HOME
DETAILS

അവർ മൂന്ന് പേരുമാണ് ലോകത്തിലെ മികച്ച താരങ്ങൾ: എൻഡ്രിക്

  
April 01 2025 | 16:04 PM

Endrik Picks world best three football players

റയൽ മാഡ്രിഡ് താരങ്ങളായ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, കിലിയൻ എംബാപ്പെ എന്നിവരെക്കുറിച്ച് സംസാരിക്കുകയാണ് ബ്രസീലിയൻ യുവതാരം എൻഡ്രിക്. റയലിലെ തന്റെ സഹതാരങ്ങളെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളെന്നാണ് എൻഡ്രിക് വിശേഷിപ്പിച്ചത്. 

ഈ മൂന്ന് താരങ്ങൾക്കൊപ്പം കളിക്കുകയെന്നത് തന്റെ സ്വപ്നമാണെന്നും ഇവരിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ബ്രസീലിയൻ യുവതാരം അഭിപ്രായപ്പെട്ടു. മാഡ്രിഡ് യൂണിവേഴ്സലിന് നൽകിയ അഭിമുഖത്തിലാണ് എൻഡ്രിക് ഇക്കാര്യം പറഞ്ഞത്. 

''ഏറ്റവും മികച്ച താരങ്ങളോടൊപ്പം കളിക്കുക അവരിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കുക എന്നതെല്ലാം വിവരിക്കാൻ സാധിക്കാത്ത അനുഭവമാണ്. എനിക്ക് ഏറ്റവും പ്രധാനമായ കാര്യം അതാണ്. 18 വയസ്സുള്ളപ്പോഴാണ് ഞാൻ റയലിൽ എത്തിയത്. എനിക്ക് ജീവിതം ഒരുപാട് അസ്വദിക്കണം. ഫുട്ബോളിൽ ഒരുപാട് കാര്യങ്ങൾ ആസ്വദിക്കണം. അതാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്. റയൽ മാഡ്രിഡിനെക്കുറിച്ച് എനിക്ക് ഒരു പരാതിയുമില്ല. അവിടെ നിന്നും ഞാൻ എന്റെ മാനസികാവസ്ഥയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. എനിക്ക് അധികം മത്സരങ്ങൾ കളിക്കാൻ അവസരം കിട്ടിയില്ലെങ്കിലും കളിക്കുമ്പോഴെല്ലാം ഞാൻ എന്റെ ടീമിനെ വിജയിപ്പിക്കാൻ ഗോളുകൾ നേടാറുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുള്ള ഒരു വലിയ ക്ലബ്ബിൽ കളിക്കുക എന്നത് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഒരു പദവിയാണ്. റോഡ്രിഗോ, എംബാപ്പെ, വിനി എന്നിവർ ലോകത്തിൽ മികച്ച മൂന്ന് താരങ്ങളാണ്. അവരാണ് ഞങ്ങളുടെ ആക്രമണ നിരയിലുള്ള മൂന്ന് പേർ'' ബ്രസീലിയൻ താരം പറഞ്ഞു. 

റയലിനായി എട്ട് മത്സരങ്ങളിൽ മാത്രമേ എൻട്രിക്കിന് കളിയ്ക്കാൻ സാധിച്ചിട്ടുള്ളൂ. ഇതിൽ ഒരു ഗോളും താരം നേടിയിട്ടുണ്ട്. ലാ ലീഗയിൽ ഒരു മത്സരം മാത്രമേ താരം കളിച്ചിട്ടുള്ളൂ. ഒരു തവണ മാത്രമേ ബ്രസീലിയൻ താരത്തിന് ആദ്യ ഇലവനിൽ കളിയ്ക്കാൻ അവസരം ലഭിച്ചിട്ടുള്ളൂ. ബാക്കിയുള്ള മത്സരങ്ങളിലെല്ലാം താരം പകരക്കാരനായാണ് കളത്തിൽ ഇറങ്ങിയത്.

Endrik Picks world best three football players 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം; ആഗോള വിപണി ആശങ്കയിൽ

latest
  •  4 hours ago
No Image

രണ്ട് മണിക്കൂര്‍ കൊണ്ട് ഫുജൈറയില്‍ നിന്നും മുംബൈയിലേക്കൊരു ട്രെയിന്‍; വികസനക്കുതിപ്പിന്റെ ട്രാക്കില്‍ കൈകോര്‍ക്കാന്‍ യുഎഇയും ഇന്ത്യയും

latest
  •  4 hours ago
No Image

വർക്കലയിൽ ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും വാഹനമിടിച്ച് മരണപ്പെട്ട സംഭവം; ഒളിവിലായ പ്രതി കീഴടങ്ങി

Kerala
  •  5 hours ago
No Image

തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല; അന്യജാതിക്കാരെനെ പ്രണയിച്ച യുവതിയെ സഹോദരന്‍ തലക്കടിച്ച് കൊന്നു

National
  •  5 hours ago
No Image

മുന്നിലുള്ളത് സാക്ഷാൽ ഗെയ്ൽ മാത്രം; റാഷിദ് ഖാനെ തൂക്കിയടിച്ച ലിവിങ്‌സ്റ്റണ് മിന്നൽ റെക്കോർഡ്

Cricket
  •  5 hours ago
No Image

മദ്യം കഴിച്ച സ്കൂൾ വിദ്യാർഥികൾ അവശനിലയിൽ; മദ്യം വാങ്ങിനൽകിയ യുവാവ് കസ്റ്റഡിയിൽ

Kerala
  •  5 hours ago
No Image

കുടുംബത്തിലെ മൂന്നു പേരെ വെടിവെച്ചു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  6 hours ago
No Image

വിനോദയാത്രപോയ മലയാളി സംഘത്തിന് കടന്നൽ ആക്രമണം: ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതിക്ക് 10 വർഷം കഠിന തടവ്

Kerala
  •  6 hours ago
No Image

നേട്ടത്തിന്റെ നെറുകയില്‍ യുഎഇ; തുടര്‍ച്ചയായ നാലാം വര്‍ഷവും ആഗോള സംരംഭകത്വ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്

uae
  •  6 hours ago