HOME
DETAILS

5000 രൂപ നിക്ഷേപിച്ച് ഒരു കോടി; അനന്തരാവകാശികളില്ലാത്തവരുടെ സ്വത്ത് വാഗ്ദാനം ചെയ്ത് 500 കോടി രൂപയുടെ വമ്പൻ തട്ടിപ്പ്

  
March 19 2025 | 16:03 PM

5000 Investment Scam 500 Crore Fraud Promising Heirless Properties

തൃശ്ശൂർ: തൃശ്ശൂരിൽ ഡെഡ് മണി തട്ടിപ്പിൽ നൂറുകണക്കിന് നിക്ഷേപകർ കുടുങ്ങി. അനന്തരാവകാശികളില്ലാതെ മരിച്ചവരുടെ നിക്ഷേപങ്ങളും സ്വത്തുക്കളും ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. കൂടാതെ, ഇറിഡിയം ലോഹം എന്ന പേരിലും പണം തട്ടിയതായി പരാതി ഉയർന്നിട്ടുണ്ട്. തട്ടിപ്പ് ആകെ 500 കോടി രൂപ വരെ എത്തിയെന്നാണ് സംശയം. ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്.

രാജ്യത്തെ വിവിധ ബാങ്കുകളിൽ അനന്തരാവകാശികളില്ലാതെ മരിച്ചവരുടെ നിക്ഷേപങ്ങളും സ്വത്തുക്കളും വിട്ടുനൽകുമെന്ന് വ്യാജ വാഗ്ദാനം നൽകി പണം തട്ടുകയായിരുന്നു. 5000 രൂപ നിക്ഷേപിച്ചാൽ 1 കോടി രൂപ വരെ ലഭിക്കുമെന്നായിരുന്നു തട്ടിപ്പുകാരുടെ വാഗ്ദാനം. ഒരു ലക്ഷം മുതൽ 25 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്.

മാടായിക്കോണം സ്വദേശി മനോജിന്റെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു.കേസിൽ പ്രതികളായ പെരിഞ്ഞനം സ്വദേശി ഹരി സ്വാമി, സഹോദരി ജിഷ, മാപ്രാണം സ്വദേശി പ്രസീത എന്നിവരാണ്.

2018 മുതൽ 31,000 രൂപ തട്ടിയതായാണ് പരാതിയിൽ പറയുന്നത്. ഇറിഡിയം ലോഹ ശേഖരത്തിന്‍റെ പേരിലും പണം വാങ്ങിയതായി പറയുന്നു. പ്രവാസിയായ ആനത്തരപുരം സ്വദേശി മോഹനൻ 45 ലക്ഷം രൂപ നഷ്ടപ്പെട്ടതായും മാധ്യമങ്ങളോട് വ്യക്തമാക്കി. പണം കൈപ്പറ്റിയതിന് തെളിവായി വെള്ളക്കടലാസിൽ ഇന്ത്യൻ കറൻസി ഒട്ടിച്ച് ഒപ്പിട്ടുനൽകും. തട്ടിപ്പുകാർ റിസർവ് ബാങ്കുമായി ബന്ധപ്പെട്ട ഇടപാടാണെന്ന വ്യാജ രേഖകളും വിക്റ്റിമ്സിന് നൽകിയിട്ടുണ്ട്.

തൃശ്ശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളിലായി നിരവധിപേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. നാലു കോടി രൂപ വരെ നഷ്ടപ്പെട്ടവരുമുണ്ട്. നാണക്കേട് ഭയന്ന് പലരും പരാതിയുമായി മുന്നോട്ടു വന്നിട്ടില്ല.

അതേസമയം, മാർച്ച് 31 വരെ സാവകാശം തേടി, ഈ കാലയളവിൽ പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ട് തട്ടിപ്പുകാർ ചില നിക്ഷേപകരെ നേരിട്ട് സമീപിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

A massive 500 crore scam has been uncovered in Thrissur, where fraudsters lured investors by promising huge returns on heirless bank deposits and properties. Victims were told that investing 5000 could yield 1 crore. Thousands fell for the scam, with some investing up to 25 lakh.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശമ്പളം കുറച്ചതിൽ പ്രതിഷേധിച്ച് ഡ്രൈവർ ബസിന് തീകൊളുത്തി;പൂനെയിൽ 4 പേർക്ക് ദാരുണാന്ത്യം

National
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-20-03-2025

PSC/UPSC
  •  9 hours ago
No Image

ആഡംബരത്തിന്റെ പറുദീസ; ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായി ഷെബാര റിസോർട്ടിനെ തിരഞ്ഞെടുത്ത് ടൈം മാ​ഗസിൻ

latest
  •  10 hours ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് നഗരസഭയുടെ ക്ലീൻ സിറ്റി മാനേജർ വിജിലൻസിന്റെ പിടിയിൽ

Kerala
  •  10 hours ago
No Image

ദുബൈക്കും ഷാര്‍ജക്കും ഇടയിലുള്ള യാത്രാസമയം കുറയ്ക്കും, വമ്പന്‍ നീക്കവുമായി സര്‍ക്കാര്‍

uae
  •  12 hours ago
No Image

കണ്ണൂർ ഒരാൾ കൈതപ്രത്ത് വെടിയേറ്റ് മരിച്ചു; കൊലപാതകമെന്ന് സംശയം

Kerala
  •  12 hours ago
No Image

കോഴിക്കോട്; പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ മർദിച്ചു; നാലുപേർക്കെതിരെ കേസ്

Kerala
  •  12 hours ago
No Image

യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റില്ലാത്ത തൊഴിലാളികളെ ജോലിക്കെടുത്താല്‍ പിന്നെ നിങ്ങള്‍ക്ക് ജോലി ചെയ്യേണ്ടിവരില്ല; അറിയാം അനധികൃത നിയമനത്തിള്ള ശിക്ഷകളെക്കുറിച്ച്

uae
  •  12 hours ago
No Image

ഏകീകൃത പെൻഷൻ; 2025 ഏപ്രിൽ 1 മുതൽ പുതിയ നിയമങ്ങൾ നടപ്പിലാക്കുമെന്ന് പിഎഫ്ആർഡിഎ

National
  •  12 hours ago
No Image

യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാൻ ഒരുങ്ങി ട്രംപ്

International
  •  13 hours ago