
ഗസ്സയിലെ അവസാനത്തെ ആശുപത്രിയും തകർത്ത സയണിസ്റ്റ് നടപടിയെ ശക്തമായി അപലപിച്ചു സഊദി അറേബ്യ

റിയാദ്: ഗസ്സയിലെ ആശുപത്രി തകർത്ത് നിരവധി പേരെ കൊലപ്പെടുത്തുകയും ഫലസ്തീനികളുടേ ആരോഗ്യ സംവിധാനങ്ങൾ ഇല്ലാതാകുകയും ചെയ്ത സയണിസ്റ്റ് നടപടിയെ ശക്തമായി അപലപിച്ചു സഊദി അറേബ്യ. ഗസ്സ മുനമ്പിലെ അൽ-മമദാനി ആശുപത്രിയിൽ ബോംബാക്രമണം നടത്തിയ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ഹീനമായ കുറ്റകൃത്യത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമം ഉൾപ്പെടെ എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് സഊദി ചൂണ്ടിക്കാട്ടി. സിവിലിയന്മാർക്കെതിരായ ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ അവസാനിപ്പിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളെല്ലാം ഇസ്രായേൽ അധിനിവേശം തുടർച്ചയായി ലംഘിക്കുന്നതിനാൽ ഗാസയിലെ ആരോഗ്യസംരക്ഷണ സംവിധാനം പൂർണമായും തകർച്ചയിലേക്ക് നീങ്ങുകയാണെന്നും സഊദി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞദിവസം ആണ് ആശുപത്രികള്ക്ക് നേരെ ഇസ്റാഈല് ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്ന്ന് ഗസ്സ സിറ്റിയിലെ ഏക ആശുപത്രിയും പ്രവര്ത്തനം നിർത്തുകയുണ്ടായി. കഴിഞ്ഞ ദിവസം ആക്രമണം നടന്ന അല് അഹില് അറബ് ബാപ്ടിസ്റ്റ് ആശുപത്രിക്ക് നേരെ വീണ്ടും ആക്രമണമുണ്ടായി. രണ്ട് മിസൈലുകളാണ് ആശുപത്രിക്ക് മുകളില് പതിച്ചത്. ആക്രമണത്തിന് മുന്പ് ആശുപത്രി ഒഴിപ്പിക്കാന് ടെലിഫോണ് നിര്ദേശമുണ്ടായിരുന്നു. ഇസ്റാഈല് സുരക്ഷാ സേനാംഗമെന്ന് പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. നൂറിലേറെ രോഗികള്ക്ക് ആക്രമണത്തില് പരുക്കേറ്റു.
ആശുപത്രി പ്രവര്ത്തനം അവസാനിപ്പിക്കുകയാണെന്ന് അധികൃതര് അറിയിച്ചു. ജറൂസലം ക്രൈസ്തവ രൂപതയാണ് ആശുപത്രി നടത്തുന്നത്. നിലവിലെ സാഹചര്യത്തില് പ്രവര്ത്തനം അസാധ്യമെന്ന് തിരിച്ചറിഞ്ഞാണ് ആശുപത്രി അടച്ചിടാനുള്ള തീരുമാനമെന്ന് അധികൃതര് വ്യക്തമാക്കി. അത്യാസന്ന നിലയിലുള്ള അമ്പതിലേറെ രോഗികളെ എവിടേക്ക് മാറ്റും എന്ന കാര്യത്തില് വ്യക്തതയില്ലെന്നും അധികൃതര് അറിയിച്ചു.
അല് ഷിഫ ആശുപത്രി തകര്ത്തശേഷം ഗസ്സ സിറ്റിയില് അവശേഷിക്കുന്ന ഏക ആശുപത്രിയായിരുന്നു അല് അഹ്ലി. രാത്രി വൈകിയാണ് ആക്രമണമുണ്ടായത്. തുടര്ന്ന് രോഗികളെ ഒഴിപ്പിച്ചെന്നും ഗുരുതരാവസ്ഥയിലുള്ള രോഗികള് ചികിത്സകിട്ടാതെ റോഡരികിലാണ് കിടക്കുന്നതെന്നും ഗസ്സ ആരോഗ്യ മന്ത്രാലയം വക്താവ് ഖലീല് അല് ദെഖ്റാന് പറഞ്ഞു.
Saudi Arabia strongly condemns Israeli bombing of Gaza hospital
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

In-depth story: വഖ്ഫ് കേസ്: മുതിര്ന്ന അഭിഭാഷകനിരക്ക് മുന്നില് ഉത്തരംമുട്ടി കേന്ദ്രസര്ക്കാര്; സോളിസിറ്റര് ജനറലിനെ ചോദ്യംകൊണ്ട് മൂടി
Trending
• 2 days ago
വഖ്ഫ് കേസ്: മുനമ്പത്തിന് ഗുണകരമാകുമെന്ന് ബി.ജെ.പി നേതാക്കള് പ്രചരിപ്പിച്ച സെക്ഷന് 2 എയെ കൈവിട്ട് കേന്ദ്രസര്ക്കാര്
National
• 2 days ago
വഖ്ഫ് കേസില് ഇന്ന് ഉച്ച കഴിഞ്ഞ് ഇടക്കാല ഉത്തരവ്; വിധി വരിക ഈ മൂന്ന് നിര്ദേശങ്ങളിന്മേല് | Samastha in Supreme court
latest
• 2 days ago
'വ്യക്തമായ തെളിവില്ലാതെ വാഹനങ്ങൾക്ക് എതിരെ കേസ് എടുക്കരുത്'; ഗതാഗത കമ്മീഷണറുടെ ഉത്തരവ്
Kerala
• 2 days ago
സാറ്റ്ലൈറ്റ് ടോൾ അടുത്ത മാസം മുതൽ; സഞ്ചരിച്ച ദൂരത്തിന് അനുസരിച്ച് മാത്രമാകും പണം; മറ്റു നേട്ടങ്ങൾ അറിയാം
National
• 2 days ago
മഞ്ഞൾ വ്യവസായത്തിൽ വിപ്ലവം; ഇളം നിറമുള്ള 'സൂര്യ' മഞ്ഞൾ ഇനം വികസിപ്പിച്ചു
Kerala
• 2 days ago
വിന്സി അലോഷ്യസിന് പിന്തുണയുമായി 'അമ്മ'; "പരാതി ലഭിച്ചാൽ നടപടി എടുക്കും" – താരസംഘടനയുടെ പ്രസ്താവന
Kerala
• 3 days ago
കക്കാടംപൊയിൽ ഇക്കോ ടൂറിസം കേന്ദ്രമാകുന്നു: 19 ഹെക്ടറിൽ ബൃഹദ് വിനോദസഞ്ചാര പദ്ധതി
Kerala
• 3 days ago
സുപ്രീംകോടതി മതേതരമാണ്; ജഡ്ജിമാർക്ക് മതമില്ലെന്ന് ചീഫ് ജസ്റ്റിസ്
latest
• 3 days ago
മുത്തൂറ്റ് ഇൻഷുറൻസ് തട്ടിപ്പ്; മുൻ സിഇഒയെയും സിജിഎമ്മിനെയും ചോദ്യം ചെയ്തു
Kerala
• 3 days ago
എഐ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ഐഎഎസ് ഉദ്യോഗസ്ഥക്ക് പൊലീസ് നോട്ടീസ്; ഹൈദരാബാദിൽ വിവാദം
latest
• 3 days ago
വഖ്ഫ് നിയമഭേദഗതിക്കെതിരേ പ്രതിഷേധ സാഗരമായി മുസ്ലിം ലീഗ് മഹാറാലി
Kerala
• 3 days ago
അമേരിക്കയിലെ വിദേശികൾക്ക് കർശന നിയമം; രജിസ്റ്റർ ചെയ്യാത്തവർക്ക് പിഴയും ജയിൽ ശിക്ഷയും, മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം
International
• 3 days ago
'ഓപ്പറേഷന് സ്പോട്ട് ട്രാപ്പ്'; സംസ്ഥാനത്ത് 700ഓളം കൈക്കൂലി കേസുകള്; കര്ശന നടപടിയെന്ന് മുഖ്യമന്ത്രി
Kerala
• 3 days ago
ഇന്ത്യയിലെ ആദ്യ ട്രെയിൻ എടിഎം: പഞ്ചവടി എക്സ്പ്രസിൽ യാത്രക്കാർക്ക് പണം പിൻവലിക്കാം
National
• 3 days ago
കുവൈത്തില് സ്ത്രീകളെ സൈന്യത്തില് ഉള്പ്പെടുത്തുന്നതിനുള്ള നടപടികള് അവസാന ഘട്ടത്തിലേക്ക്
Kuwait
• 3 days ago
മോദി സർക്കാരിന്റെ പ്രതികാര രാഷ്ട്രീയം: സോണിയ, രാഹുലിനെതിരെ ഇ.ഡി.യെ ദുരൂപയോഗിക്കുന്നു- കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
National
• 3 days ago
ലോകബാങ്കിലെ സിറിയയുടെ കടങ്ങളെല്ലാം സഊദി ഏറ്റെടുത്തു
latest
• 3 days ago
ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യ: ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവ് പൊലിസ് കസ്റ്റഡിയിൽ
Kerala
• 3 days ago
ഫിസിക്കല് എമിറേറ്റ്സ് ഐഡി കാര്ഡുകള്ക്ക് പകരം ബയോമെട്രിക് സംവിധാനം വികസിപ്പിക്കാന് യുഎഇ
uae
• 3 days ago
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ കേസ്; സുപ്രീം കോടതിയുടെ നിലപാട് പ്രതീക്ഷക്ക് വക നൽകുന്നത്: സമസ്ത
Kerala
• 3 days ago