
യുഎഇ: വീട്ടുജോലിക്കാരെ നിയമിക്കുകയാണോ? റിക്രൂട്ട്മെന്റ് ഫീ തിരികെ ലഭിക്കുന്ന സാഹചര്യങ്ങൾ അറിയാം

അബൂദബി: തൊഴിലുടമക്ക് വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് ഫീസ് റീഫണ്ട് ചെയ്യാൻ സാധിക്കുന്ന നാല് സാഹചര്യങ്ങളെക്കുറിച്ച് വിശദമാക്കിയിരിക്കുകയാണ് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE). തൊഴിലാളി തിരിച്ചെത്തിയതിന് ശേഷമോ അവരുടെ അസാന്നിധ്യം റിപ്പോർട്ട് ചെയ്തതിന് ശേഷമോ രണ്ടാഴ്ചക്കകം ഏജൻസികൾ റീഫണ്ട് പ്രോസസ്സ് ചെയ്യണം. അതേസമയം, റീഫണ്ട് നൽകുന്നതിൽ പരാജയപ്പെട്ടാൽ ഏജൻസികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.
1) പ്രോബേഷൻ കാലയളവിൽ തൊഴിലാളി അപ്രാപ്തനോ തൊഴിൽ യോഗ്യതയില്ലാത്തവനോ ആയി കണ്ടെത്തുന്ന സാഹചര്യം.
2) തൊഴിലാളി സാധുവായ കാരണമില്ലാതെ കരാർ റദ്ദാക്കുകയോ ജോലി ഉപേക്ഷിക്കുകയോ ചെയ്യുന്ന സാഹചര്യം.
3) വ്യവസ്ഥകൾ പാലിക്കുന്നതിൽ ഏജൻസി പരാജയപ്പെട്ടതിനാൽ തൊഴിലുടമ കരാർ അവസാനിപ്പിക്കുന്ന സാഹചര്യം.
4) പ്രൊബേഷൻ കാലയളവിൽ തൊഴിലാളി ആരോഗ്യപരമായി അയോഗ്യനാണെന്ന് കണ്ടെത്തിയാൽ, തൊഴിലുടമ അടച്ച സർക്കാർ ഫീസും ഏജൻസി തിരികെ നൽകേണ്ടതുണ്ട്.
2025 ജനുവരിയിലും ഫെബ്രുവരിയിലും മാത്രം 36 റിക്രൂട്ട്മെന്റ് ഏജൻസികൾ നിയമ നടപടികൾ നേരിട്ടതായി MOHRE ലേബർ മാർക്കറ്റ് മാഗസിൻ റിപ്പോർട്ടിൽ വ്യക്തമാക്കി. റിക്രൂട്ട്മെന്റ് ഫീസ് രണ്ടാഴ്ചയ്ക്കുള്ളിൽ തിരികെ നൽകാത്തതോ ഒരു തൊഴിലാളിയുടെ അഭാവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ അവഗണന കാണിച്ചതോ ആണ് ഏറ്റവും സാധാരണമായ ലംഘനങ്ങൾ. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ നടപടികളിലേക്ക് നീങ്ങുമെന്ന് MOHRE ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകി.
തൊഴിലുടമകൾക്ക് MOHRE യുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയോ 80084 എന്ന നമ്പറിൽ ലീഗൽ കൺസൾട്ടേഷൻ സെന്ററിൽ വിളിച്ചോ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം. ലൈസൻസില്ലാത്ത ഏജൻസികളുമായോ വിശ്വസനീയമല്ലാത്ത സോഷ്യൽ മീഡിയ പരസ്യങ്ങളുമായോ ഇടപെടരുതെന്ന് മന്ത്രാലയം തൊഴിലുടമകൾക്ക് നിർദേശം നൽകി. യുഎഇയിലെ ലൈസൻസുള്ള റിക്രൂട്ട്മെന്റ് ഏജൻസികളുടെ പട്ടിക www.mohre.gov.ae എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
In the UAE, employers can hire domestic workers through licensed recruitment agencies. The recruitment agency is responsible for refunding recruitment fees to employers in certain situations, such as if the domestic worker is physically unfit to perform their duties
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം; ആഗോള വിപണി ആശങ്കയിൽ
latest
• a day ago
രണ്ട് മണിക്കൂര്‍ കൊണ്ട് ഫുജൈറയില്‍ നിന്നും മുംബൈയിലേക്കൊരു ട്രെയിന്‍; വികസനക്കുതിപ്പിന്റെ ട്രാക്കില്‍ കൈകോര്‍ക്കാന്‍ യുഎഇയും ഇന്ത്യയും
latest
• a day ago
വർക്കലയിൽ ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും വാഹനമിടിച്ച് മരണപ്പെട്ട സംഭവം; ഒളിവിലായ പ്രതി കീഴടങ്ങി
Kerala
• a day ago
തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല; അന്യജാതിക്കാരെനെ പ്രണയിച്ച യുവതിയെ സഹോദരന് തലക്കടിച്ച് കൊന്നു
National
• a day ago
മുന്നിലുള്ളത് സാക്ഷാൽ ഗെയ്ൽ മാത്രം; റാഷിദ് ഖാനെ തൂക്കിയടിച്ച ലിവിങ്സ്റ്റണ് മിന്നൽ റെക്കോർഡ്
Cricket
• a day ago
മദ്യം കഴിച്ച സ്കൂൾ വിദ്യാർഥികൾ അവശനിലയിൽ; മദ്യം വാങ്ങിനൽകിയ യുവാവ് കസ്റ്റഡിയിൽ
Kerala
• a day ago
കുടുംബത്തിലെ മൂന്നു പേരെ വെടിവെച്ചു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു
National
• a day ago
വിനോദയാത്രപോയ മലയാളി സംഘത്തിന് കടന്നൽ ആക്രമണം: ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്
Kerala
• a day ago
വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതിക്ക് 10 വർഷം കഠിന തടവ്
Kerala
• a day ago
നേട്ടത്തിന്റെ നെറുകയില്‍ യുഎഇ; തുടര്‍ച്ചയായ നാലാം വര്‍ഷവും ആഗോള സംരംഭകത്വ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്
uae
• a day ago
ഡല്‍ഹി കലാപത്തില്‍ രണ്ടുപേരെ കൊന്ന് ഒവുചാലില്‍ തള്ളിയ കേസ്; 12 പ്രതികളെ കോടതി വെറുതെവിട്ടു
National
• a day ago
ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട; 2386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനും പിടികൂടി
latest
• a day ago
പച്ചക്കറി കടയിൽ കഞ്ചാവും തോക്കുകളും; വെട്ടത്തൂർ സ്വദേശി പിടിയിൽ
Kerala
• a day ago
അമ്പലമുക്കിൽ സ്വർണം മോഷ്ടിക്കാനായി യുവതിയെ കൊലപ്പെടുത്തിയ കേസിന്റെ വിധി ഏപ്രിൽ പത്തിന്
Kerala
• a day ago
കരയാക്രമണം കൂടുതല്‍ ശക്തമാക്കി ഇസ്റാഈല്‍; ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 40ലേറെ ഫലസ്തീനികളെ
International
• a day ago
റോഡുകളിലെ അഭ്യാസം ഇനി വേണ്ട; കുവൈത്തിൽ പുതിയ ട്രാഫിക് നിയമം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ
Kuwait
• a day ago
ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര പോകുന്നവർക്ക് ഇ-പാസ് നിർബന്ധം; കടകൾ അടച്ചു വ്യാപാരികളുടെ പ്രതിഷേധം
National
• a day ago
ഇതാണ് സന്ദർശിക്കാനുള്ള അവസാന അവസരം; ദുബൈയിലെ ഔട്ട്ഡോർ വിനോദസഞ്ചാര കേന്ദ്രങ്ങൾ വേനൽക്കാലത്ത് അടച്ചിടാനൊരുങ്ങുന്നു
uae
• a day ago
പാചക വാതക വിലയിൽ കുറവ്: റെസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും ആശ്വാസം!
National
• a day ago
പ്രവാസികൾക്ക് സന്തോഷ വാർത്ത; ഏപ്രിൽ 20 മുതൽ മസ്കത്ത് - കണ്ണൂർ റൂട്ടിൽ നേരിട്ടുള്ള സർവിസ് ആരംഭിച്ച് ഇൻഡിഗോ
oman
• a day ago
രത്തൻ ടാറ്റയുടെ 3800 കോടി രൂപയുടെ സമ്പത്ത് ആർക്കെല്ലാം ?
National
• a day ago