
പട്ടിണിക്കു മേല് ബോംബു വര്ഷിച്ച് ഇസ്റാഈല്; ഗസ്സയിലുടനീളം നടത്തിയ കൂട്ടക്കുരുതിയില് മരണം 250 ലേറെ, കൊല്ലപ്പെട്ടതിലേറേയും കുഞ്ഞുങ്ങള്

ഏകപക്ഷീയമായി വെടിനിര്ത്തല് അവസാനിപ്പിച്ച് ഗസ്സയില് ഇസ്റാഈല് പുനരാരംഭിച്ച വംശഹത്യ കൂട്ടക്കൊലയില് കൊല്ലപ്പെട്ടത് 232ലേറെ മനുഷ്യര്. പട്ടിണി കിടന്ന തളര്ന്ന മനുഷ്യര്ക്ക് മേലാണ് സയണിസ്റ്റ് ഭീകരരുടെ ബോംബ് വര്ഷം. ഇന്ന് പുലര്ച്ചെ നടത്തിയ കൂട്ടക്കുരുതിയില് 230 ലേറെ ആളുകള് കൊല്ലപ്പെട്ടതായാണ് റിപ്പോര്ട്ട്. കൊല്ലപ്പെട്ടവരില് ഭൂരിഭാഗവും കുഞ്ഞുങ്ങളാണ്.
ഏതാണ്ട് രണ്ടു മാസത്തെ ഇടവേളക്ക് ശേഷമാണ് ഇസ്റാഈല് വെടിനിര്ത്തല് പുനരാരംഭിച്ചിരിക്കുന്നത്. ജനുവരി 19ന് വെടിനിര്ത്തല് കരാറിന്റെ സമയ പരിധി അവസാനിച്ച ശേഷം ഇസ്റാഈല് നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്.
ഗസ്സയിലുടനീളം നടത്തിയ ബോംബാക്രമണങ്ങളില് നിരവധിയാളുകള്ക്ക് പരുക്കേറ്റിട്ടുമുണ്ട്. തെക്കന് ഗസ്സ മുനമ്പിലെ ഖാന് യൂനിസില് മാത്രം 77 പേര് കൊല്ലപ്പെട്ടതായി റിപ്പോര്ട്ടില് പറയുന്നു. വടക്കന് ഗസ്സ മുനമ്പില് 20 മരണവും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.
ബുറൈജി ക്യാംപിന് സമീപമുണ്ടായ ഡ്രോണ് ആക്രമണത്തെ ബോംബ് വയ്ക്കാന് ശ്രമിച്ച 'ഭീകരരെ' യാണ് കൊലപ്പെടുത്തിയതെന്നാണ് ഇസ്റാഈല് ന്യായീകരിക്കുന്നത്.
ഇസ്റാഈല് വെടിനിര്ത്തല് കരാര് ലംഘനമാണ് നടത്തുന്നതെന്നും അത് അവസാനിപ്പിക്കണമെന്നും ഹമാസ് ഹെല്ത്ത് മെഡിക്കല് ഡയരക്ടര് അല് തവാബ്ത ആവശ്യപ്പെട്ടു.
ഗസ്സയില് ഇന്ധനമോ ഭക്ഷണമോ വെള്ളമോ ഇല്ലാത്ത അവസ്ഥയാണ്. വിറക് ശേഖരിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. രണ്ടാഴ്ചയായി ഗസ്സയിലേക്കുള്ള സഹായ ട്രക്കുകളും മറ്റും ഇസ്റാഈല് തടയുന്നത് മൂലമാണ് ഇത്രയും രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയില് ഗസ്സയെത്തിയത്.16 ദിവസമായി ഗസ്സയിലേക്ക് ഇസ്റാഈല് ഭക്ഷ്യവസ്തുക്കള് കയറ്റിവിട്ടിട്ട്. ഇക്കാരണത്താല് ഗസ്സയിലെ ബേക്കറികള് അടച്ചിട്ട നിലയിലാണ്. വൈദ്യുതി ഇല്ലാത്തതിനാല് ശുദ്ധജലവും കിട്ടാനില്ല. ഭക്ഷ്യവില വന്തോതില് വര്ധിക്കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ മഴ; ജാഗ്രത, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Weather
• 21 hours ago
'ഇന്നാ പിടിച്ചോ കുരങ്ങാ മാംഗോ ജ്യൂസ്'...! 'എങ്കില് ദേ, പിടിച്ചോ നിന്റെ ഫോണും'....
justin
• a day ago
വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ്; കാഴ്ചക്കാരായി വ്യോമയാന മന്ത്രാലയം
National
• a day ago
ഗസ്സയില് വീണ്ടും കൂട്ടക്കൊല; വംശഹത്യാ ആക്രമണം പുനരാരംഭിച്ച് ഇസ്റാഈല്, 80ലേറെ മരണം
International
• a day ago
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ആറ് വർഷത്തിനിടെ 89 വ്യാജ സർട്ടിഫിക്കറ്റുകൾ; പ്രതികളെ കണ്ടെത്താൻ മതിയായ രേഖകളില്ല
Kerala
• a day ago
വയനാട് ദുരന്തം; 21 കുടുംബങ്ങളെ വാടക ലിസ്റ്റിൽ നിന്നും ഒഴിവാക്കി
Kerala
• a day ago
സി.എ.ജിയെ സർക്കാർ നേരിട്ട് നിയമിക്കുന്ന സംവിധാനത്തിൽ മാറ്റം വരുത്തണം; കേന്ദ്രത്തിന് സുപ്രിംകോടതിയുടെ നോട്ടിസ്
National
• a day ago
പന്തീരങ്കാവ് ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 19കാരൻ മരിച്ചു; പിതാവ് ഉൾപെടെ നാലുപേർക്ക് ഗുരുതര പരുക്ക്
Kerala
• a day ago
കൊല്ലത്തെ വിദ്യാർഥിയെ കൊലപ്പെടുത്തിയതിന് പിന്നിൽ പ്രണയപ്പക; പ്രതി തേജസും ഫെബിന്റെ സഹോദരിയും ഒന്നിച്ച് പഠിച്ചവർ
Kerala
• a day ago
വീട്ടിലെ രഹസ്യ അറയിൽ നിന്ന് ലക്ഷങ്ങളുടെ ചന്ദനത്തടികൾ പിടികൂടി; ഒരാൾ അറസ്റ്റിൽ
Kerala
• a day ago
കൊല്ലത്തെ വിദ്യാർത്ഥിയുടെ കൊലപാതകം: പ്രതിയുടെ അച്ഛൻ പൊലീസ് ഉദ്യോഗസ്ഥൻ
Kerala
• a day ago
ക്രിക്കറ്റ് ആരാധകർക്കായി പ്രത്യേക ഓഫറുമായി ജിയോ
National
• a day ago
2025 ഐപിഎല്ലിലെ ഏറ്റവും ശക്തരായ നാല് ടീമുകളെ തെരഞ്ഞെടുത്ത് ശശാങ്ക് സിങ്
Cricket
• a day ago
അനുമതിയില്ലാതെ സ്ത്രീയുടെ ചിത്രം പരസ്യത്തിനുപയോഗിച്ചു; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഹൈക്കോടതി നോട്ടീസ്
National
• a day ago
43 രാജ്യങ്ങൾക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്താൻ ട്രംപ്; രാജ്യങ്ങളുടെ ലിസ്റ്റ് അറിയാം
International
• a day ago
വീണ്ടും നമ്പർ വൺ; രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിൽ
Kerala
• a day ago
മുസ് ലിം വിരുദ്ധ ഫേസ്ബുക്ക് കമന്റ്; ആവോലി ലോക്കൽ സെക്രട്ടറിയെ തള്ളി സിപിഐഎം
Kerala
• a day ago
ഗൾഫ് സുപ്രഭാതം റമദാൻ പതിപ്പ് 'അൽ റയ്യാൻ' ജിഫ്രി തങ്ങൾ പ്രകാശനം ചെയ്തു
uae
• 2 days ago
സ്വകാര്യ ബസ്സുകളുടെ ദൂര പരിധി; വ്യവസ്ഥകൾ തള്ളി കോടതി
Kerala
• a day ago
സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; പോക്സോ നിയമപ്രകാരം യുവാവ് അറസ്റ്റില്
Kerala
• a day ago
കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
Kerala
• a day ago