HOME
DETAILS

പന്തിന്റെ ലഖ്‌നൗവിനെ വെട്ടിയ അയ്യരുകളി; പഞ്ചാബിന്റെ പടയോട്ടം തുടരുന്നു 

  
April 01 2025 | 17:04 PM

Punjab Kings Beat Lucknow Super Giants In IPL 2025

ഏകാന: ഐപിഎല്ലിൽ വിജയക്കുതിപ്പ്‌ തുടർന്ന് പഞ്ചാബ് കിങ്‌സ്. രണ്ടാം മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ എട്ട് വിക്കറ്റുകൾക്കാണ് പഞ്ചാബ് പരാജയപെടുത്തിയത്. ലഖ്‌നൗവിന്റെ തട്ടകമായ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബ് 16.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 

പ്രഭിസിമ്രാൻ സിങ്, ശ്രെയസ് അയ്യർ എന്നിവരുടെ അർദ്ധ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബ് വിജയം സ്വന്തമാക്കിയത്. പ്രഭിസിമ്രാൻ 34 പന്തിൽ 69 റൺസാണ് നേടിയത്. ഒമ്പത് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

അയ്യർ 30 പന്തിൽ പുറത്താവാതെ 52 റൺസും നേടി. മൂന്ന് ഫോറുകളും നാല് സിക്സുകളുമാണ് പഞ്ചാബ് ക്യാപ്റ്റൻ നേടിയത്. നെഹാൽ വധേര 25 പന്തിൽ പുറത്താവാതെ 43 റൺസും നേടി വിജയത്തിൽ നിർണായകമായി. മൂന്ന് ഫോറുകളും നാല് സിക്സുകളും ആണ് താരം നേടിയത്. 

പഞ്ചാബ് ബൗളിങ്ങിൽ അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റുകൾ നേടി മിന്നും പ്രകടനമാണ് നടത്തിയത്. മാക്‌സ്‌വെൽ, ചഹൽ, ലോക്കി ഫെർഗൂസൻ, മാർകോ ജാൻസൻ എന്നിവർ ഓരോ വിക്കറ്റും നേടി. ലഖ്‌നൗവിനായി നിക്കോളാസ് പൂരൻ 30 പന്തിൽ 44 റൺസും ആയുഷ് ബാധോണി 33 പന്തിൽ 41 റൺസും നേടി മികച്ച പ്രകടനം നടത്തി. 

ഏപ്രിൽ അഞ്ചിന് രാജസ്ഥാൻ റോയൽസിനെതിരെയാണ് അയ്യരിന്റെയും സംഘത്തിന്റെയും അടുത്ത മത്സരം. ഏപ്രിൽ നാലിന് മുംബൈ ഇന്ത്യൻസിനെതിരെയാണ് ലഖ്‌നൗവിന്റെ അടുത്ത മത്സരം. 

Punjab Kings Beat Lucknow Super Giants In IPL 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതിക്ക് 10 വർഷം കഠിന തടവ്

Kerala
  •  7 hours ago
No Image

നേട്ടത്തിന്റെ നെറുകയില്‍ യുഎഇ; തുടര്‍ച്ചയായ നാലാം വര്‍ഷവും ആഗോള സംരംഭകത്വ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്

uae
  •  7 hours ago
No Image

തലസ്ഥാനത്ത് അനധികൃത ഗ്യാസ് സിലിണ്ടർ വിൽപ്പന; 188 സിലിണ്ടറുകൾ പിടിച്ചെടുത്ത് സിവിൽ സപ്ലൈസ് വകുപ്പ്

Kerala
  •  8 hours ago
No Image

ഡല്‍ഹി കലാപത്തില്‍ രണ്ടുപേരെ കൊന്ന് ഒവുചാലില്‍ തള്ളിയ കേസ്; 12 പ്രതികളെ കോടതി വെറുതെവിട്ടു

National
  •  8 hours ago
No Image

ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട; 2386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനും പിടികൂടി

latest
  •  8 hours ago
No Image

പച്ചക്കറി കടയിൽ കഞ്ചാവും തോക്കുകളും; വെട്ടത്തൂർ സ്വദേശി പിടിയിൽ

Kerala
  •  8 hours ago
No Image

അമ്പലമുക്കിൽ സ്വർണം മോഷ്ടിക്കാനായി യുവതിയെ കൊലപ്പെടുത്തിയ കേസിന്റെ വിധി ഏപ്രിൽ പത്തിന്

Kerala
  •  9 hours ago
No Image

പാചക വാതക വിലയിൽ കുറവ്: റെസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും ആശ്വാസം!

National
  •  10 hours ago
No Image

പ്രവാസികൾക്ക് സന്തോഷ വാർത്ത; ഏപ്രിൽ 20 മുതൽ മസ്കത്ത് - കണ്ണൂർ റൂട്ടിൽ നേരിട്ടുള്ള സർവിസ് ആരംഭിച്ച് ഇൻഡി​ഗോ

oman
  •  11 hours ago
No Image

രത്തൻ ടാറ്റയുടെ 3800 കോടി രൂപയുടെ സമ്പത്ത് ആർക്കെല്ലാം ?

National
  •  11 hours ago