HOME
DETAILS

ഒരു ക്ലാസിൽ 60ലധികം കുട്ടികളുമായി 664 സ്‌കൂളുകൾ- 494 എണ്ണവും മലബാറിൽ

  
അശ്‌റഫ് കൊണ്ടോട്ടി
March 16 2025 | 02:03 AM

664 schools with more than 60 children in a class

മലപ്പുറം: സംസ്ഥാനത്ത് പ്ലസ്‌വൺ അധിക ബാച്ചുകൾ അനുവദിച്ചിട്ടും ഒരു ക്ലാസിൽ 60ലേറെ വിദ്യാർഥികൾ ഇരുന്ന് പഠിക്കുന്നത് 664 സർക്കാർ സ്‌കൂളുകളിൽ. ഇതിൽ 494 എണ്ണവും മലബാറിലാണെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ കണക്കുകൾ പറയുന്നു. 155 ഹയർസെക്കൻഡറി സ്‌കൂളുകളിൽ ഈ അധ്യയനവർഷം പ്രിൻസിപ്പൽമാരുണ്ടായിട്ടുമില്ല. ഇതിൽ 116 എണ്ണവും മലബാറിലെ സ്‌കൂളുകളിലാണ്.

മലബാറിലെ 494 സ്‌കൂളുകളിൽ 1014 ബാച്ചുകളിലാണ് 60ലേറെ വിദ്യാർഥികൾ പഠിക്കുന്നത്. തെക്കൻ ജില്ലകളിലെ 170 സ്‌കൂളുകളിൽ 35 ബാച്ചുകളിലും 60ന് മുകളിൽ വിദ്യാർഥികളുണ്ട്. 25ൽ താഴെ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകൾ മലബാറിൽ 25 എണ്ണമാണുള്ളത്. തെക്കൻ ജില്ലകളിലിത് 71 എണ്ണമാണ്. മലബാറിൽ രണ്ട് എയ്ഡഡ് സ്‌കൂളുകളിലാണ് 25ൽ താഴെ കുട്ടികൾ പഠിക്കുന്നത്. തെക്കൻ ജില്ലകളിൽ ഇങ്ങനെയുള്ള 15 എയ്ഡഡ് സ്‌കൂളുകളുണ്ട്. 

50 ആണ് ഹയർസെക്കൻഡറി ക്ലാസിൽ ശരാശരി കുട്ടികളുടെ എണ്ണം. ഈ ക്ലാസ് മുറികളിലാണ് 70ലേറെ കുട്ടികൾ പഠിക്കേണ്ടത്. ഈ അധ്യയനവർഷം ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് മലബാറിൽ കൂടുതൽ താൽക്കാലിക പ്ലസ്‌വൺ സീറ്റുകൾ അനുവദിച്ചത്. ഇവിടെയെല്ലാം താൽക്കാലിക അധ്യാപകരെയാണ് നിയമിച്ചിട്ടുള്ളത്. 

സ്‌കൂളുകളിൽ പ്രധാനാധ്യാപകരില്ലാത്തതും ഹയർസെക്കൻഡറിയെ ബാധിക്കുന്നുണ്ട്. കാസർകോട് ജില്ലയിൽ 38 ഹയർസെക്കൻഡറി സ്‌കൂളുകളിൽ ഇപ്പോഴും പ്രിൻസിപ്പൽമാരില്ല. കണ്ണൂർ 26,വയനാട് 15, മലപ്പുറം 27,കോഴിക്കോട് 1, പാലക്കാട് 9, തൃശൂർ 16, എറണാകുളം 7, ഇടുക്കി 15, പത്തനംതിട്ട 1 എന്നിങ്ങനെ പ്രിൻസിപ്പൽ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക പ്രതിസന്ധി രൂക്ഷം: ബാറുടമകൾക്ക് നികുതി കുടിശ്ശിക ഇനത്തിൽ കോടികൾ ഇളവുനൽകി സർക്കാർ

Kerala
  •  6 hours ago
No Image

രാജകുമാരി നൂറ ബിന്‍ത് ബന്ദര്‍ ബിന്‍ മുഹമ്മദിന്റെ വിയോഗത്തില്‍ യുഎഇ നേതാക്കള്‍ അനുശോചിച്ചു

Saudi-arabia
  •  6 hours ago
No Image

യമനിൽ യുഎസ് വ്യോമാക്രമണം; 23 പേർ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടവരിൽ കുഞ്ഞുങ്ങളും സ്ത്രീകളും

International
  •  6 hours ago
No Image

കരുവന്നൂർ കേസിൽ കെ. രാധാകൃഷ്ണൻ എംപിക്ക് ഇഡി സമൻസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

Kerala
  •  14 hours ago
No Image

ജാഫർ എക്സ്പ്രസിൽ നിന്ന് പിടികൂടിയ 214 ബന്ദികളെ വധിച്ചതായി ബലൂച് ലിബറേഷൻ ആർമി

International
  •  14 hours ago
No Image

ഡൽഹിയിലെ വായു ഗുണനിലവാരം മൂന്ന് വർഷത്തിലെ ഏറ്റവും മികച്ച നിലയിൽ

Kerala
  •  15 hours ago
No Image

മുസ്ലിംകള്‍ക്കെതിരായ അസഹിഷ്ണുതയെ അപലപിക്കുന്നു, മതപരമായ വിവേചനം പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ ഒരുരാജ്യവും പിന്തുടരരുത്: യു.എന്നില്‍ മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യ

latest
  •  15 hours ago
No Image

ഐഒസി ഡിജിഎം കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

Kerala
  •  16 hours ago
No Image

സോഷ്യൽ മീഡിയ വഴി അധാർമിക പ്രവർത്തനങ്ങൾക്ക് പ്രേരണ; കുവൈത്ത് പൗരന് മൂന്ന് വർഷം കഠിനതടവും 3,000 ദിനാർ പിഴയും

Kuwait
  •  16 hours ago
No Image

കുവൈത്തിൽ നേരിയ ഭൂചലനം; 3.9 തീവ്രത രേഖപ്പെടുത്തി

Kuwait
  •  16 hours ago