ക് പണം പിൻവലിക്കാം
National
• 3 days ago
കുവൈത്തില്‍ സ്ത്രീകളെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക്
Kuwait
• 3 days ago
അമേരിക്കയിലെ വിദേശികൾക്ക് കർശന നിയമം; രജിസ്റ്റർ ചെയ്യാത്തവർക്ക് പിഴയും ജയിൽ ശിക്ഷയും, മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം
International
• 3 days ago
'ഓപ്പറേഷന് സ്പോട്ട് ട്രാപ്പ്'; സംസ്ഥാനത്ത് 700ഓളം കൈക്കൂലി കേസുകള്‍; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
Kerala
• 3 days ago
ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യ: ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവ് പൊലിസ് കസ്റ്റഡിയിൽ
Kerala
• 3 days ago