HOME
DETAILS

'അധിനിവേശകര്‍ക്കു മുന്നില്‍ ഞങ്ങള്‍ ഒരിക്കലും കീഴടങ്ങില്ല' വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ആയുധം താഴെവെക്കണമെന്ന ഇസ്‌റാഈലിന്റെ ആവശ്യം തള്ളി ഹമാസ്

  
Web Desk
April 15 2025 | 06:04 AM

Hamas Rejects Israels Call for Disarmament Ahead of Ceasefire in Gaza

ഗസ്സ:  വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ആയുധം താഴെവെക്കണമെന്ന ഇസ്‌റാഈലിന്റെ ആവശ്യം തള്ളി ഹമാസ്. ഇതൊരിക്കലും സ്വീകര്യമല്ല. അധിനിവേശകര്‍ക്കു മുന്നില്‍ ഞങ്ങള്‍ കീഴടങ്ങുമെന്ന് അവര്‍ കരുതേണ്ട. അതൊരിക്കലും സംഭവിക്കാന്‍ പോകുന്നില്ല- ഹമാസ് വ്യക്തമാക്കി. അങ്ങനെ ഒരാവശ്യം കേള്‍ക്കുന്നത് പോലും ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തതാണ്- ഹമാസ് വക്താവ് ഡോ. സാമി അബു സുഹ്‌രി അല്‍ജസീറയോട് പറഞ്ഞു. 

'ഞങ്ങളുടെ ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്ന എല്ലാ വാഗ്ദാനങ്ങള്‍ക്കും ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ നെതന്യാഹു ആവശ്യപ്പെടുന്നത് കീഴടങ്ങല്‍ കരാറാണ്. 

ഏതൊരു വെടിനിര്‍ത്തല്‍ കരാറും അട്ടിമറിക്കാന്‍ നെതന്യാഹു അസാധ്യമായ വ്യവസ്ഥകള്‍ സൃഷ്ടിക്കുകയാണ്. പ്രതിരോധ സംഘത്തെ നിരായുധീകരിക്കു എന്നത് ചര്‍ച്ചക്ക് പോലും വരേണ്ട കാര്യമല്ല. അങ്ങിനെയൊട്ട് സംഭവിക്കാനും പോകുന്നില്ല- അല്‍ ജസീറയോടുള്ള പ്രതികരണത്തില്‍ ഡോ. സാമി വ്യക്തമാക്കി. 

പ്രതിരോധ ആയുധങ്ങളുടെ നിലനില്‍പ്പ് എന്ന് പറയുന്നത്.  അധിനിവേശത്തിന്റെ തുടര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ജനങ്ങളെയും ഞങ്ങളുടെ ദേശീയ അവകാശങ്ങളെയും സംരക്ഷിക്കുന്നതിനാണ് പ്രതിരോധ സംഘങ്ങള്‍ നിലനില്‍ക്കുന്നത്.

ഇസ്‌റാഈല്‍ അധിനിവേശകര്‍ യുദ്ധം പൂര്‍ണ്ണമായി അവസാനിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമല്ല എന്ന സന്ദേശമാണ് അവരുടെ ഏറ്റവും പുതിയ നിര്‍ദ്ദേശത്തില്‍ നല്‍കുന്നത്. ബന്ദികളുടെ മോചനം മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്. 

യുദ്ധം അവസാനിപ്പിക്കുന്നതിനും ഗസ്സ മുനമ്പില്‍ നിന്ന് പിന്‍വാങ്ങുന്നതിനും പകരമായി ജീവിച്ചിരിക്കുന്നതും മരിച്ചതുമായ മുഴുവന്‍ ബന്ദികളേയും ഒരേസമയം മോചിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഗസ്സന്‍ ജനതയെ കൊന്നൊടുക്കുന്നതില്‍ നെതന്യാഹുവിന്റെ പങ്കാളിയാണ് ട്രംപ്. 

നെതന്യാഹു സ്വന്തം രാഷ്ട്രീയ താല്‍പര്യമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. യു.എസ് ഭരണകൂടവുമായി നിലവില്‍ നേരിട്ട് ആശയവിനിമയമില്ല. ഇപ്പോള്‍ വന്നിരിക്കുന്ന നിര്‍ദ്ദേശം ഇസ്‌റാഈലി നിര്‍ദ്ദേശമാണ്. ഞങ്ങളുടെ നിരായുധീകരണമാണ് അതിലവര്‍ ആദ്യം മുന്നോട്ട് വെച്ച വ്യവസ്ഥ. 

കീഴടങ്ങുക എന്നത് ഹമാസ് പ്രസ്ഥാനത്തിന്റെ ഓപ്ഷനല്ല. ഞങ്ങളുടെ ജനതയുടെ ആഗ്രഹം തകര്‍ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. 

ഹമാസ് ഒരിക്കലും കീഴടങ്ങില്ല. ഒരിക്കലും വെള്ളക്കൊടി ഉയര്‍ത്തില്ല. അധിനിവേശത്തിനെതിരെ സാധ്യമായ എല്ലാ സമ്മര്‍ദ്ദങ്ങളും ഞങ്ങള്‍  ഉപയോഗിക്കും. - ഹമാസ് വക്താവ് അല്‍ജസീറക്ക് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കുന്നു. 

തിങ്കളാഴ്ചയും ശക്തമായ ആക്രമണമാണ് ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തിയത്. ചുരുങ്ങിയത് 15 പേരെങ്കിലും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് റിപ്പോര്‍ട്ട്. ഗസ്സയില്‍ ഇസ്‌റാഈല്‍ തുടരുന്ന ആക്രമണങ്ങളില്‍ ഇതുവരെ 50,983 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന ഔദ്യോഗിക കണക്ക്. 116,274 പേര്‍ക്ക് പരുക്കേറ്റതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ മരിച്ചതായി കണക്കാക്കിയാല്‍ മരണം 61,700 കടക്കുമെന്ന് ഗവര്‍മെന്റ് മീഡിയ ഓഫിസ് വ്യക്തമാക്കുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മനസ്സിലെ ചെളി ആര് തുടച്ചുമാറ്റും?'; വിദ്യാര്‍ത്ഥികളെക്കൊണ്ട് സ്‌കൂട്ടര്‍ വൃത്തിയാക്കിച്ച് അധ്യാപിക, രൂക്ഷമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ

National
  •  2 days ago
No Image

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുംബൈയില്‍ അറസ്റ്റില്‍

National
  •  2 days ago
No Image

മുനമ്പം; നിര്‍ണായക ഇടപെടലിന് മുഖ്യമന്ത്രി; ക്രൈസ്തവ സഭാ പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചു

Kerala
  •  2 days ago
No Image

വഖ്ഫ്: സുപ്രിം കോടതി നടപടി പ്രത്യാശ പകരുന്നത്-കുഞ്ഞാലിക്കുട്ടി; താല്‍ക്കാലിക ആശ്വാസം, നിയമ പോരാട്ടം തുടരും-ഉവൈസി 

National
  •  2 days ago
No Image

'എങ്ങനെ ഞാന്‍ ഇനി ഉമ്മയെ കെട്ടിപ്പിടിക്കും?'; ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇരു കൈകളും നഷ്ടപ്പെട്ട ഫലസ്തീനീ ബാലന്‍ മഹ്‌മൂദ് അജ്ജോറിന്റെ ചിത്രത്തിന് വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡ്

latest
  •  2 days ago
No Image

വഖഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് ഉപകാരമുണ്ടായില്ല; പിന്തുണയിൽ പുനർവിചിന്തനത്തെ കുറിച്ച് ആലോചിക്കും- ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ 

Kerala
  •  2 days ago
No Image

ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തർ അമീർ റഷ്യയിലേക്ക് പുറപ്പെട്ടു

qatar
  •  2 days ago
No Image

ഉറക്കത്തില്‍ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, പാമ്പ് കടിയേറ്റാണ് മരിച്ചതെന്ന് വരുത്തിതീര്‍ക്കാന്‍ കിടക്കയില്‍ പാമ്പിനെ കൊണ്ടിട്ടു; ഭാര്യയും കാമുകനും അറസ്റ്റില്‍

National
  •  2 days ago
No Image

വഖ്ഫ് കേസില്‍ സര്‍ക്കാരിന് ഒരാഴ്ച സമയം; അതുവരെ തല്‍സ്ഥിതി തുടരണം, നിയമനവും പാടില്ല | Waqf Act Case

National
  •  2 days ago
No Image

നാല് സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ വഖഫ് റാലി മൂന്നിന്

Kerala
  •  2 days ago


No Image

'അക്രമിച്ചവരെല്ലാം ബിജെപിക്കാര്‍, അക്രമിക്കൂട്ടത്തില്‍ ഒരു മുസ്ലിമുമില്ല'; വഖ്ഫ് വിഷയത്തിലെ ബംഗാള്‍ സംഘര്‍ഷത്തിന് പിന്നിലെ ഹിന്ദുത്വവാദികളുടെ പങ്ക് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്ത് 

latest
  •  2 days ago
No Image

മുന്നറിയിപ്പുകളും അഭ്യര്‍ഥനകളും കാറ്റില്‍ പറത്തി ഗസ്സയില്‍ ഇസ്‌റാഈല്‍ നരനായാട്ട്;  24 മണിക്കൂറിനിടെ  കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 35ലേറെ ഫലസ്തീനികളെ 

International
  •  2 days ago
No Image

'ഇവിടെ നിങ്ങള്‍ മുസ്‌ലിംകള്‍ക്കെതിര്, യുഎഇയില്‍ നിങ്ങള്‍ അവരുടെ ആതിഥേയത്വം സ്വീകരിക്കുകയും ചെയ്യുന്നു'; മോദിയേയും ബിജെപിയേയും പരിഹസിച്ച് മമതാ ബാനര്‍ജി

National
  •  2 days ago
No Image

'ഇനി നിങ്ങള്‍ വിശ്രമിക്ക്, ഞങ്ങള്‍ നിയമം നിര്‍മ്മിക്കാം'; നിയമ നിര്‍മ്മാണത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പുത്തന്‍ പരീക്ഷണത്തിന് യുഎഇ

uae
  •  2 days ago