HOME
DETAILS

വെള്ളമെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; കേന്ദ്ര മന്ത്രിയുടെ അനന്തരവന്മാര്‍ പരസ്പരം വെടിയുതിര്‍ത്തു, ഒരാള്‍ക്ക് ദാരുണാന്ത്യം

  
March 20 2025 | 14:03 PM

Argument Turns Tragic in Bihar Shocking Incident

പറ്റ്‌ന: ബീഹാറില്‍ നിന്നുള്ള ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ നിത്യാനന്ദ റായിയുടെ അനന്തരവന്മാര്‍ പരസ്പരം വെടിയുതിര്‍ത്തു. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും മറ്റേയാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

സര്‍ക്കാര്‍ ടാപ്പില്‍ നിന്നും വെള്ളം എടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഇവരുടെ അമ്മയ്ക്കും വെടിയേറ്റതയാണ് വിവരം.

പര്‍ബട്ട പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ള ജഗത്പൂര്‍ ഗ്രാമത്തില്‍ രാവിലെ 7:30 ഓടെയാണ് സംഭവം. വികാല്‍ യാദവ് എന്നറിയപ്പെടുന്ന വിശ്വജീത് യാദവിന്റെയും സഹോദരന്‍ ജയ്ജീത് യാദവിന്റെയും ഭാര്യമാര്‍ തമ്മില്‍ വെള്ളം എടുക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതു പിന്നീട് ഇവര്‍ തമ്മിലുള്ള തര്‍ക്കത്തിലേക്ക് വഴിമാറുകയായിരുന്നു.

വിശ്വജീത് ഒരു പിസ്റ്റള്‍ പുറത്തെടുത്ത് ജയ്ജീത്തിനെ വെടിവച്ചതോടെ തര്‍ക്കം രൂക്ഷമായി. ജയ്ജീത് പിസ്റ്റള്‍ തട്ടിയെടുക്കുകയും തിരിച്ച് വെടിയുതിര്‍ക്കുകയും ചെയ്തു. തര്‍ക്കത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നതിനിടെ വിശ്വജിതിന്റെ അമ്മ ഹീന ദേവിക്കും വെടിയേറ്റു.

വിശ്വജീത് മരിച്ചതായി സബ് ഡിവിഷണല്‍ പൊലിസ് ഓഫീസര്‍ ഓം പ്രകാശ് സ്ഥിരീകരിച്ചു. അതേസമയം ജയ്ജീത് ഗുരുതര പരുക്കുകളോടെ പൊലിസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. 

'ഫോറന്‍സിക് സംഘം സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്,' ഓം പ്രകാശ് പറഞ്ഞു.

ജയ്ജീത്തിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും മുമ്പ് ഒരു കൊലപാതക കേസില്‍ ഇയാള്‍ പ്രതിയാണെന്നും പൊലിസ് പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പര്‍ബട്ട പൊലിസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശംഭു കുമാര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈല്‍ ഭരണഘടനാ പ്രതിസന്ധിയില്‍, നെതന്യാഹു ഭരണകൂടം തകരും' വെളിപെടുത്തലുമായി മുന്‍ പാര്‍ലമെന്റ് അംഗം

International
  •  18 hours ago
No Image

വളാഞ്ചേരിയിൽ ലഹരി സിറിഞ്ച് വഴി 9 പേർക്ക് എച്ച്ഐവി

Kerala
  •  19 hours ago
No Image

ട്രംപിന്റെ തീരുവയില്‍ പണി കിട്ടിയത് സ്വര്‍ണ ഉപഭോക്താക്കള്‍ക്ക്; പൊന്നുംവില കുതിക്കുന്നു, രണ്ട് ദിവസത്തിനിടെ കൂടിയത് 400

Business
  •  20 hours ago
No Image

In-depth story: സ്‌കോളര്‍ഷിപ്പ് സഹിതം പഠിക്കാം..! ഇന്ത്യന്‍ വിദ്യാര്‍ഥികളെ ന്യൂസിലാന്‍ഡ് വിളിക്കുന്നു, പഠനശേഷം ജോലിയും; ഈസി വിസാ പ്രോസസ്സിങ് | Career in New Zealand

Trending
  •  20 hours ago
No Image

'മലപ്പുറത്ത് നിന്ന് സഭയിലെത്തിയവനാണ്, ഉശിര് അല്‍പം കൂടും'മക്കയില്‍' ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത് പിടികിട്ടില്ല' സ്പീക്കര്‍ക്ക് പരോക്ഷ മറുപടിയുമായി കെ.ടി ജലീല്‍ 

Kerala
  •  20 hours ago
No Image

അപകീര്‍ത്തിപരമായ വീഡിയോകള്‍ പങ്കുവെച്ചെന്ന്; കെ.എം.എം.എല്‍ കമ്യൂണിറ്റി ആന്‍ഡ് പബ്ലിക് റിലേഷന്‍ മാനേജറായ യുട്യൂബര്‍ അനില്‍ മുഹമ്മദിന് സസ്‌പെന്‍ഷന്‍

Kerala
  •  21 hours ago
No Image

ലോക കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലുള്ള ഇന്നത്തെ വ്യത്യാസം നോക്കാം | India Rupees Value Today

latest
  •  21 hours ago
No Image

വിദേശ ഇറക്കുമതി ചെയ്യുന്ന എല്ലാ കാറുകൾക്കും 25% താരിഫ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു

International
  •  21 hours ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം പരിശോധിക്കാം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും | UAE Market Today

latest
  •  a day ago
No Image

കേരളത്തിലേത് പോലെ യുഎഇയിലും സ്വര്‍ണവില കുതിക്കുന്നു, മൂന്നു മാസം കൊണ്ട് 16 % വര്‍ധനവ്; കേരള- യുഎഇ താരതമ്യം നോക്കാം | UAE Gold Price

latest
  •  a day ago