HOME
DETAILS

ഹൈദരാബാദിൽ ജർമൻ യുവതി ബലാത്സംഗത്തിനിരയായി; ടാക്‌സി ഡ്രൈവർ പിടിയിൽ

  
April 01 2025 | 18:04 PM

German Woman SexualAssault  in Hyderabad Taxi Driver Arrested

ഹൈദരാബാദ്: ഹൈദരാബാദിൽ 25-കാരിയായ ജർമൻ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ  ഒരു ടാക്‌സി ഡ്രൈവർ അറസ്റ്റിലായി. പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. പഹാഡിഷരീഫിലെ മാമിഡിപ്പള്ളിയിൽ തിങ്കളാഴ്ചയാണ് ഈ ക്രൂര സംഭവം നടന്നത്.

ജർമൻ യുവതി മാർച്ച് 4ന് ഹൈദരാബാദിലെത്തിയത് ഇറ്റലിയിൽ തനിക്കൊപ്പം പഠിച്ച ഒരു സുഹൃത്തിനെ കാണാനായിരുന്നു. കൂടെ മറ്റൊരു ജർമൻ സുഹൃത്തിനുമുണ്ടായിരുന്നു. തിങ്കളാഴ്ച ഇരുവരും നഗരത്തിൽ സന്ദർശനം നടത്തുന്നതിനിടെ, ടാക്‌സി ഡ്രൈവർ അവരെ സമീപിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങൾ കാണിച്ച് തരാമെന്ന വാഗ്ദാനം നല്‍കി.

അവർ ടാക്‌സിയിൽ കയറി പല സ്ഥലങ്ങൾ സന്ദർശിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തു. വൈകുന്നേരം യുവതിയുടെ സുഹൃത്തിന് താമസസ്ഥലത്ത് ഇറങ്ങേണ്ടിവന്നപ്പോൾ, ടാക്‌സി ഡ്രൈവർ യുവതിയുമായി യാത്ര തുടരുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ ഒരു സ്ഥലത്ത് വച്ച് ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തു.

സംഭവത്തിനുശേഷം ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. യുവതി ജർമൻ സുഹൃത്തിനെ വിവരം അറിയിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. കേസിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ച് ടാക്‌സി ഡ്രൈവറെ അറസ്റ്റ് ചെയ്തു. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

A 25-year-old German woman was allegedly raped by a taxi driver in Hyderabad. The incident occurred in Mamidipally, Pahadishareef, on Monday. The victim, who arrived in Hyderabad to meet a friend, was offered a city tour by the driver. After dropping off her companion, the driver took her to an isolated location and assaulted her. The woman later reported the incident to the police, leading to the driver's arrest. An investigation is underway.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര പോകുന്നവർക്ക് ഇ-പാസ് നിർബന്ധം; കടകൾ അടച്ചു വ്യാപാരികളുടെ പ്രതിഷേധം

National
  •  13 hours ago
No Image

ഇതാണ് സന്ദർശിക്കാനുള്ള അവസാന അവസരം; ദുബൈയിലെ ഔട്ട്ഡോർ വിനോദസഞ്ചാര കേന്ദ്രങ്ങൾ വേനൽക്കാലത്ത് അടച്ചിടാനൊരുങ്ങുന്നു

uae
  •  13 hours ago
No Image

സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  13 hours ago
No Image

വാളയാര്‍ കേസ്: മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

Kerala
  •  14 hours ago
No Image

യുകെയും ഓസ്‌ട്രേലിയയും ഇന്ത്യക്കാർക്കുള്ള വിസ ഫീസ് 13% വരെ വർദ്ധിപ്പിച്ചു; ആരെയെല്ലാം ബാധിക്കും ?

International
  •  14 hours ago
No Image

'നടക്കുന്നത് തെറ്റായ പ്രചരണം, ബില്ല് കുറേ മാറ്റങ്ങള്‍ കൊണ്ടുവരും' കിരണ്‍ റിജിജു; പ്രതിപക്ഷ പ്രതിഷേധത്തിനിടെ വഖഫ് ബില്‍ അവതരിപ്പിച്ചു

National
  •  14 hours ago
No Image

2025 ഏപ്രിൽ മുതൽ ഇന്ത്യയിൽ ബാങ്കിംഗ് നിയമങ്ങളിൽ വന്ന എല്ലാ മാറ്റങ്ങളെയും അറിയാം

National
  •  15 hours ago
No Image

വഖഫ് ഭേദഗതി ബില്‍ അവതരണം തുടങ്ങി; ശക്തമായി എതിര്‍ത്ത് പ്രതിപക്ഷം | Waqf Bill 

National
  •  15 hours ago
No Image

യുഎഇ: വീട്ടുജോലിക്കാരെ നിയമിക്കുകയാണോ? റിക്രൂട്ട്മെന്റ് ഫീ തിരികെ ലഭിക്കുന്ന സാഹചര്യങ്ങൾ അറിയാം

uae
  •  15 hours ago
No Image

വഖഫ് ബില്‍ മുസ്‌ലിംകളെ മാത്രമല്ല ബാധിക്കുക, ഭാവിയില്‍ മറ്റു ന്യൂനപക്ഷങ്ങളുടെ ഭൂമിയും കേന്ദ്രം പിടിച്ചെടുക്കും; ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് മുസ്‌ലിം ലീഗ്

National
  •  15 hours ago