
18 വര്‍ഷമായി ജോലി ചെയ്യുന്നത് തിരൂരില്‍, മലപ്പുറത്തിന്റെ സ്‌നേഹ ലഹരിക്ക് അടിമപ്പെട്ടുപോയി; മലപ്പുറത്തെക്കുറിച്ച് കോളേജ് അധ്യാപകന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറല്‍

കോഴിക്കോട്: മലപ്പുറം ജില്ലക്കു നേരെ തീവ്ര വലതുപക്ഷ നേതാക്കളില്‍ നിന്നും തുടര്‍ച്ചയായി വിദ്വേഷ പരാമര്‍ശങ്ങള്‍ ഉയര്‍ന്നിരിക്കെ മലപ്പുറം ജില്ലയിലെ മനുഷ്യരുടെ സ്‌നേഹത്തെക്കുറിച്ച് കോളേജ് അധ്യാപകന്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ രജീഷ് കുമാര്‍ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. മലപ്പുറം തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസറാണ് രജീഷ് കുമാര്‍.
മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേകയാളുകളുടെ സംസ്ഥാനമാണെന്നുമുള്ള എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും വിദ്വേഷ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് കുറിപ്പിന് വന്‍ പ്രചാരം ലഭിക്കുന്നത്.
രജീഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മലപ്പുറംകാര്‍_ഈ_ഹിന്ദു_അധ്യാപകനോട്_ചെയ്തത്_എന്തെന്ന്_അറിഞ്ഞാല്‍_നിങ്ങള്‍_ഞെട്ടും.
ഞാന്‍ ഈഴവനല്ല.. അതോണ്ട് ങ്ങള് ചിലപ്പം അത്ര ഞെട്ടില്ല..!
2007 ലാണ് ഞാന്‍ തിരൂര്‍ കോളേജിലേക്ക് ട്രാന്‍സ്ഫര്‍ ആയി വന്നതും, കോളേജ് നില്‍ക്കുന്ന തീരദേശത്ത് വാടക വീട്ടില്‍ താമസം തുടങ്ങിയതും.
അന്ന് മുതല്‍ തുടങ്ങിയ പീഢനമാണ് മക്കളേ ഞാന്‍ പറയാന്‍ പോകുന്നത്......!
റംസാന്‍ മാസം പിറന്നാല്‍ പിന്നെ എന്റെ വയറിന് ഒരു വിശ്രമവും തരില്ല ഇവര്‍....!
സ്‌നേഹത്തോടെ വിളിച്ച് കൊണ്ടുപോയി തീറ്റിക്കും...
ഒരുവിധം വയറ് ഫുള്ളായി നമ്മള്‍ നിര്‍ത്താന്‍ നോക്കുമ്പോഴാണ് ഇവരുടെ ശരിയായ ക്രൂരത പുറത്ത് വരിക ... 'മാഷ് ഒന്നും കഴിച്ചില്ലല്ലോ....?'
എന്നും പറഞ്ഞ് ചിക്കനും ബീഫും ഒക്കെ എന്റെ പ്ലേറ്റില്‍ തട്ടും..!
നമ്മുടെ സമ്മതം ചോദിക്കുകയേയില്ല..! എന്നിട്ട് പിന്നേം പിന്നേം കഴിപ്പിക്കും...
നമ്മുടെ വയറ് പൊട്ടാറാവും..
ഇത്രയ്ക്ക് ക്രൂരത നമ്മുടെ വയറിനോട് ചെയ്യുന്നവരാണിവര്‍........! ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തരുത് എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കും. ആദ്യം താമസിച്ച സ്ഥലത്തിനടുത്തെ വല്ല്യുമ്മയാണേല്‍ റംസാന്‍ മാസത്തിലെന്നും വൈന്നേരം ചൂടുള്ളതും മധുരമേറിയതും സ്‌നേഹം നിറഞ്ഞതുമായ തരിക്കഞ്ഞി തന്ന് ഞങ്ങളുടെ അത്താഴം മുടക്കും..!
അത്താഴം മുടക്കല്‍ എത്ര വലിയ പാപമാണെന്നൊന്നും ഇവര്‍ക്കാര്‍ക്കുമറിയില്ല.
പിന്നെ ഇവര്‍ക്കൊരു പരിപാടിയുണ്ട്. നമ്മളെ കല്യാണത്തിന് വിളിക്കും..
അതിന് ഇന്ന മതമെന്നൊന്നുമില്ല. സ്‌നേഹത്തോടെ വീട്ടിലേക്ക് വിളിക്കും. ഇത് നമ്മളെ അവരെ വീട്ടിലേക്ക് കിട്ടാനുള്ള അടവാണ്. തിരിച്ചറിവില്ലാത്ത ഞാന്‍ കേറിച്ചെല്ലും....!
അവിടെയാണ് ഇവരുടെ വിജയം.
എന്നെ ഭക്ഷണം കഴിപ്പിക്കാനായി ഒരാളെ ഏര്‍പ്പാടാക്കും... അയാളുടെ ഡ്യൂട്ടി ഞാന്‍ കൃത്യമായി കഴിക്കുന്നുണ്ടോന്ന് നോക്കുകയാണ്. ആടും പോത്തും കോഴിയും തുടങ്ങി എല്ലാം വിഭവങ്ങളും നമ്മുടെ പ്ലേറ്റില്‍ തട്ടും.. കഴിക്കാതിരിക്കാനുള്ള യാതൊരു സ്വാതന്ത്ര്യവും അവര്‍ നമുക്ക് തരുകയേയില്ല. നമ്മള്‍ ശരിക്കും ബുദ്ധിമുട്ടിപ്പോവും. എണീക്കാന്‍ പറ്റാതെ അവിടെത്തന്നെ ഇരുന്നുപോകുന്ന എന്നെ രണ്ടാള്‍ ചേര്‍ന്ന് പൊക്കിയാണ് കൈ കഴുകിക്കുന്നത്.
പാവം ഞാന്‍..
എത്ര ക്രൂരതകളാണ് സഹിക്കുന്നത്.
റംസാന്‍ മാസം വീട്ടില്‍ രാത്രി ഭക്ഷണം ഉണ്ടാക്കാന്‍ ഇവര്‍ സമ്മതിക്കില്ലാന്നേ.....
അത് മറ്റൊരു ക്രൂരത.. 6 മണി കഴിയുമ്പളത്തേക്കും ഓരോ വീട്ടില്‍ നിന്നായ് പലഹാരങ്ങള്‍ വരും.
വീട്ടിലെ വെച്ചുവിളമ്പാധികാരത്തിലേക്കുള്ള കടന്ന് കയറ്റമാണത്.
ഇതൊക്കെ ആരോട് പറയാന്‍......? അത് പോട്ടെ..
ഒരീസം ഭക്ഷണം കഴിക്കാന്‍ കുറച്ചപ്പുറത്തുള്ള ഒരു ഹോട്ടലിലേക്ക് പോയി. തിരിച്ച് വരുമ്പം കോളേജില്‍ പഠിക്കുന്ന ഒരു പയ്യന്‍ വഴിയില്‍.. കുശലം പറഞ്ഞപ്പം ഞാന്‍ എവിടെ പോയതാണെന്ന് കക്ഷി.. ഫുഡ് കഴിക്കാന്‍ ഹോട്ടലില്‍ വന്നതാന്ന് പറഞ്ഞപ്പം പറയാ...
'ന്റെ വീട്ടിലേക്ക് വന്നാല്‍ പോരായിരുന്നോ..?' കണ്ടോ.....?
നമ്മുടെ സഞ്ചാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം കണ്ടോ ?
ഇതാണിവര്‍.....!
ഈ മുഖംമൂടി ഇവിടെ പൊളിയണം..
ഒരീസം പ്രിന്‍സിപ്പാളും മറ്റും രാത്രി വൈകി കോളേജില്‍ നിന്ന് ഇറങ്ങി അടുത്ത് കണ്ട തട്ടുകടയില്‍ കയറി. ചായയും കടിയും കഴിച്ച് ഇറങ്ങാന്‍ നേരം എത്രയായി എന്ന് ചോദിച്ചപ്പം കക്ഷി പറയാ..
'ങ്ങള് ഇത്രയും നേരമീ കോളേജിന് വേണ്ടി ഇരുന്നിട്ട് വൈകിയതല്ലേ ?
ചായ എന്റെ വക ഫ്രീ.....'
പറഞ്ഞാല്‍ വിശ്വസിക്കുമോ ?
പണം വിനിമയം ചെയ്യാന്‍ പോലും ഇവര്‍ നമ്മളെ അനുവദിക്കില്ല.
ന്താല്ലേ? ഒരു സ്വാതന്ത്ര്യവും ഇല്ല.
വല്യപെരുന്നാളിന് ഒരു ബക്കറ്റ് നിറയെ നെയ്‌ച്ചോറും ഒരു ഫുള്‍ ചിക്കനും തന്ന് ഞങ്ങളെ ഭക്ഷണസ്വാതന്ത്ര്യം കളയും. ചെറിയ പെരുന്നാള്‍ തലേന്ന് രാത്രി 12 മണി വരെ വാതില്‍ അടയ്ക്കാന്‍ സമ്മതിക്കില്ലാ...... പലവിധ പലഹാരങ്ങളുടെ വരവാണ്. സമയത്തിന് ഉറങ്ങാനുള്ള അവകാശത്തിലേക്കുള്ള കടന്നു കയറ്റം നിങ്ങളവിടെ കാണുന്നില്ലേ ?
ഇനിയാണ് ഇവരെ പറ്റിയുള്ള ഒരു വലിയ രഹസ്യം പറയാനുള്ളത്. ഇവര്‍ക്ക് ലോകത്തെ ഏറ്റവും മാരകമായ ലഹരികളുടെ ഇടപാടുകള്‍ ഉണ്ട്... ഒരിക്കല്‍ അനുഭവിച്ചാല്‍ നമ്മള്‍ അടിമപ്പെട്ടുപോകുന്ന ഒരു ലഹരിക്കച്ചവടം. അത് സ്‌നേഹത്താല്‍ നമ്മെ പൊതിയലാണ്.
അതിന്റെ മൊത്ത കച്ചവടക്കാരാണ് ഇവര്‍.. ഒരിക്കല്‍ പെട്ടാല്‍ പിന്നെ പെട്ട്..
18 വര്‍ഷമായി ഞാനാ ലഹരിക്ക് അടിമയായിട്ട്...!
എന്റെ സര്‍വ്വീസ് കാലത്തിന്റെ ഭൂരിഭാഗവും ഞാന്‍ ഇവിടെ തന്നെ തീര്‍ത്ത്...!
ഈ ലഹരിയില്‍ നിന്ന് ഈയുള്ളവന് ഇനിയൊരു മോചനമുണ്ടോ എന്തോ.....?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'വ്യക്തമായ തെളിവില്ലാതെ വാഹനങ്ങൾക്ക് എതിരെ കേസ് എടുക്കരുത്'; ഗതാഗത കമ്മീഷണറുടെ ഉത്തരവ്
Kerala
• 2 days ago
സാറ്റ്‍ലൈറ്റ് ടോൾ അടുത്ത മാസം മുതൽ; സഞ്ചരിച്ച ദൂരത്തിന് അനുസരിച്ച് മാത്രമാകും പണം; മറ്റു നേട്ടങ്ങൾ അറിയാം
National
• 2 days ago
മഞ്ഞൾ വ്യവസായത്തിൽ വിപ്ലവം; ഇളം നിറമുള്ള 'സൂര്യ' മഞ്ഞൾ ഇനം വികസിപ്പിച്ചു
Kerala
• 2 days ago
വിന്‍സി അലോഷ്യസിന് പിന്തുണയുമായി 'അമ്മ'; "പരാതി ലഭിച്ചാൽ നടപടി എടുക്കും" – താരസംഘടനയുടെ പ്രസ്താവന
Kerala
• 2 days ago
കക്കാടംപൊയിൽ ഇക്കോ ടൂറിസം കേന്ദ്രമാകുന്നു: 19 ഹെക്ടറിൽ ബൃഹദ് വിനോദസഞ്ചാര പദ്ധതി
Kerala
• 2 days ago
സുപ്രീംകോടതി മതേതരമാണ്; ജഡ്ജിമാർക്ക് മതമില്ലെന്ന് ചീഫ് ജസ്റ്റിസ്
latest
• 2 days ago
മുത്തൂറ്റ് ഇൻഷുറൻസ് തട്ടിപ്പ്; മുൻ സിഇഒയെയും സിജിഎമ്മിനെയും ചോദ്യം ചെയ്തു
Kerala
• 2 days ago
വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യത്തിനെതിരായ പരീക്ഷണം: സാദിഖലി തങ്ങള്‍
Kerala
• 2 days ago
എഐ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ഐഎഎസ് ഉദ്യോഗസ്ഥക്ക് പൊലീസ് നോട്ടീസ്; ഹൈദരാബാദിൽ വിവാദം
latest
• 2 days ago
വഖ്ഫ് നിയമഭേദഗതിക്കെതിരേ പ്രതിഷേധ സാഗരമായി മുസ്‌ലിം ലീഗ് മഹാറാലി
Kerala
• 2 days ago
'ഓപ്പറേഷന് സ്പോട്ട് ട്രാപ്പ്'; സംസ്ഥാനത്ത് 700ഓളം കൈക്കൂലി കേസുകള്; കര്ശന നടപടിയെന്ന് മുഖ്യമന്ത്രി
Kerala
• 2 days ago
ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യ: ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവ് പൊലിസ് കസ്റ്റഡിയിൽ
Kerala
• 2 days ago
ഫിസിക്കല് എമിറേറ്റ്സ് ഐഡി കാര്ഡുകള്ക്ക് പകരം ബയോമെട്രിക് സംവിധാനം വികസിപ്പിക്കാന് യുഎഇ
uae
• 2 days ago
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ കേസ്; സുപ്രീം കോടതിയുടെ നിലപാട് പ്രതീക്ഷക്ക് വക നൽകുന്നത്: സമസ്ത
Kerala
• 2 days ago
ലോകബാങ്കിലെ സിറിയയുടെ കടങ്ങളെല്ലാം സഊദി ഏറ്റെടുത്തു
latest
• 2 days ago
വഖ്ഫ് കേസില് നിര്ണായക ഇടപെടലുമായി സമസ്തയുടെ അഭിഭാഷകന് അഭിഷേക് സിങ്വി; കേസില് നാളെയും വാദം തുടരും
latest
• 2 days ago
വഖ്ഫ് സ്വത്തുക്കള് ഡിനോട്ടിഫൈ ചെയ്യരുത്; നിര്ദേശവുമായി സുപ്രീം കോടതി
National
• 2 days ago
ദുബൈയില് ബിസിനസ് ലൈസന്സ് നേടാന് എന്തു ചിലവു വരുമെന്നറിയണോ? ഇതാ ഒരു സൗജന്യ ഉപകരണം
uae
• 2 days ago
ആന്റി-ഫ്രോഡ് പൊലിസ് ഓഫീസറായി ചമഞ്ഞ് യുവാവ് വൃദ്ധനില് നിന്ന് 120,000 ഡോളര് തട്ടി
Kuwait
• 2 days ago
ഇന്ത്യയിലെ ആദ്യ ട്രെയിൻ എടിഎം: പഞ്ചവടി എക്സ്പ്രസിൽ യാത്രക്കാർക്ക് പണം പിൻവലിക്കാം
National
• 2 days ago
കുവൈത്തില് സ്ത്രീകളെ സൈന്യത്തില് ഉള്പ്പെടുത്തുന്നതിനുള്ള നടപടികള് അവസാന ഘട്ടത്തിലേക്ക്
Kuwait
• 2 days ago