ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, 20 പേര്‍ക്ക് പരുക്ക്
ഇടുക്കി: എറണാകുളം നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. കട്ടപ്പന സ്വദേശി അനീറ്റ (14) ആണ് മരിച്ചത്.
20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കട്ടപ്പനയില്‍നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.
രാവിലെ 11 മണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്. മണിയമ്പാറ ഭാഗത്ത് നിയന്ത്രണം നഷ്ടപ്പെട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡിവൈഡറില്‍ കയറിയ ബസ് തെന്നി താഴേക്ക് മറിയുകയായിരുന്നുവെന്നാണ് സൂചന. പരിക്കേറ്റവരെ കോതമംഗലം, നേര്യമംഗലം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
A KSRTC bus traveling from Kattappana to Ernakulam overturned in Neriamangalam, Idukki, resulting in the death of a 14-year-old girl and injuries to 20 passengers. The accident occurred around 11 AM when the bus lost control and veered off the road.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."