
മോദിയുടെ ചീറ്റ പദ്ധതി വക്താവ് സഊദിയിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍

ഭോപ്പാല്‍: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും ഇന്ത്യയുടെ അഭിമാന പദ്ധതിയായ പ്രോജക്ട് ചീറ്റക്ക് പിന്നിലെ ചാലക ശക്തിയുമായ വിന്‍സെന്റ് വാന്‍ ഡെര്‍ മെര്‍വെയെ (42) റിയാദില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലക്ക് പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം. ഇദ്ദേഹം തറയില്‍ തല ഇടിച്ചു വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായാതാണ് വിവരം. ആഫ്രിക്കയിലെയും ഏഷ്യയിലെയും ചീറ്റ സംരക്ഷണ പുനരവലോകന പദ്ധതികളിലൂടെ അദ്ദേഹം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധനേടിയിരുന്നു. ഇന്ത്യയിലെ കുനോ നാഷണല്‍ പാര്‍ക്കിലെ (ഷിയോപൂര്‍, മധ്യപ്രദേശ്) പ്രോജക്ട് ചീറ്റയില്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
നാഷണല്‍ ജിയോഗ്രാഫിക് എക്‌സ്‌പ്ലോററായ വിന്‍സെന്റ് ദി മെറ്റാപോപ്പുലേഷന്‍ ഇനിഷ്യേറ്റീവി(TMI)ന്റെയും അതിന്റെ ചീറ്റ മെറ്റാപോപ്പുലേഷന്‍ പ്രോജക്ടിന്റെയും ഡയറക്ടറായിരുന്നു. 50 വര്‍ഷം മുമ്പ് പ്രാദേശിമായി വംശനാശം സംഭവിച്ച ഒരിനം ചീറ്റയെ വീണ്ടും അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ മാനേജരായി സഊദി സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നു വിന്‍സെന്റ്.
അടുത്തിടെ സഊദി അറേബ്യയില്‍ അദ്ദേഹം തന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിരുന്നു. വിന്‍സെന്റ് ചീറ്റയുടെ ഉറ്റ സുഹൃത്തായിരുന്നു. എന്റെയും ഉറ്റ സുഹൃത്തായിരുന്നു അദ്ദേഹമെന്ന് സഊദി അറേബ്യയില്‍ വിന്‍സെന്റിനൊപ്പം പ്രവര്‍ത്തിച്ച സൊമാലിലാന്‍ഡില്‍ നിന്നുള്ള മൃഗഡോക്ടറും സ്പീഷീസ് വിദഗ്ദ്ധനുമായ ഡോ. നെജാത് ജിമ്മി സെയ്ക് പറഞ്ഞു.
'മൃഗ സംരക്ഷണത്തില്‍ തനിക്കറിയാവുന്ന എല്ലാവരെയും അദ്ദേഹം എനിക്ക് പരിചയപ്പെടുത്തി, ഞാന്‍ കണ്ടുമുട്ടിയ ആര്‍ക്കുമില്ലാത്ത ഒരു ജീവിതാഭിലാഷവും അഭിനിവേശവും വിന്‍സെന്റിനുണ്ടായിരുന്നു.' ദക്ഷിണാഫ്രിക്കയില്‍ വിന്‍സെന്റിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന വന്യജീവി ഫോട്ടോഗ്രാഫറായ വിക്കി വെസ്റ്റ് ഓര്‍മ്മിച്ചു.
1983ല്‍ ദക്ഷിണാഫ്രിക്കയില്‍ ജനിച്ച വന്യജീവികളോടുള്ള അഭിനിവേശമാണ് ജീവശാസ്ത്ര മേഖലയിലേക്ക് തിരിയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ടിഎംഐയുടെ ഡയറക്ടര്‍ എന്ന നിലയില്‍, വിഘടിച്ച ആവാസ വ്യവസ്ഥകളിലുടനീളം ചീറ്റകളുടെ എണ്ണം കൈകാര്യം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ അദ്ദേഹം ഏകോപിപ്പിച്ചു. വിവിധ റിസര്‍വുകളിലേക്ക് ചീറ്റകളെ വിജയകരമായി പുനരവതരിപ്പിക്കുന്നതിലും ജനിതക വൈവിധ്യവും ജീവിവര്‍ഗങ്ങളുടെ നിലനില്‍പ്പും വര്‍ധിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായിരുന്നു.
ദക്ഷിണാഫ്രിക്കയിലെ 41 വന്യജീവി റിസര്‍വുകളിലെ 217 ചീറ്റകളില്‍ നിന്ന് ആരംഭിച്ച വിന്‍സെന്റിന്റെ ചീറ്റ മെറ്റാപോപ്പുലേഷന്‍ പ്രോജകട്്, ദക്ഷിണാഫ്രിക്കയിലെ 75 റിസര്‍വുകളിലായി വ്യാപിച്ചുകിടക്കുന്ന 537 ചീറ്റകളിലേക്ക് വളര്‍ന്നു. കൂടാതെ മലാവി, സാംബിയ, സിംബാബ്‌വെ, മൊസാംബിക്ക്, ഇന്ത്യ എന്നീ രാജ്യങ്ങളിലേക്കും ഈ പദ്ധതി വളര്‍ന്നുപന്തലിച്ചു.
സ്ഥലംമാറ്റിയ ചീറ്റകളുടെ മരണം ഉള്‍പ്പെടെ ഇന്ത്യയില്‍ തിരിച്ചടികള്‍ ഉണ്ടായിരുന്നിട്ടും പദ്ധതിയുടെ വിജയത്തെക്കുറിച്ച് അദ്ദേഹത്തിന് ശുഭാപ്തിവിശ്വാസം ഉണ്ടായിരുന്നു.
'ചീറ്റയുടെ സംരക്ഷണ ശ്രമങ്ങളില്‍ ഇന്ത്യയ്ക്ക് ഒരു ലോക ശക്തിയാകാന്‍ കഴിയുമെന്ന് വിന്‍സെന്റ് വിശ്വസിച്ചു. അദ്ദേഹം തന്റെ പ്രൊഫഷണല്‍ പ്രശസ്തി അതിനായി പണയം വച്ചു,' ദി മെറ്റാപോപ്പുലേഷന്‍ ഇനിഷ്യേറ്റീവിന്റെ സ്ട്രാറ്റജി ആന്‍ഡ് ഫണ്ട്‌റൈസിംഗ് ഡയറക്ടര്‍ സൂസന്‍ യാനറ്റി പറഞ്ഞു.
A crucial figure in Modi’s Cheetah Project was found dead in a Saudi flat. Authorities are investigating the cause of death.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇലഞ്ഞിയിൽ നിർത്തിയിട്ട ടിപ്പറിൽ ഓട്ടോറിക്ഷ ഇടിച്ച് ഡ്രൈവർ മരിച്ചു; യാത്രക്കാരൻ ഗുരുതര പരിക്ക്
Kerala
• 8 hours ago
ഭർത്താവിന്റെ ഫോണിൽ മറ്റൊരു യുവതിയുടെ ചിത്രം; ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണ ഒഴിച്ചെന്ന പരാതിയിൽ പെരുമ്പാവൂരിൽ ഭാര്യക്കെതിരെ കേസ്
Kerala
• 8 hours ago
കറന്റ് അഫയേഴ്സ്-27-03-2025
PSC/UPSC
• 9 hours ago
'രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നവരെ കർശനമായി നേരിടും'; അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ബിൽ ലോക്‌സഭ പാസാക്കി
latest
• 10 hours ago
ജില്ലാ വെറ്റിനറി ഓഫീസറായി ആൾമാറാട്ട തട്ടിപ്പ്; ഒരാൾ കൂടി റിമാൻഡിൽ
Kerala
• 10 hours ago
കിഴക്കൻ ലഡാക്ക് സുരക്ഷക്ക് പുതിയ ഡിവിഷൻ; ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിക്കും
National
• 11 hours ago
പാകിസ്ഥാനിൽ ഇരട്ട ഭീകരാക്രമണം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്; മരണസംഖ്യ വർധിക്കാൻ സാധ്യത
International
• 11 hours ago
അമേരിക്കൻ എംബസി 2,000 ഇന്ത്യക്കാരുടെ വിസ അപേക്ഷ റദ്ദാക്കി; കാരണം വ്യാജ രേഖകൾ
latest
• 11 hours ago
തൃശൂരിൽ 12കാരിക്ക് നേരെ ലൈംഗികാതിക്രമം; 94കാരന് ആറ് വർഷം തടവും പിഴയും
Kerala
• 12 hours ago
'പുടിൻ ഉടൻ മരിക്കും, യുദ്ധം എന്നാലെ അവസാനിക്കൂ' ; വിവാദ പ്രസ്താവനയുമായി യുക്രൈൻ പ്രസിഡന്റ്
International
• 12 hours ago
ഇടുക്കിയിൽ ഏലത്തോട്ടത്തിൽ നവജാത ശിശുവിന്റെ മൃതദേഹം; ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ കസ്റ്റഡിയിൽ
Kerala
• 12 hours ago
ജനന സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ ഇനി കൂടുതൽ എളുപ്പം
Kerala
• 12 hours ago
ഈജിപ്തിലെ ഹുർഗദയിൽ ടൂറിസ്റ്റ് മുങ്ങിക്കപ്പൽ അപകടത്തിൽ 6 മരണം, 19 പേർക്ക് പരിക്ക്
International
• 13 hours ago
വയനാട് ഉരുള്‍ ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി തറക്കല്ലിട്ടു; ചടങ്ങില്‍ കേന്ദ്ര സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം
Kerala
• 14 hours ago
ഒന്നാം ക്ലാസിൽ പ്രവേശനം നേടാൻ ആറ് വയസ്സ് വരെ കാത്ത് നിൽക്കണം - വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• 17 hours ago
രാജിവച്ചാലും രക്ഷയില്ല; അഴിമതിക്കാർക്കെതിരെ കർശന നടപടിയുമായി സഊദി
Saudi-arabia
• 17 hours ago
ഉക്രൈൻ യുദ്ധാനന്തരം ആദ്യമായി റഷ്യൻ പ്രസിഡന്റ് പുടിൻ ഇന്ത്യയിലേക്ക്; മോദിയുമായി ഉഭയകക്ഷി ഉച്ചകോടി, സമാധാന ചർച്ചകൾക്കും സാധ്യത
National
• 17 hours ago
'ഇസ്റാഈല്‍ ഭരണഘടനാ പ്രതിസന്ധിയില്‍, നെതന്യാഹു ഭരണകൂടം തകരും' വെളിപെടുത്തലുമായി മുന്‍ പാര്‍ലമെന്റ് അംഗം
International
• 19 hours ago
ട്രംപിന്റെ തീരുവയില്‍ പണി കിട്ടിയത് സ്വര്‍ണ ഉപഭോക്താക്കള്‍ക്ക്; പൊന്നുംവില കുതിക്കുന്നു, രണ്ട് ദിവസത്തിനിടെ കൂടിയത് 400
Business
• 20 hours ago
'മലപ്പുറത്ത് നിന്ന് സഭയിലെത്തിയവനാണ്, ഉശിര് അല്പം കൂടും'മക്കയില്‍' ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത് പിടികിട്ടില്ല' സ്പീക്കര്‍ക്ക് പരോക്ഷ മറുപടിയുമായി കെ.ടി ജലീല്‍
Kerala
• 20 hours ago
ചെറിയ പെരുന്നാൾ ആഘോഷം; ജിദ്ദയിൽ സീ ടാക്സി നിരക്ക് 25 റിയാലായി കുറച്ചു
Saudi-arabia
• 14 hours ago
ചെറിയ പെരുന്നാളിന് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ച് ബഹ്റൈൻ; പെരുന്നാൾ ഞായറാഴ്ചയെങ്കിൽ അഞ്ച് ദിവസം അവധി
bahrain
• 15 hours ago
പ്രമുഖ ബ്രാൻഡുകൾക്ക് 95% വരെ ഇളവ്; ദുബൈയിൽ 'ഗ്രേറ്റ് ഓൺലൈൻ സെയിൽ' ആരംഭിച്ചു
uae
• 16 hours ago