
വില കുറയുന്നുണ്ടേ...സ്വര്ണവില ഇന്നും താഴേക്ക്; ഇനിയും കുറയുമോ അതോ ഇന്നു തന്നെ വാങ്ങണോ

കൊച്ചി: സ്വര്ണവിലയില് തുടര്ച്ചയായ നാലാം ദിവസവും ഇടിവ്. കേരളത്തില് തുടര്ച്ചയായ നാലാം ദിനമാണ് വില കുറയുന്നതെങ്കിലും അന്തര്ദേശീയ വിപണിയില് സ്വര്ണവില വന് ഇടിവ് രേഖപ്പെടുത്തിയ ശേഷം അല്പ്പം കയറുകയാണ്. അതിനാല് വരും ദിവസങ്ങളില് സ്വര്ണവില വര്ധിക്കാന് സാധ്യതയുണ്ടെന്നും റിപ്പോര്ട്ടുകള് ചൂണ്ടിക്കാട്ടുന്നു. അതിനാല് ആഭ്രണം വാങ്ങാന് ആഗ്രഹിക്കുന്നവര് മടിച്ചു നില്ക്കേണ്ടെന്നാണ് നിരീക്ഷകര് പറയുന്നത്.
2680 രൂപയുടെ കുറവാണ് നാല് ദിവസം കൊണ്ട് ഒരു പവന് സ്വര്ണത്തിനുണ്ടായിരിക്കുന്നത്. റെക്കോര്ഡിന് മേല് റെക്കോര്ഡ് സൃഷ്ടിച്ച് 68,000 വരെ കടന്ന പൊന്നിന് വിലയാണ് ഇപ്പോള് ഒറ്റയടിക്ക് താഴേക്ക് വീണിരിക്കുന്നത്.
ട്രംപിന്റെ പകരച്ചുങ്കവും ചൈനയുടേയും കാനഡയുടേയും തിരിച്ചടിയുമാണ് സ്വര്ണ വിപണിയിലും പ്രതിഫലിച്ചതെന്നാണ് കണക്കു കൂട്ടല്. ഇന്നലേയും ഇന്നുമായി 2000 രൂപയുടെ ഇടിവാണ് സ്വര്ണം രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള ഓഹരി വിപണിയും കഴിഞ്ഞ രണ്ട് ദിവസമാണ് വന് ഇടിവിലാണ്. അതേസമയം, ഏപ്രില് രണ്ട് മുതല് നിലവില് വന്ന ട്രംപിന്റെ പുതിയ താരിഫ് നയം പ്രാബല്യത്തില് സ്വര്ണ വില വര്ധിപ്പിക്കേണ്ടതായിരുന്നുവെന്നും നിരീക്ഷകര് ചൂണ്ടിക്കാട്ടുന്നു. പുതിയ താരിഫ് നയത്തില് പലതും ഏപ്രില് 5 മുതല് ആണ് നടപ്പിലാക്കുകയെന്നും അതിന് ശേഷം സ്ഥിതി മാറിമറിഞ്ഞേക്കാമെന്നും സൂചനയുണ്ട്.
ഇന്നത്തെ വിലവിവരം നോക്കാം
22കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 60 രൂപ, ഗ്രാം വില 8,225
പവന് കറഞ്ഞത് 480 രൂപ, പവന് വില 65,800
24 കാരറ്റ്
ഒരു ഗ്രാം കുറവ് 65രൂപ, ഗ്രാം വില 8,973
പവന് കുറവ് 520 രൂപ, പവന് വില 71,784
18 കാരറ്റ്
ഒരു ഗ്രാം കുറവ് 49 രൂപ, ഗ്രാം വില 6,730
പവന് വര്ധന 392 രൂപ, പവന് വില 53,840
സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം തുടരുന്ന സന്ദര്ഭങ്ങളില് സ്വര്ണം ഒരു സുരക്ഷിത ഉരവിടമാകുമെന്ന് നിരീക്ഷകര് വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ സ്വര്ണം എക്കാലത്തും ഒരു ജനപ്രിയ നിക്ഷേപമാണ്. മറ്റു വിപണികളില് നേരിടുന്ന നഷ്ടം നികത്താനും പണം സ്വരൂപിക്കുന്നതിനും നിക്ഷേപകര് ഗണ്യമായ രീതിയില് ഓഹരികള് വില്ക്കുന്ന സാഹചര്യത്തിനും ഇപ്പോള് സാധ്യതയുണ്ട്. ഇതെല്ലാം സ്വര്ണവിലയിലെ ഇടിവിന് കാരണമായി നിരീക്ഷകര് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, തന്നെ സ്വര്ണം മിക്കവരുടെയും ജനപ്രിയ നിക്ഷേപ ഓപ്ഷനായി നിലനില്ക്കുന്നു. ഈ അനിശ്ചിത സമയത്ത് മറ്റ് വിപണികളിലെ നഷ്ടം നികത്തുന്നതിനും പണം സ്വരൂപിക്കുന്നതിനും നിക്ഷേപകര്ക്ക് ഗണ്യമായ നേട്ടങ്ങള് ലഭിക്കുന്ന ആസ്തികള് വില്ക്കാന് തീരുമാനിച്ചേക്കാം. ഇതായിരിക്കാം സ്വര്ണവിലയില് ഇപ്പോഴുണ്ടായ ഇടിവ് കാരണം എന്നാണ് വിവരം.
എന്തുതന്നെയായാലും സ്വര്ണം വാങ്ങാനിരിക്കുന്നവര്ക്ക് വലിയ ആശ്വാസമാണിത്. പ്രത്യേകിച്ച് കേരളത്തില് ഇപ്പോള് വിവാഹ സീസണ് ആണെന്നിരിക്കേ. എന്നാല് പവന് സ്വര്ണം വാങ്ങാനാണ് ഈ വില. വിവാഹാവശ്യത്തിനും മറ്റും ഉപയോഗിക്കാന് സ്വര്ണം ആഭരണമായാണ് സാധാരണ വാങ്ങിക്കുന്നത്. സ്വര്ണം ആഭരണമായി വാങ്ങുമ്പോള് ഈ വിലയും മതിയാവില്ല. ജി.എസ്.ടി, ഹാള്മാര്ക്കിംഗ് നിരക്കുകള് ഒപ്പം പണിക്കൂലിയും ഒരു ആഭരണത്തിന് മേല് അധികം വരും. പണിക്കൂലിയിലും വ്യത്യാസമുണ്ട്. ഡിസൈന് അനുസരിച്ചാണ് പണിക്കൂലി വരിക. ഡിസൈന് കൂടുന്നതനുസരിച്ച് പണിക്കൂലിയും കൂടും. ഇതനുസരിച്ച് പവന് സ്വര്ണാഭരണം വാങ്ങണമെങ്കില് 70,000 രൂപയുടെ അടുത്തെത്തുമെന്നും വ്യാപാരികള് അറിയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇടുക്കിയില് കെ.എസ്.ആര്.ടി.സി താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, 20 പേര്ക്ക് പരുക്ക്
Kerala
• 3 days ago
'അധിനിവേശകര്ക്കു മുന്നില് ഞങ്ങള് ഒരിക്കലും കീഴടങ്ങില്ല' വെടിനിര്ത്തല് നടപ്പാക്കാന് ആയുധം താഴെവെക്കണമെന്ന ഇസ്റാഈലിന്റെ ആവശ്യം തള്ളി ഹമാസ്
International
• 3 days ago
ഇന്ന് വീണ്ടും കുറഞ്ഞു; പവന് വില 70,000 ത്തിന് താഴെ, അഡ്വാന്സ് ബുക്കിങ്ങിന് ഒരുങ്ങിക്കൊളൂ
Business
• 3 days ago
മനുഷ്യ ജീവനെടുത്ത് വീണ്ടും കാട്ടാന; അതിരപ്പള്ളിയില് രണ്ട് പേരെ ചവിട്ടിക്കൊന്നു
Kerala
• 3 days ago
മുസ്ലിം പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസിനോട് മോദിയുടെ ശക്തമായ വെല്ലുവിളി
National
• 3 days ago
അംബേദ്ക്കര് ജയന്തി ദിനത്തില് ഫ്ളക്സ് കെട്ടുകയായിരുന്ന ദലിത് തൊഴിലാളിയെ ക്രൂരമായി അധിക്ഷേപിച്ച് പൊലിസ്, അര്ധനഗ്നനാക്കി വലിച്ചിഴച്ചു
National
• 3 days ago
പാസ്പോർട്ടിൽ ഇണയുടെ പേര് ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് വേണ്ട; പുതിയ നിയമവുമായി കേന്ദ്രം
National
• 3 days ago
കുവൈത്തിൽ അതിശക്തമായ പൊടിക്കാറ്റ്: സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്; മുന്നറിയിപ്പ് നിർദേശം
latest
• 3 days ago
തൊടുപുഴയില് വളര്ത്തുനായയെ യജമാന് വിളിച്ചിട്ടു വരാത്തതിനാല് വെട്ടിപ്പരിക്കേല്പിച്ചു റോഡിലുപേക്ഷിച്ചു
Kerala
• 3 days ago
കോഴിക്കോട് വിലങ്ങാട് നിര്മാണപ്രവൃത്തികള്ക്ക് വിലക്കേര്പ്പെടുത്തി കലക്ടര്
Kerala
• 3 days ago
ഖത്തറിലെ പാർക്കുകളിലെ ഫീസ് പരിഷ്കരിച്ചു; പുതിയ നിരക്ക് ഇങ്ങനെ
qatar
• 3 days ago
പൊറോട്ടയിൽ പൊതിഞ്ഞ പടക്കം കടിച്ച് പശുവിന്റെ വായ് പൊട്ടിത്തെറിച്ചു
Kerala
• 3 days ago
കാസർകോട് യുവതിയെ കടയിൽ തീകൊളുത്തി കൊലപ്പെടുത്തി; പ്രതി പൊലിസ് കസ്റ്റഡിയിൽ
Kerala
• 3 days ago
ഗസ്സയിലെ അവസാനത്തെ ആശുപത്രിയും തകർത്ത സയണിസ്റ്റ് നടപടിയെ ശക്തമായി അപലപിച്ചു സഊദി അറേബ്യ
latest
• 3 days ago
രക്തസമരം; വിഷുദിനത്തിൽ സിപിഒ ഉദ്യോഗാർഥികളുടെ വേറിട്ട സമരം, പ്രതിഷേധം ശക്തം
Kerala
• 4 days ago
യുപിയില് മുസ്ലിം യുവതിയുടെ ബുര്ഖ വലിച്ചുകീറി ആക്രമിച്ച സംഭവം; ആറുപേര് അറസ്റ്റില്
National
• 4 days ago
വിസ, തൊഴില് നിയമലംഘനം; കുവൈത്തില് 419 പ്രവാസികള് അറസ്റ്റില്
Kuwait
• 4 days ago
ഇനി മുതല് ഇ-സ്കൂട്ടറുകളും സൈക്കിളുകളും നിരീക്ഷിക്കും; നിയമലംഘനങ്ങള് പരിശോധിക്കാന് പുതിയ യൂണിറ്റ് രൂപീകരിക്കാന് ഒരുങ്ങി ദുബൈ പൊലിസ്
uae
• 4 days ago
ഷാർജ അൽ നഹ്ദയിലെ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തം: മരിച്ചവരുടെ എണ്ണം അഞ്ചായി, ആറ് പേർക്ക് പരുക്ക്
uae
• 4 days ago
ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ മുഖഛായ മാറ്റിമറിച്ച മരിയോ വർഗാസ് യോസ
International
• 4 days ago
ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം 11-ാം വർഷവും ദുബായിലേത്; രണ്ടാമത് ലണ്ടൻ; ആദ്യ പത്തിൽ ഗൾഫിലെ രണ്ട് എയർപോർട്ടുകൾ; ആഭ്യന്തര സർവീസിൽ ഡൽഹി ആദ്യ പത്തിൽ
uae
• 4 days ago