HOME
DETAILS

പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ ഒന്നാം പ്രതിയായ ഷൈബിന്‍ അഷ്‌റഫിന് 11 വര്‍ഷവും 9 മാസവും തടവുശിക്ഷ

  
Web Desk
March 22 2025 | 07:03 AM

Shaibin Ashraf the prime accused in the murder of traditional healer Shaba Sharif has been sentenced to 11 years and 9 months in prison

മലപ്പുറം: ഷാബ ഷരീഫ് എന്ന് മൈസൂരുവിലെ പാരമ്പര്യ വൈദ്യനെ നിലമ്പൂരില്‍ വച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ഷൈബിന്‍ അഷറഫിന് 11 വര്‍ഷവും 9 മാസവും തടവു ശിക്ഷ വിധിച്ച് മഞ്ചേരി അഡിഷണല്‍ ജില്ലാ കോടതി. രണ്ടാം പ്രതിയായ ശിഹാബുദ്ദീന് 6 വര്‍ഷവും 9 മാസവും ആറാംപ്രതിക്ക് മൂന്നു വര്‍ഷവും 9 മാസവുമാണ് തടവുശിക്ഷ. കൂടാതെ 2 ലക്ഷം രൂപ പിഴയും നല്‍കണം. മറ്റു രണ്ടുപേരും 15000 രൂപ വീതവും പിഴയടക്കണം. മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

ഇവര്‍ക്കെതിരേ കോടതി  മനപ്പൂര്‍വമല്ലാത്ത നരഹത്യയും ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും നേരത്തേ കണ്ടെത്തിയിരുന്നു. കേസിലെ ഒമ്പതു പ്രതികളെ വെറുതെ വിട്ടയക്കുകയും ചെയ്തു. 2020 ഒക്ടോബര്‍ എട്ടിനാണ് ഷാബാ ഷെരീഫ് കൊല്ലപ്പെടുന്നത്. 2019 ഓഗസ്റ്റിലാണ് സംഭവങ്ങളുടെ തുടക്കം ആരംഭിക്കുന്നത്.

പാരമ്പര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ ചികിത്സയ്ക്കാണെന്നു പറഞ്ഞാണ് ഒന്നാം പ്രതിയായ ഷൈബിന്‍ അഷ്‌റഫും കൂട്ടരും വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടു വരുന്നത്. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോര്‍ത്താനായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനായി ഒരു വര്‍ഷത്തിലധികമാണ് ഇയാളെ പൂട്ടിയിട്ടത്. ഷൈബിന്റെ നിലമ്പൂരിലെ മുക്കട്ടയിലെ വീട്ടിലായിരുന്നു തടവ്.

രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദനത്തിനിടെ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നു. മൃതദേഹമാവട്ടെ കഷണങ്ങളാക്കി പുഴയില്‍ തള്ളിയതിനാല്‍ പൊലിസിന് അവശിഷ്ടങ്ങളൊന്നും കണ്ടെത്താനുമായില്ല. എന്നാല്‍ ഇദ്ദേഹത്തിന്റെ തലമുടിയുടെ ഡിഎന്‍എ പരിശോധന ഫലം കേസില്‍ നിര്‍ണായകമാവുകയായിരുന്നു. 

2020 ഒക്ടോബറിലാണ് ഇയാളെ കൊലപ്പെടുത്തിയതും പിന്നീട് കഷണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കി എന്നും അന്വേഷണത്തില്‍ പറയുന്നത്. തെളിവെടുപ്പിനിടെ ലഭിച്ച തലമുടി ഷാബ ഷെരീഫിന്റെതാണെന്ന് മൈറ്റോകോണ്‍ട്രിയോ ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതാണ് കേസിന് സഹായിച്ചത്. മാപ്പുസാക്ഷിയായ ഏഴാം പ്രതി നൗഷാദിന്റെ സാക്ഷിമൊഴികളും സഹായിച്ചു.

കേസിന്റെ വിചാരണ നടക്കുമ്പോള്‍ തന്നെ വിദേശത്ത് മുമ്പ് നടന്ന രണ്ടു കൊലപാതകങ്ങളും ഷൈബിന്‍ അഷറഫിന്റെ നിര്‍ദേശത്തോടെയായിരുന്നുവെന്ന വിവരവും തെളിവുകളും പുറത്തുവരുകയും ചെയ്തിരുന്നു. കേസില്‍ 13 പ്രതികളായിരുന്നു ഉണ്ടായത്. പിടികൂടാനുണ്ടായിരുന്ന രണ്ടു പ്രതികളില്‍ ഒരാളായ ഫാസില്‍ ഗോവയില്‍ വച്ചു മരിക്കുകയും മറ്റൊരു പ്രതിയായ ഷമീം ഒളിവിലുമാണ്.

 

 

In the murder case of Shaba Sharif, a traditional healer from Mysuru, the Mangalore Additional District Court sentenced the accused, Shaibin Ashraf, to 11 years and 9 months in prison, while others received varying sentences for involuntary manslaughter, conspiracy, and evidence destruction.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത് കാറ്ററിങ് ഗോഡൗണിലെ മാന്‍ഹോളില്‍ 

Kerala
  •  2 days ago
No Image

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കില്ല: ഇ ശ്രീധരന്‍

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത് ഏഴു ജില്ലകളില്‍

Kerala
  •  2 days ago
No Image

സവര്‍ക്കര്‍ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തു; സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു; പുകഴ്ത്തി ഗവര്‍ണര്‍ 

Kerala
  •  2 days ago
No Image

കെ റെയിൽ ഇനി വരില്ല; ഉപേക്ഷിച്ചാൽ ബദൽ പദ്ധതിക്കായി കേന്ദ്രവുമായി ചർച്ച നടത്താമെന്ന് ശ്രീധരൻ  

Kerala
  •  2 days ago
No Image

കോഴിക്കോട് റേഷന്‍ കടയില്‍ വിതരണത്തിനെത്തിയ അരിച്ചാക്കില്‍ പുഴുക്കളെ കണ്ടെത്തി; 18 ചാക്കുകളും പുഴുവരിച്ച നിലയില്‍

Kerala
  •  2 days ago
No Image

എന്തെ മത്തി നിനക്ക് വളരാൻ ഇത്ര മടി? കേരളത്തിലെ മത്തിക്ക് വലിപ്പമില്ല, പഠനം നടത്താൻ സിഎംഎഫ്ആർഐ

Economy
  •  2 days ago
No Image

വീട്ടില്‍ കോടികളുടെ നോട്ട് കെട്ട്: വിവാദ ജഡ്ജി 2018ലെ പഞ്ചസാര മില്‍ തട്ടിപ്പ് കേസിലെ പ്രതി, കുരുക്ക് മറുകുന്നു; സുപ്രിംകോടതി തീരുമാനം ഇന്ന്

National
  •  2 days ago
No Image

ജാമിഅ മിലിയ്യ സര്‍വകലാശാലയില്‍ നടന്ന സംഘര്‍ഷത്തില്‍ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു പൊലിസ്; 'ഫലസ്തീന്‍ സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളിച്ചെന്ന് എഫ്‌ഐആര്‍

National
  •  2 days ago
No Image

പെരുമ്പിലാവില്‍ യുവാവിനെ കൊന്നത് റീല്‍സ് എടുത്തതിലുള്ള തര്‍ക്കമാണെന്ന പ്രതികളുടെ മൊഴി പുറത്ത്

Kerala
  •  2 days ago