HOME
DETAILS

ദിവസം 1000 രൂപ കൂലി, ഐപിഎല്ലിൽ മോഷണം; സംഘത്തെ അറസ്റ്റ് ചെയ്തു പൊലിസ്

  
April 09 2025 | 07:04 AM

Daily 1000 Wage IPL Theft Police Arrest Gang

 

ചെന്നൈ: ഐപിഎല്‍ മത്സരത്തിനിടെ വ്യാപകമായി നടന്ന മൊബൈല്‍ ഫോണ്‍ മോഷണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച അന്തര്‍സംസ്ഥാന സംഘത്തെ ചെന്നൈ പൊലിസ് പിടികൂടി. പോക്കറ്റടിയും ഫോണ്‍ മോഷണവും ദിവസവേതന തൊഴിലാക്കി മാറ്റിയ ഈ സംഘം, സ്റ്റേഡിയങ്ങൾ, മാർക്കറ്റുകൾ, ബീച്ചുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്നതായി പൊലിസ് വ്യക്തമാക്കി. മാർച്ച് 28-ന് ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ചെന്നൈ സൂപ്പർ കിങ്‌സ്-റോയൽ ചലഞ്ചേഴ്‌സ് ഐപിഎല്‍ മത്സരത്തിനിടെ നടന്ന മോഷണങ്ങൾ അന്വേഷിച്ചാണ്  പൊലിസ് ഈ സംഘത്തിലേക്ക് എത്തിയത്.

ഈ സംഭവത്തിൽ ഇതുവരെ പതിനൊന്ന് പേരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ രാഹുല്‍ കുമാർ (24), ജിതേർ സാനി (30), പ്രവീൺ കുമാർ മാട്ടു (21) എന്നിവരിൽ നിന്ന് 31 മൊബൈൽ ഫോണുകളും പിടികൂടി. ഏപ്രിൽ രണ്ടിന് അറസ്റ്റിലായ നാല് പ്രായപൂർത്തിയാകാത്തവരടക്കമുള്ള എട്ട് പേരിൽ നിന്ന് 74 ഫോണുകളും കണ്ടെടുത്തു. ഇവരിൽ ആറ് പേർ ജാർഖണ്ഡിൽ നിന്നും രണ്ട് പേർ പശ്ചിമ ബംഗാളിൽ നിന്നുമാണ്. രണ്ട് സംഘങ്ങളെയും ഒരേ ലോഡ്ജിൽ നിന്നാണ്  പൊലിസ് പിടികൂടിയത്. ഈ സംഘത്തിലെ അംഗങ്ങൾ ദിവസവേതന അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും പ്രതിദിനം 1000 രൂപ വീതം കിട്ടുകയും ചെയ്യുന്നതായി പൊലീസ് വെളിപ്പെടുത്തി.

സംഘത്തിന്റെ പ്രവർത്തനം ചെന്നൈയിലെ തിരക്കേറിയ പ്രദേശങ്ങളായ കോയമ്പേട്, വടപളനി, അവടി, പുരസവാക്കം എന്നിവിടങ്ങളിലും ബംഗളൂരു, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളിലും മോഷണം നടന്നിരുന്നു. മിക്ക അംഗങ്ങളും പ്രായപൂർത്തിയാകാത്തവരും ബന്ധുക്കളുമാണെന്ന് പൊലീസ് കണ്ടെത്തി. മോഷ്ടിക്കപ്പെടുന്ന ഫോണുകൾ ജാർഖണ്ഡ്, പശ്ചിമ ബംഗാളിലേക്ക് കടത്തി, അവിടെനിന്ന് ബംഗ്ലാദേശ് ഉൾപ്പെടെ വിറ്റഴിക്കുകയായിരുന്നു പതിവ്.

മാർച്ച് 28-ലെ ഐപിഎല്‍ മത്സരത്തിന് ശേഷം മോഷണവുമായി ബന്ധപ്പെട്ട് ചെന്നൈ പൊലിസിന് ഇരുപതോളം പരാതികൾ ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ്  പൊലിസ്  പ്രതികളിലേക്ക് വഴി കണ്ടെത്തിയത്. സംഘത്തിന്റെ നീക്കങ്ങൾ കർശനമായി നിരീക്ഷിക്കുന്നതിന് മുംബൈയിലും ഡൽഹിയിലും പ്രത്യേക സെല്ലുകൾ സജ്ജമാക്കിയിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ-ചൂരൽമല ദുരന്തം: തൊഴിൽ ലഭിക്കുന്നവരെ ധനസഹായ പട്ടികയിൽനിന്ന് ഒഴിവാക്കാൻ നീക്കം

Kerala
  •  2 days ago
No Image

നഷ്ടപ്പെട്ട ഹജ്ജ് ക്വാട്ട തിരികെ ലഭിക്കാൻ ഇന്ത്യയുടെ ശ്രമം; സ്വകാര്യ ഗ്രൂപ്പുകൾ പ്രതിസന്ധിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് വഴിയരികില്‍ ചായ കുടിച്ച് നിന്നിരുന്ന യുവാക്കള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചു കയറി തിരൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബി ജീവനക്കാരുടെ വിരമിക്കൽ പ്രായം; സർക്കാരിന് ഹൈക്കോടതി നിർദേശം

Kerala
  •  2 days ago
No Image

എല്ലാവർക്കും നിയമനം നൽകാനാവില്ലെങ്കിൽ ഒന്നും വേണ്ട" എന്ന നിലപാടിൽ ഉറച്ച്, ഉദ്യോഗാർഥികൾ ഇന്ന് സ്വയം റീത്ത് വച്ച് പ്രതിഷേധിക്കും

Kerala
  •  2 days ago
No Image

കോടതി ഇടപെടലുകൾ അവഗണിച്ച് വഖ്ഫ് ഭൂമിയിലെ പള്ളി തകർത്തു: നാട്ടുകാർ പ്രതിഷേധത്തിൽ

National
  •  2 days ago
No Image

In-depth story: വഖ്ഫ് കേസ്: മുതിര്‍ന്ന അഭിഭാഷകനിരക്ക് മുന്നില്‍ ഉത്തരംമുട്ടി കേന്ദ്രസര്‍ക്കാര്‍; സോളിസിറ്റര്‍ ജനറലിനെ ചോദ്യംകൊണ്ട് മൂടി

Trending
  •  2 days ago
No Image

വഖ്ഫ് കേസ്: മുനമ്പത്തിന് ഗുണകരമാകുമെന്ന് ബി.ജെ.പി നേതാക്കള്‍ പ്രചരിപ്പിച്ച സെക്ഷന്‍ 2 എയെ കൈവിട്ട് കേന്ദ്രസര്‍ക്കാര്‍

National
  •  2 days ago
No Image

വഖ്ഫ് കേസില്‍ ഇന്ന് ഉച്ച കഴിഞ്ഞ് ഇടക്കാല ഉത്തരവ്; വിധി വരിക ഈ മൂന്ന് നിര്‍ദേശങ്ങളിന്‍മേല്‍ | Samastha in Supreme court 

latest
  •  2 days ago
No Image

'വ്യക്തമായ തെളിവില്ലാതെ വാഹനങ്ങൾക്ക് എതിരെ കേസ് എടുക്കരുത്'; ഗതാഗത കമ്മീഷണറുടെ ഉത്തരവ്

Kerala
  •  2 days ago