
രാജ്യരഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തിക്കൊടുത്തതിന് കാണ്‍പൂരിലെ ആയുധഫാക്ടറി മാനേജര്‍ കുമാര്‍ വികാസ് അറസ്റ്റില്‍; പാക് 'സുന്ദരി'ക്ക് കൈമാറിയ രഹസ്യങ്ങള്‍ തേടി എടിഎസ്

രാജ്യരഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തി കൊടുത്തതിന് ഉത്തര്‍പ്രദേശില്‍ നിന്ന് ഒരാള്‍ കൂടി പിടിയില്‍. കാണ്‍പൂരിലെ ആയുധഫാക്ടറി മാനേജര്‍ കുമാര്‍ വികാസ് എന്നയാളാണ് പിടിയിലായത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇയാള്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. അടുത്ത കാലത്തായി ഇതേ വിഷയവുമായി ബന്ധപ്പെട്ട നടക്കുന്ന രണ്ടാമത്തെ അറസ്റ്റാണിത്.
പാകിസ്താന്‍ ഏജന്റ് എന്ന് സംശയിക്കപ്പെടുന്ന നേഹ ശര്‍മ്മയുമായി ഗൂഢാലോചന നടത്തി എന്നാണ് കണ്ടെത്തല്‍.
കാണ്‍പൂര്‍ ദേഹാത്ത് ജില്ലയിലെ താമസക്കാരനായ കുമാര്‍ വികാസിന് നേഹ ശര്‍മ്മയുമായി ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി എടിഎസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലിസ് (എഡിജി) നിലബ്ജ ചൗധരി ചൂണ്ടിക്കാട്ടി. ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിലെ (ബിഎച്ച്ഇഎല്‍) ജീവനക്കാരി എന്ന് പറഞ്ഞാണ് നേഹ കുമാരുമായി ബന്ധം സ്ഥാപിക്കുന്നത്. 2025 ജനുവരിയില്‍ ഇരുവരും ഫേസ്ബുക്കിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും പിന്നീട് നേഹ അവരുടെ വാട്‌സ് നമ്പര്‍ വികാസിന് നല്‍കിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
രഹസ്യം നിലനിര്‍ത്തി ഏജന്റുമായി ആശയവിനിമയം നടത്താന്‍ ലുഡോ ആപ് ആണ് വികാസ് ഉപയോഗിച്ചിരുന്നത്. പണം നല്‍കാമെന്ന ഏജന്റിന്റെ വാക്കില്‍ വീണ ഇയാള്‍ കാണ്‍പൂര്‍ ആയുധ ഫാക്ടറിയില്‍ നിന്നുള്ള ഉപകരണങ്ങള്‍, വെടിമരുന്ന് നിര്‍മ്മാണം, ജീവനക്കാരുടെ ഹാജര്‍, മെഷീന്‍ ലേഔട്ടുകള്‍, പ്രൊഡക്ഷന്‍ ചാര്‍ട്ടുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രധാന രേഖകള്‍ പങ്കിട്ടതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
തന്ത്രപ്രധാനമായ വിവരങ്ങളുടെ ചോര്‍ച്ച ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് തന്നെ കടുത്ത ഭീഷണി ഉയര്‍ത്തുന്നതാണെന്ന് എടിഎസ് വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം എന്നിവയ്ക്കും ഇത് ഭീഷണിയാകുമെന്നും എടിഎസ് സൂചിപ്പിച്ചു. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 148, ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷന്‍ 3/4/5 എന്നിവ പ്രകാരം എഫ്‌ഐആര്‍ ഫയല്‍ ചെയ്തതായും അന്വേഷണ സംഘം അറിയിച്ചു.
ഇതേ കേസില്‍ 2025 മാര്‍ച്ച് 13 ന് ഫിറോസാബാദിലെ ഹസ്രത്ത്പൂരിലെ ആയുധ ഫാക്ടറി ജീവനക്കാരനായ രവീന്ദ്ര കുമാര്‍ എന്നയാലും സഹായിയും അറസ്റ്റിലായിരുന്നു. പല സുപ്രധാന രേഖകളെക്കുറിച്ചും അറിവുണ്ടായിരുന്ന ഇയാള്‍ പ്രൊഡക്ഷന്‍ റിപ്പോര്‍ട്ടുകള്‍, സ്‌ക്രീനിങ് കമ്മിറ്റിയുടെ രഹസ്യ കത്തുകള്‍, ഗഗന്‍യാന്‍ പദ്ധതി തുടങ്ങിയവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള രഹസ്യ വിവരങ്ങള്‍ നേഹ ശര്‍മക്ക് പങ്കിട്ടതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
യുപി ഭീകരവിരുദ്ധ സ്‌ക്വാഡാണ് (The Uttar Pradesh Anti-Terrorism Squad (UP ATS) ഇവരെ പിടികൂടിയത്.
നേഹ ശര്‍മയെന്ന പേരില്‍ ഫേസ്ബുക്ക് വഴി തന്നെയാണ് രവീന്ദ്രകുമാറും ഇവരെ പരിചയപ്പെടുന്നത്.
പിന്നീട് പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയില്‍ ജോലി ചെയ്യുന്നുവെന്ന് വെളിപ്പെടുത്തിയെങ്കിലും രവീന്ദ്രയെ ഹണിട്രാപ്പില്‍പെടുത്താന്‍ ഇവര്‍ക്ക് കഴിഞ്ഞു. ചന്ദന്‍ സ്റ്റോര്‍ കീപ്പര്‍ 2 എന്ന പേരിലാണ് രവീന്ദ്ര യുവതിയുടെ നമ്പര്‍ സേവ് ചെയ്തിരുന്നതെന്ന് അന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഒരു പ്രതിരോധ പൊതുമേഖലാ സ്ഥാപനമാണ് കാണ്‍പൂരിലെ ട്രൂപ്പ് കംഫര്‍ട്ട്‌സ് ലിമിറ്റഡിന്റെ യൂണിറ്റായ ഹസ്രത്ത്പൂര്‍ ഓര്‍ഡനന്‍സ് ഉപകരണ ഫാക്ടറി.
Kanpur arms factory manager Kumar Vikas arrested for leaking national secrets to Pakistan via social media. This is the second such arrest in recent times
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്-27-03-2025
PSC/UPSC
• 8 hours ago
'രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നവരെ കർശനമായി നേരിടും'; അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ബിൽ ലോക്‌സഭ പാസാക്കി
latest
• 9 hours ago
ജില്ലാ വെറ്റിനറി ഓഫീസറായി ആൾമാറാട്ട തട്ടിപ്പ്; ഒരാൾ കൂടി റിമാൻഡിൽ
Kerala
• 9 hours ago
കിഴക്കൻ ലഡാക്ക് സുരക്ഷക്ക് പുതിയ ഡിവിഷൻ; ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിക്കും
National
• 10 hours ago
പാകിസ്ഥാനിൽ ഇരട്ട ഭീകരാക്രമണം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്; മരണസംഖ്യ വർധിക്കാൻ സാധ്യത
International
• 10 hours ago
അമേരിക്കൻ എംബസി 2,000 ഇന്ത്യക്കാരുടെ വിസ അപേക്ഷ റദ്ദാക്കി; കാരണം വ്യാജ രേഖകൾ
latest
• 10 hours ago
തൃശൂരിൽ 12കാരിക്ക് നേരെ ലൈംഗികാതിക്രമം; 94കാരന് ആറ് വർഷം തടവും പിഴയും
Kerala
• 11 hours ago
'പുടിൻ ഉടൻ മരിക്കും, യുദ്ധം എന്നാലെ അവസാനിക്കൂ' ; വിവാദ പ്രസ്താവനയുമായി യുക്രൈൻ പ്രസിഡന്റ്
International
• 11 hours ago
തിക്കോടിയിൽ തോണി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
Kerala
• 11 hours ago
ഇടുക്കിയിൽ ഏലത്തോട്ടത്തിൽ നവജാത ശിശുവിന്റെ മൃതദേഹം; ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ കസ്റ്റഡിയിൽ
Kerala
• 11 hours ago
ഈജിപ്തിലെ ഹുർഗദയിൽ ടൂറിസ്റ്റ് മുങ്ങിക്കപ്പൽ അപകടത്തിൽ 6 മരണം, 19 പേർക്ക് പരിക്ക്
International
• 12 hours ago
വയനാട് ഉരുള്‍ ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി തറക്കല്ലിട്ടു; ചടങ്ങില്‍ കേന്ദ്ര സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം
Kerala
• 13 hours ago
ചെറിയ പെരുന്നാൾ ആഘോഷം; ജിദ്ദയിൽ സീ ടാക്സി നിരക്ക് 25 റിയാലായി കുറച്ചു
Saudi-arabia
• 13 hours ago
ചെറിയ പെരുന്നാളിന് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ച് ബഹ്റൈൻ; പെരുന്നാൾ ഞായറാഴ്ചയെങ്കിൽ അഞ്ച് ദിവസം അവധി
bahrain
• 14 hours ago
ഉക്രൈൻ യുദ്ധാനന്തരം ആദ്യമായി റഷ്യൻ പ്രസിഡന്റ് പുടിൻ ഇന്ത്യയിലേക്ക്; മോദിയുമായി ഉഭയകക്ഷി ഉച്ചകോടി, സമാധാന ചർച്ചകൾക്കും സാധ്യത
National
• 16 hours ago
'ഇസ്റാഈല്‍ ഭരണഘടനാ പ്രതിസന്ധിയില്‍, നെതന്യാഹു ഭരണകൂടം തകരും' വെളിപെടുത്തലുമായി മുന്‍ പാര്‍ലമെന്റ് അംഗം
International
• 18 hours ago
വളാഞ്ചേരിയിൽ ലഹരി സിറിഞ്ച് വഴി 9 പേർക്ക് എച്ച്ഐവി
Kerala
• 18 hours ago
ട്രംപിന്റെ തീരുവയില്‍ പണി കിട്ടിയത് സ്വര്‍ണ ഉപഭോക്താക്കള്‍ക്ക്; പൊന്നുംവില കുതിക്കുന്നു, രണ്ട് ദിവസത്തിനിടെ കൂടിയത് 400
Business
• 19 hours ago
'മലപ്പുറത്ത് നിന്ന് സഭയിലെത്തിയവനാണ്, ഉശിര് അല്പം കൂടും'മക്കയില്‍' ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത് പിടികിട്ടില്ല' സ്പീക്കര്‍ക്ക് പരോക്ഷ മറുപടിയുമായി കെ.ടി ജലീല്‍
Kerala
• 19 hours ago
ലോക കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലുള്ള ഇന്നത്തെ വ്യത്യാസം നോക്കാം | India Rupees Value Today
latest
• 20 hours ago
പ്രമുഖ ബ്രാൻഡുകൾക്ക് 95% വരെ ഇളവ്; ദുബൈയിൽ 'ഗ്രേറ്റ് ഓൺലൈൻ സെയിൽ' ആരംഭിച്ചു
uae
• 15 hours ago
13 വർഷമായി വിദ്യാർത്ഥികളുടെ മിനിമം യാത്രാ നിരക്ക് ഒരു രൂപ; നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ സമരമെന്ന് ബസ് ഉടമകൾ
Kerala
• 15 hours ago
ഒന്നാം ക്ലാസിൽ പ്രവേശനം നേടാൻ ആറ് വയസ്സ് വരെ കാത്ത് നിൽക്കണം - വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• 16 hours ago