HOME
DETAILS

ഒന്നാം ക്ലാസിൽ പ്രവേശനം നേടാൻ ആറ് വയസ്സ് വരെ കാത്ത് നിൽക്കണം - വി​ദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

  
Web Desk
March 27 2025 | 10:03 AM

Must wait until six years old for admission to first class - Education Minister V Sivankutty

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ പ്രവേശന പ്രായം ആറ് വയസ്സായി ഉയർത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. 2026-27 അധ്യയന വർഷം മുതൽ ഈ തീരുമാനം നടപ്പാക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. നിലവിൽ കേരളത്തിൽ ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള പ്രവേശന പ്രായം അഞ്ച് വയസ്സാണ്. എന്നാൽ, ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത് കുട്ടികൾ ഔപചാരിക വിദ്യാഭ്യാസത്തിന് സജ്ജമാകുന്നത് ആറ് വയസ്സിന് ശേഷമാണെന്നാണ്. വിദ്യാഭ്യാസപരമായി വികസിത രാജ്യങ്ങളെല്ലാം ഇതേ രീതിയാണ് പിന്തുടരുന്നതെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിൽ ദീർഘകാലമായി കുട്ടികളെ അഞ്ചാം വയസ്സിൽ ഒന്നാം ക്ലാസിൽ ചേർക്കുന്ന രീതി നിലനിൽക്കുന്നുണ്ടെങ്കിലും, ഏകദേശം 50 ശതമാനത്തിലധികം കുട്ടികൾ ഇപ്പോഴും ആറ് വയസ്സിന് ശേഷമാണ് സ്കൂളിൽ എത്തുന്നത്. ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കണമെന്നും 2026-27 മുതൽ ഒന്നാം ക്ലാസ്സ് പ്രവേശന പ്രായം ആറാക്കി മാറ്റാൻ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് കുട്ടികൾക്ക് എൻട്രൻസ് പരീക്ഷ നടത്താൻ പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ക്യാപ്പിറ്റേഷൻ ഫീസ് (തലവരിപ്പണം) വാങ്ങുന്നത് ശിക്ഷാർഹമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ, ചില വിദ്യാലയങ്ങൾ ഈ നിയമം ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന എല്ലാ പരീക്ഷകളും തികഞ്ഞ ഗൗരവത്തോടെയും വിശ്വാസ്യത ഉറപ്പാക്കിയുമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള പൊതു പരീക്ഷകളും, അർധ വാർഷിക പരീക്ഷകളും ഈ രീതിയിൽ നടപ്പാക്കുന്നു. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പൊതുപരീക്ഷകൾക്കുള്ള ചോദ്യപേപ്പറുകൾ തെരഞ്ഞെടുക്കപ്പെട്ടവർ തയ്യാറാക്കുന്നു. ഈ വർഷം പത്താം ക്ലാസ്സ് ചോദ്യപേപ്പർ നിർമാണത്തിന് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയത് രണ്ട് ദിവസത്തെ ശിൽപശാലയിൽ മികവ് തെളിയിച്ചവരെയാണ്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ ചോദ്യപേപ്പറുകൾ എസ്‌സിഇആർടി മാർഗനിർദേശങ്ങളും ഹയർ സെക്കൻഡറി പരീക്ഷാ മാനുവലും അനുസരിച്ചാണ് തയ്യാറാക്കുന്നത്.

ഓരോ വിഷയത്തിനും നാല് സെറ്റ് ചോദ്യപേപ്പറുകൾ തയ്യാറാക്കി, പൊതുവിദ്യാഭ്യാസ ഡയറക്ടർ അവയിൽ ഒന്ന് തെരഞ്ഞെടുത്ത് പ്രിന്റിന് നൽകും. എന്നാൽ, ചോദ്യങ്ങൾ പോലും ഡയറക്ടർക്ക് കാണാൻ കഴിയില്ലെന്ന് ഉറപ്പാക്കി രഹസ്യസ്വഭാവം പാലിക്കുന്നുണ്ട്. ഈ വർഷം ചില ചോദ്യപേപ്പറുകളിൽ തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. ആഭ്യന്തര അന്വേഷണത്തിലൂടെ വീഴ്ച കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിൽ പരീക്ഷാ പരിഷ്കരണം നടപ്പാക്കും. നിരന്തര മൂല്യനിർണയം, ചോദ്യപേപ്പർ നിർമാണം, മൂല്യനിർണയം, അധ്യാപകർക്കുള്ള പരിശീലനം, ചോദ്യബാങ്ക് തയ്യാറാക്കൽ എന്നിവ ഈ വർഷം നടപ്പാക്കും. ഇതിനുള്ള മാർഗനിർദേശങ്ങൾ ഏപ്രിലിൽ പ്രസിദ്ധീകരിക്കും. പുതുക്കിയ ചോദ്യപേപ്പറുകളുടെ മാതൃക എസ്‌സിഇആർടി തയ്യാറാക്കി പുറത്തിറക്കും. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പരീക്ഷാ രീതി മെച്ചപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Kerala’s Education Minister V. Sivankutty has announced that the state will raise the school admission age for Class 1 to six years, effective from the 2026-27 academic year. Currently, children in Kerala begin formal education at the age of five. However, citing scientific studies, the minister emphasized that children are better prepared for formal education after turning six. He noted that this practice aligns with educationally advanced countries worldwide.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ എമ്പുരാന്റെ വ്യാജ പതിപ്പ് വിൽപ്പന നടത്തിയ യുവതി അറസ്റ്റിൽ 

Kerala
  •  2 days ago
No Image

ആശ വർക്കർമാരുടെ ഇൻസെന്റീവ് വർധനവ്; കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവെന്ന് വീണ ജോർജ്

Kerala
  •  2 days ago
No Image

ഏപ്രിൽ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ

qatar
  •  2 days ago
No Image

തീർഥാടകർക്ക് സംസം വെള്ളം കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

ജാർഖണ്ഡിൽ ​ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു; രണ്ട് മരണം, നാല് പേർക്ക് പരുക്ക്

National
  •  2 days ago
No Image

യുഎഇയിൽ നാല് വിഭാഗങ്ങൾക്ക് സാലിക് ഫീസ് ഇളവ്; ടോൾ ഇളവിന് അപേക്ഷിക്കുന്നത് എങ്ങനെ; കൂടുതലറിയാം

uae
  •  2 days ago
No Image

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ വ്യാപക മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  3 days ago
No Image

'ഞാന്‍ സന്യാസി' മോദിക്കു ശേഷം പ്രധാനമന്തിയാവുമോ? എന്ന ചോദ്യത്തിന് യോഗി ആദിത്യനാഥിന്റെ മറുപടി ഇങ്ങനെ

National
  •  3 days ago
No Image

In Depth Story: ട്രംപ് അടുത്തമാസം സഊദിയില്‍, ഹൈ വോള്‍ട്ടേജ് ചര്‍ച്ച, ഗസ്സ അടക്കം തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങള്‍ മുന്നില്‍, തന്റെ ഒന്നാം ടേമിലും ആദ്യം സന്ദര്‍ശിച്ചത് സഊദി | Trump Visit Saudi

Saudi-arabia
  •  3 days ago
No Image

പുതിയ റിയൽ എസ്റ്റേറ്റ് പരിഷ്കാരങ്ങൾക്ക് ഉത്തരവിട്ട് സൗദി കിരീടാവകാശി 

Saudi-arabia
  •  3 days ago