HOME
DETAILS

ഇന്ന് വീണ്ടും കുറഞ്ഞു; പവന്‍ വില 70,000 ത്തിന് താഴെ, അഡ്വാന്‍സ് ബുക്കിങ്ങിന് ഒരുങ്ങിക്കൊളൂ

  
Web Desk
April 15 2025 | 05:04 AM

gold price hike news123

കൊച്ചി: ഏറെ നാളുകള്‍ക്ക് ശേഷം ഇതാ കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു തുടങ്ങിയിരിക്കുന്നു. റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് പവന്‍ വില 70,000 വരെ കടന്ന ശേഷമാണ്  നേരിയതെങ്കിലും വിലക്കുറവ് കാണിക്കുന്നത്. ഇന്നലേയും വില കുറഞ്ഞിരുന്നു. ഇന്നും നേരിയതെങ്കിലും വിലയില്‍ കുറവാണ് കാണിക്കുന്നത്. അതേസമയം വിലക്കുറവ് തുടരുമെന്ന പ്രതീക്ഷ നല്‍കുന്നുമില്ല വിപണി. വരും ദിവസങ്ങളില്‍ വില കൂടാനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

65800 രൂപയാണ് ഈ മാസം ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില . ഏറ്റവും കൂടിയ വില 70,160 രൂപയും. അതായത്, 4400 രൂപയോളമാണ് ഈ മാസം മാത്രം വര്‍ധിച്ചത്. ആഗോള വിപണിയിലെ വില ഇന്ന് നേരിയ ഇടിവാണ് കാണിക്കുന്നത്. ഇതാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്നലത്തെ വില നോക്കാം

22കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 15രൂപ, ഗ്രാം വില 8,755
പവന്‍ കറഞ്ഞത് 120 രൂപ, പവന്‍ വില 70,040

24 കാരറ്റ്
ഒരു ഗ്രാം കുറവ് 16 രൂപ, ഗ്രാം വില 9,551
പവന്‍ കുറവ് 128 രൂപ, പവന്‍ വില 76,408

18 കാരറ്റ്
ഒരു ഗ്രാം കുറവ് 12 രൂപ, ഗ്രാം വില 7,164
പവന്‍ വര്‍ധന 96 രൂപ, പവന്‍ വില 57,312

ഇന്നത്തെ വില അറിയാം

22കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 35 രൂപ, ഗ്രാം വില 8,720
പവന്‍ കറഞ്ഞത് 280 രൂപ, പവന്‍ വില 69,760

24 കാരറ്റ്
ഒരു ഗ്രാം കുറവ് 33 രൂപ, ഗ്രാം വില 9,518
പവന്‍ കുറവ് 264 രൂപ, പവന്‍ വില 76,144

18 കാരറ്റ്
ഒരു ഗ്രാം കുറവ് 29 രൂപ, ഗ്രാം വില 7,135
പവന്‍ കുറവ് 232 രൂപ, പവന്‍ വില 57,080


അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നതിനിടെയാണ് കേരളത്തില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.അമേരിക്കയും ചൈനയും തമ്മിലുള്ള ചുങ്കപ്പോര് ശക്തമായതാണ് അന്തര്‍ദേശീയ വിപണിയെ ആശങ്കയിലാക്കിയത്. ചൈനക്കെതിരെ 104 ശതമാനം നികുതിയാണ് അമേരിക്ക ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപിന്റെ പകരച്ചുങ്കവും ചൈനയുടേയും കാനഡയുടേയും തിരിച്ചടിയുമാണ് സ്വര്‍ണ വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് കണക്കു കൂട്ടല്‍. ഏപ്രില്‍ രണ്ട് മുതല്‍ നിലവില്‍ വന്ന ട്രംപിന്റെ പുതിയ താരിഫ് നയം പ്രാബല്യത്തില്‍ സ്വര്‍ണ വില വര്‍ധിപ്പിക്കേണ്ടതായിരുന്നുവെന്നും നേരത്തെ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം തുടരുന്ന സന്ദര്‍ഭങ്ങളില്‍ സ്വര്‍ണം ഒരു സുരക്ഷിത ഉറവിടമാകുമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ സ്വര്‍ണം എക്കാലത്തും ഒരു ജനപ്രിയ നിക്ഷേപമാണ്. മറ്റു വിപണികളില്‍ നേരിടുന്ന നഷ്ടം നികത്താനും പണം സ്വരൂപിക്കുന്നതിനും നിക്ഷേപകര്‍ ഗണ്യമായ രീതിയില്‍ ഓഹരികള്‍ വില്‍ക്കുന്ന സാഹചര്യത്തിനും ഇപ്പോള്‍ സാധ്യതയുണ്ട്. സ്വര്‍ണവില ഉയരാനുള്ള സാധ്യതകളാണ് യഥാര്‍ഥത്തില്‍ വിപണിയിലുള്ളത്. ട്രംപിന്റെ പുതിയ ചുങ്കപ്പോരിനെ തുടര്‍ന്നുള്ള ആശങ്കയില്‍ തന്നെ പണം നഷ്ടമാകാതിരിക്കാന്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുകയാണ് നിക്ഷേപകര്‍ ചെയ്യുക. അതുകൊണ്ടുതന്നെ സ്വര്‍ണവില ഉയരേണ്ടതാണ്.

സ്വര്‍ണം മിക്കവരുടെയും ജനപ്രിയ നിക്ഷേപ ഓപ്ഷനായി നിലനില്‍ക്കുന്നു. ഈ അനിശ്ചിത സമയത്ത് മറ്റ് വിപണികളിലെ നഷ്ടം നികത്തുന്നതിനും പണം സ്വരൂപിക്കുന്നതിനും നിക്ഷേപകര്‍ക്ക് ഗണ്യമായ നേട്ടങ്ങള്‍ ലഭിക്കുന്ന ആസ്തികള്‍ വില്‍ക്കാന്‍ തീരുമാനിച്ചേക്കാം. വന്‍തോതില്‍ ഉയര്‍ന്ന വേളയില്‍ ലാഭം കൊയ്യുക എന്ന ലക്ഷ്യത്തോടെ വിറ്റഴിക്കല്‍ വര്‍ധിച്ചതാണ് സ്വര്‍ണവില താഴാന്‍ ഇടയാക്കിയത്.

എന്തുതന്നെയായാലും സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണിത്. പ്രത്യേകിച്ച് കേരളത്തില്‍ ഇപ്പോള്‍ വിവാഹ സീസണ്‍ ആണെന്നിരിക്കേ. എന്നാല്‍ പവന്‍ സ്വര്‍ണം വാങ്ങാനാണ് ഈ വില. വിവാഹാവശ്യത്തിനും മറ്റും ഉപയോഗിക്കാന്‍ സ്വര്‍ണം ആഭരണമായാണ് സാധാരണ വാങ്ങിക്കുന്നത്. സ്വര്‍ണം ആഭരണമായി വാങ്ങുമ്പോള്‍ ഈ വിലയും മതിയാവില്ല. ജി.എസ്.ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ ഒപ്പം പണിക്കൂലിയും ഒരു ആഭരണത്തിന് മേല്‍ അധികം വരും. പണിക്കൂലിയിലും വ്യത്യാസമുണ്ട്. ഡിസൈന്‍ അനുസരിച്ചാണ് പണിക്കൂലി വരിക. ഡിസൈന്‍ കൂടുന്നതനുസരിച്ച് പണിക്കൂലിയും കൂടും. ഇതനുസരിച്ച് പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 70,000 രൂപയുടെ അടുത്തെത്തുമെന്നും വ്യാപാരികള്‍ അറിയിക്കുന്നു.

അതിനാല്‍ സ്വര്‍ണം ആവശ്യമുള്ളവര്‍ക്ക് ഇപ്പോള്‍ അഡ്വാന്‍സ് ബുക്കിങ് നടത്തുന്നത്  നല്ല ഓപ്ഷനായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാം ബുക്ക് ചെയ്യുന്ന സമത്ത് വില കുറവാണെങ്കില്‍ ആ വിലക്കും അതല്ല പിന്നീടാണ് വില കുറയുന്നതെങ്കില്‍ കുറഞ്ഞ വിലക്കും സ്വര്‍ണം കരസ്ഥമാക്കാം എന്നതാണ് അഡ്വാന്‍സ് ബുക്കിങ്ങിന്റെ പ്രത്യേകത.

 

Date Price of 1 Pavan Gold (Rs.)
1-Apr-25 68080
2-Apr-25 68080
3-Apr-25 68480
4-Apr-25 67200
5-Apr-25 66480
6-Apr-25 66480
7-Apr-25 66280
8-Apr-25 Rs. 65,800 (Lowest of Month)
9-Apr-25 66320
10-Apr-25 68480
11-Apr-25 69960
12-Apr-25 Rs. 70,160 (Highest of Month)
13-Apr-25 Rs. 70,160 (Highest of Month)
14-Apr-25
Yesterday »
70040
15-Apr-25
Today »
Rs. 69,760

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എ.എസ് പരീക്ഷയിൽ അപേക്ഷകർ കുറഞ്ഞു: പ്രായപരിധിയും വിജ്ഞാപന കാലതാമസവും പ്രതിസന്ധിയിൽ

Kerala
  •  a day ago
No Image

ശാരദാ മുരളീധരൻ 30ന് പടിയിറങ്ങും മനോജ് ജോഷിയെ മടക്കിവിളിക്കാൻ മുഖ്യമന്ത്രി; എ. ജയതിലകിന് വെല്ലുവിളി

Kerala
  •  a day ago
No Image

ഗുരുതരാവസ്ഥയിലായ രോഗിയെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാന്‍ 108 ആംബുലന്‍സില്‍ വിളിച്ചിട്ടും വിട്ടു നല്‍കിയില്ല; രോഗി മരിച്ചു

Kerala
  •  a day ago
No Image

ഗവർണറെ തടഞ്ഞ എസ്.എഫ്.ഐ നേതാവിന് ഓപൺ സർവകലാശാല സിൻഡിക്കേറ്റ് പദവി ; വിദേശ വിദ്യാർഥി ഏജൻസി ഡയറക്ടർക്കും നിയമനം

Kerala
  •  a day ago
No Image

മലപ്പുറത്തും പത്തനംതിട്ടയിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു

Kerala
  •  a day ago
No Image

കൊല്ലത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍

Kerala
  •  a day ago
No Image

നവീൻ ബാബു മരണകേസിൽ കേസിൽ സി.ബി.ഐ അന്വേഷണം വേണ്ട; സുപ്രിംകോടതി വിധി

Kerala
  •  a day ago
No Image

ജ്യോതിഷവും വേദവും ഉണ്ട്, ഇസ്‌ലാമിക് സ്റ്റഡീസും ക്രിസ്ത്യൻ സ്റ്റഡീസും ഇല്ല; ന്യൂനപക്ഷ പാഠ്യവിഷയങ്ങളെ അവഗണിച്ച് ഇഗ്നോ

Kerala
  •  a day ago
No Image

യു.കെയും കാനഡയും ഒന്നും വേണ്ട, നാട് തന്നെ മതിയേ..

National
  •  a day ago
No Image

ആശാ വർക്കർമാർക്ക് 666-866 രൂപ വേതനമെന്ന് എൻ.എച്ച്.എം; നുണപ്രചാരണമെന്ന് ആശമാർ, സർക്കാരിനെതിരെ രൂക്ഷ വിമർശനം

Kerala
  •  a day ago