
ഹജ്ജിന് മുന്നോടിയായി സഊദി വിസകള്‍ റദ്ദാക്കിയതില്‍ ആശയക്കുഴപ്പം; വ്യക്തത തേടി ട്രാവല്‍ ഏജന്റുമാരും ഉംറ ഓപ്പറേറ്റര്‍മാരും

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് സീസണ് മുന്നോടിയായി ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കുള്ള ഉംറ, ബിസിനസ്, ഫാമിലി, വിസിറ്റ് വിസകള്‍ അടക്കമുള്ള ചില വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച സഊദി അറേബ്യയുടെ നടപടിയില്‍ ആശയക്കുഴപ്പം. പുതിയ നിയമങ്ങള്‍ പ്രകാരം ഏപ്രില്‍ 13 വരെ മാത്രമേ ഉംറ വിസ അപേക്ഷകള്‍ സ്വീകരിക്കൂ. ആ തീയതിക്ക് ശേഷം ഹജ്ജ് സീസണ്‍ അവസാനിക്കുന്നതുവരെ പുതിയ ഉംറ വിസകള്‍ നല്‍കില്ല. ഹജ്ജ് തീര്‍ത്ഥാടന സീസണ്‍ പൂര്‍ത്തിയായി ജൂണ്‍ പകുതി വരെ വിലക്ക് തുടരുമെന്നാണ് നേരത്തെ സഊദി ഹജ്ജ്, ഉംറ മന്ത്രാലംയ ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചത്. എന്നാല്‍ വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതുമായി ബന്ധപ്പെട്ട് ട്രാവല്‍ ഏജന്റുമാരും ഉംറ ഓപ്പറേറ്റര്‍മാരും സഊദി അധികൃതരില്‍ നിന്ന് വ്യക്തത തേടിയതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ട്രാവല്‍സുകാരും ഒട്ടേറെ ആളുകളും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയും സഊദി യാത്രയെക്കുറിച്ച് വ്യക്തത തേടുകയും ചെയ്യുന്നു. പലരും നിത്യേന ട്രാവല്‍ ഏജന്റുമാരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും അവര്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിസിനസ്, കുടുംബ സന്ദര്‍ശനം, മതപരമായ ആവശ്യങ്ങള്‍ എന്നിവയ്ക്കായി സഊദിയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്ന ഗള്‍ഫ് നാടുകളിലുള്ളവരെയും പുതിയ നീക്കം ബാധിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ ട്രാവല്‍ ഏജന്റുമാര്‍ വിശദീകരണം തേടിയത്. നിരവധി ക്ലയന്റുകള്‍ സഊദിയിലേക്കുള്ള യാത്രയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയും വ്യക്തത തേടുകയും ചെയ്യുന്നതായി ഇന്റര്‍നാഷണല്‍ ട്രാവല്‍ സര്‍വീസസിലെ മാനേജര്‍ മിര്‍ വസീം രാജ പറഞ്ഞു. നിരവധി യുഎഇ നിവാസികള്‍ രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ കാത്തിരിക്കുകയാണ്. കൂടാതെ വിസയ്ക്ക് അപേക്ഷിക്കാന്‍ ഞങ്ങളോട് ആവശ്യപ്പെടുകയുംചെയ്യുന്നു. എന്നാലിപ്പോള്‍ ഞങ്ങള്‍ക്ക് സര്‍വിസ് നല്‍കാന്‍ കഴിയുന്നില്ല- അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ട് നിര്‍ത്തിവച്ചു?
ഉംറ, വിസിറ്റ് വിസകളില്‍ സന്ദര്‍ശിച്ച് ശരിയായ അനുമതിയില്ലാതെയും നിയമവിരുദ്ധമായും ഹജ്ജ് നിര്‍വഹിക്കുന്നത് തടയുക എന്നതാണ് ഹജ്ജ് സീസണില്‍ പുതിയ വിസകള്‍ ഇഷ്യൂ ചെയ്യുന്നത് വിലക്കാന്‍ കാരണമായി സഊദി അറിയിച്ചത്. ഔദ്യോഗിക ഹജ്ജ് രജിസ്‌ട്രേഷന്‍ പ്രക്രിയ ഒഴിവാക്കാന്‍ നിരവധി വിദേശ പൗരന്മാര്‍ ഉംറ/വിസിറ്റ് വിസകള്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരെ ഹജ്ജ് സീസണില്‍ അറസ്റ്റ് ചെയ്ത് നാടുകടത്തുന്നതും പതിവാണ്. അത്തരം ദുരുപയോഗം തിരക്കിനും സുരക്ഷാ അപകടങ്ങള്‍ക്കും കാരണമാകുന്നതിനാലാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നത്.
2024 ലെ ഹജ്ജ് സീസണില്‍ 1000ത്തിലധികം തീര്‍ത്ഥാടകര്‍ക്കാണ് കടുത്ത ചൂടും തിരക്കും കാരണം ജീവന്‍ നഷ്ടപ്പെട്ടത്. ഹജ്ജ് ഇതര വിസകളില്‍ സഊദി അറേബ്യയില്‍ പ്രവേശിച്ച അനധികൃത സന്ദര്‍ശകരായിരുന്നു ഇവരില്‍ പലരും. വിസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിലൂടെ അപകടസാധ്യതകള്‍ കുറയ്ക്കാനും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സുരക്ഷിതമായ തീര്‍ത്ഥാടന അനുഭവം ഉറപ്പാക്കാനും കഴിയും. വിസ കാലാവധി കഴിഞ്ഞിട്ടും തങ്ങുകയോ ശരിയായ അനുമതിയില്ലാതെ ഹജ്ജ് ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ പ്രവേശന വിലക്ക് നേരിടേണ്ടിവരുമെന്ന് സഊദി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏതൊക്കെ രാജ്യങ്ങളെ ബാധിക്കും ?
* ഇന്ത്യ
* പാകിസ്ഥാന്‍
* ബംഗ്ലാദേശ്
* ഈജിപ്ത്
* ഇന്തോനേഷ്യ
* ഇറാഖ്
* നൈജീരിയ
* ജോര്‍ദാന്‍
* അല്‍ജീരിയ
* സുദാന്‍
* എത്യോപ്യ
* ടുണീഷ്യ
* യമന്‍
Confusion over Saudi visa cancellation ahead of Hajj Travel agents and Umrah operators seek clarification
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'വ്യക്തമായ തെളിവില്ലാതെ വാഹനങ്ങൾക്ക് എതിരെ കേസ് എടുക്കരുത്'; ഗതാഗത കമ്മീഷണറുടെ ഉത്തരവ്
Kerala
• 2 days ago
സാറ്റ്‍ലൈറ്റ് ടോൾ അടുത്ത മാസം മുതൽ; സഞ്ചരിച്ച ദൂരത്തിന് അനുസരിച്ച് മാത്രമാകും പണം; മറ്റു നേട്ടങ്ങൾ അറിയാം
National
• 2 days ago
മഞ്ഞൾ വ്യവസായത്തിൽ വിപ്ലവം; ഇളം നിറമുള്ള 'സൂര്യ' മഞ്ഞൾ ഇനം വികസിപ്പിച്ചു
Kerala
• 2 days ago
വിന്‍സി അലോഷ്യസിന് പിന്തുണയുമായി 'അമ്മ'; "പരാതി ലഭിച്ചാൽ നടപടി എടുക്കും" – താരസംഘടനയുടെ പ്രസ്താവന
Kerala
• 2 days ago
കക്കാടംപൊയിൽ ഇക്കോ ടൂറിസം കേന്ദ്രമാകുന്നു: 19 ഹെക്ടറിൽ ബൃഹദ് വിനോദസഞ്ചാര പദ്ധതി
Kerala
• 2 days ago
സുപ്രീംകോടതി മതേതരമാണ്; ജഡ്ജിമാർക്ക് മതമില്ലെന്ന് ചീഫ് ജസ്റ്റിസ്
latest
• 2 days ago
മുത്തൂറ്റ് ഇൻഷുറൻസ് തട്ടിപ്പ്; മുൻ സിഇഒയെയും സിജിഎമ്മിനെയും ചോദ്യം ചെയ്തു
Kerala
• 2 days ago
വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യത്തിനെതിരായ പരീക്ഷണം: സാദിഖലി തങ്ങള്‍
Kerala
• 2 days ago
എഐ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ഐഎഎസ് ഉദ്യോഗസ്ഥക്ക് പൊലീസ് നോട്ടീസ്; ഹൈദരാബാദിൽ വിവാദം
latest
• 2 days ago
വഖ്ഫ് നിയമഭേദഗതിക്കെതിരേ പ്രതിഷേധ സാഗരമായി മുസ്‌ലിം ലീഗ് മഹാറാലി
Kerala
• 2 days ago
'ഓപ്പറേഷന് സ്പോട്ട് ട്രാപ്പ്'; സംസ്ഥാനത്ത് 700ഓളം കൈക്കൂലി കേസുകള്‍; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
Kerala
• 2 days ago
ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യ: ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവ് പൊലിസ് കസ്റ്റഡിയിൽ
Kerala
• 2 days ago
ഫിസിക്കല്‍ എമിറേറ്റ്സ് ഐഡി കാര്‍ഡുകള്‍ക്ക് പകരം ബയോമെട്രിക് സംവിധാനം വികസിപ്പിക്കാന്‍ യുഎഇ
uae
• 2 days ago
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ കേസ്; സുപ്രീം കോടതിയുടെ നിലപാട് പ്രതീക്ഷക്ക് വക നൽകുന്നത്: സമസ്ത
Kerala
• 2 days ago
ലോകബാങ്കിലെ സിറിയയുടെ കടങ്ങളെല്ലാം സഊദി ഏറ്റെടുത്തു
latest
• 2 days ago
വഖ്ഫ് കേസില്‍ നിര്‍ണായക ഇടപെടലുമായി സമസ്തയുടെ അഭിഭാഷകന് അഭിഷേക് സിങ്വി; കേസില്‍ നാളെയും വാദം തുടരും
latest
• 2 days ago
വഖ്ഫ് സ്വത്തുക്കള്‍ ഡിനോട്ടിഫൈ ചെയ്യരുത്; നിര്‍ദേശവുമായി സുപ്രീം കോടതി
National
• 2 days ago
ദുബൈയില്‍ ബിസിനസ് ലൈസന്‍സ് നേടാന്‍ എന്തു ചിലവു വരുമെന്നറിയണോ? ഇതാ ഒരു സൗജന്യ ഉപകരണം
uae
• 2 days ago
ആന്റി-ഫ്രോഡ് പൊലിസ് ഓഫീസറായി ചമഞ്ഞ് യുവാവ് വൃദ്ധനില്‍ നിന്ന് 120,000 ഡോളര്‍ തട്ടി
Kuwait
• 2 days ago
ഇന്ത്യയിലെ ആദ്യ ട്രെയിൻ എടിഎം: പഞ്ചവടി എക്സ്പ്രസിൽ യാത്രക്കാർക്ക് പണം പിൻവലിക്കാം
National
• 2 days ago
കുവൈത്തില്‍ സ്ത്രീകളെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക്
Kuwait
• 2 days ago