
2025 ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച 5 താരങ്ങളെ തെരഞ്ഞെടുത്ത് റിക്കി പോണ്ടിങ്

ന്യൂസിലാൻഡിനെ തകർത്തുകൊണ്ട് രോഹിത് ശർമ്മയും സംഘവും ഈ വർഷം നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ മൂന്നാം ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടമാണ് രോഹിത്തിന്റെ കീഴിൽ ഇന്ത്യ നേടിയെടുത്തത്. 2002, 2013 എന്നീ വർഷങ്ങളിലായിരുന്നു ഇന്ത്യ ഇതിനു മുമ്പ് ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയിരുന്നത്. ന്യൂസിലാന്റിനെ നാല് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് രോഹിത് ശർമയും സംഘവും കിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 2002, 2013 എന്നീ വർഷങ്ങളിലായിരുന്നു ഇന്ത്യ ഇതിനു മുമ്പ് ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയിരുന്നത്.
ഇപ്പോൾ ടൂർണമെന്റിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ അഞ്ചു താരങ്ങൾ ആരൊക്കെയാണെന്ന് പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്. വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, വരുൺ ചക്രവർത്തി, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ് എന്നീ താരങ്ങളെയാണ് പോണ്ടിങ് തെരഞ്ഞെടുത്തത്. ഐസിസി റിവ്യൂസിലാണ് ഓസ്‌ട്രേലിയൻ മുൻ തരാം ഇക്കാര്യം പറഞ്ഞത്.
ടൂർണമെന്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു അയ്യർ. അഞ്ചു മത്സരങ്ങളിൽ നിന്നും 243 റൺസാണ് അയ്യർ അടിച്ചെടുത്തത്. 60.75 എന്ന മികച്ച ആവറേജിൽ രണ്ട് അർദ്ധ സെഞ്ച്വറികളാണ് അയ്യർ നേടിയത്. ടൂർണമെന്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും അയ്യർ തന്നെയാണ്.
കോഹ്‌ലിയും മികച്ച പ്രകടനം തന്നെയായിരുന്നു നടത്തിയിരുന്നത്. ടൂർണമെന്റിൽ 218 റൺസായിരുന്നു കോഹ്‌ലി അടിച്ചെടുത്തത്. ടൂർണമെന്റിൽ പാകിസ്താനെതിരെ സെഞ്ച്വറിയും ഓസ്‌ട്രേലിയക്കെതിരെ അർദ്ധ സെഞ്ച്വറിയും നേടിയാണ് കോഹ്‌ലി തിളങ്ങിയത്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ 98 പന്തിൽ അഞ്ചു ഫോറുകൾ ഉൾപ്പടെ 84 റൺസാണ് കോഹ്‌ലി നേടിയത്. വരുൺ ചക്രവർത്തി ഇന്ത്യക്കായി ഒമ്പത് വിക്കറ്റുകളാണ് നേടിയത്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ വരുൺ അഞ്ചു വിക്കറ്റുകൾ നേടി മികച്ച പ്രകടനം നടത്തിയിരുന്നു. മത്സരത്തിൽ 10 ഓവറിൽ 42 റൺസ് വിട്ടു നൽകിയാണ് താരം അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയത്. ഏകദിനത്തിലെ തന്റെ ആദ്യ ഫൈഫർ ആണ് വരുൺ സ്വന്തമാക്കിയത്. ഇതോടെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ അഞ്ചു വിക്കറ്റുകൾ നേടുന്ന മൂന്നാമത്തെ സ്പിന്നറായി മാറാനും വരുണിന് സാധിച്ചു. ഷാഹിദ് അഫ്രീദി, രവീന്ദ്ര ജഡേജ എന്നിവരായിരുന്നു ഇതിനു മുമ്പ് ചാമ്പ്യൻസ് ട്രോഫിയിൽ ഫൈഫർ നേടിയ സ്പിന്നർമാർ.
ചാമ്പ്യൻസ് ട്രോഫിയിൽ രണ്ട് സെഞ്ച്വറികൾ നേടിയാണ് രചിൻ തിളങ്ങിയത്. ഐസിസി ടൂർണമെന്റുകളിൽ ഏറ്റവും വേഗത്തിൽ അഞ്ച് സെഞ്ച്വറികൾ നേടുന്ന താരമെന്ന നേട്ടവും രചിൻ രവീന്ദ്ര സ്വന്തമാക്കി. 13 ഇന്നിങ്സുകളിൽ നിന്നുമാണ് രചിൻ അഞ്ച് സെഞ്ച്വറികൾ നേടിയിരുന്നത്. ഗ്ലെൻ ഫിലിപ്സ് അവിശ്വനീയമായ ക്യാച്ചുകളും നേടി ടൂർണമെന്റിൽ ശ്രദ്ധ നേടിയിരുന്നു.
Ricky Ponting picks top 5 players for 2025 Champions Trophy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പിടിയില്‍
Kerala
• an hour ago
ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം നടന്ന വനിതയെന്ന റെക്കോര്‍ഡ് സുനിത വില്യംസിന് സ്വന്തം
International
• an hour ago
തിരികെയെത്തി, ഇനി കരുതലിന്റെ നാളുകള്‍
International
• 2 hours ago
കൂടുതൽ ആയുധങ്ങൾ വങ്ങിക്കൂട്ടുന്നവരിൽ ഇന്ത്യക്കും പാകിസ്ഥാനും ഒപ്പം സഊദിയും ഖത്തറും?; ഗൾഫ് രാഷ്ട്രങ്ങൾ സ്വയം പ്രതിരോധശേഷി ആർജ്ജിക്കുന്നതിന് കാരണം ഉണ്ട്
qatar
• 2 hours ago
വാട്ടർമാർക്ക് കളയുന്ന പുതിയ ഫീച്ചറുമായി ഗൂഗിൾ ജെമിനി; പകർപ്പവകാശ ആശങ്കയിൽ ലോകം
International
• 8 hours ago
കറന്റ് അഫയേഴ്സ്-18-03-2025
PSC/UPSC
• 8 hours ago
താമരശ്ശേരി കൊലപാതകം: ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖും ഭാര്യയെ കൊലപ്പെടുത്തിയ യാസിറും അടുത്ത സുഹൃത്തുകൾ
Kerala
• 8 hours ago
നിഖാബോ, ബുർഖയോ ധരിച്ച് വാഹനമോടിക്കുന്നതിന് വിലക്കില്ല; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 9 hours ago
കുറ്റ്യാടി പുഴയില്‍ വല വീശിയപ്പോള്‍ ലഭിച്ചത് സ്രാവ്; ആശങ്കയോടെ നാട്ടുകാര്‍
Kerala
• 10 hours ago
കുടുംബ വഴക്കിനെ തുടർന്ന് മറയൂരിൽ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ
Kerala
• 10 hours ago
മയക്കുമരുന്ന് ലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യാ മാതാപിതാക്കൾക്കും വെട്ടേറ്റു
Kerala
• 10 hours ago
ഓപ്പറേഷൻ ഡി-ഹണ്ട്; സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 212 പേർ പിടിയിൽ
Kerala
• 11 hours ago
മുട്ട പ്രതിസന്ധിയിൽ വലഞ്ഞ് ട്രംപ്; ഡെൻമാർക്ക് കനിയുമോ?
International
• 11 hours ago
പുതുച്ചേരിയിൽ തമിഴ് മതി; കടകളുടെ പേരുകൾ നിർബന്ധമായും തമിഴിൽ എഴുതണമെന്ന് മുഖ്യമന്ത്രി
National
• 11 hours ago
തിരുവനന്തപുരം കലക്ടറേറ്റിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ-മെയിൽ വഴി
Kerala
• 14 hours ago
ബാങ്ക് പണിമുടക്ക്; പണികിട്ടാതിരിക്കാൻ ഓർത്തുവെച്ചോളൂ ഈ രണ്ട് ദിവസങ്ങൾ
Business
• 16 hours ago
ആംബുലന്സിനു മുന്നില് അഭ്യാസം കാണിക്കല്ലേ, ഓരോ ജീവനും വിലപ്പെട്ടത്, ക്യാമ്പയിനുമായി അബൂദബി
uae
• 16 hours ago
കണ്ണൂരില് പിഞ്ചു കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം; പ്രതി പന്ത്രണ്ട് വയസുകാരി പിടിയില്‍
Kerala
• 16 hours ago
ദുബൈയെയും മുംബൈയെയും ബന്ധിപ്പിക്കാന് 2000 കിലോമീറ്റര് ദൈര്ഘ്യമുള്ള പുതിയ അണ്ടര്വാട്ടര് ട്രെയിന്? മഹാനഗരങ്ങളെ ബന്ധിപ്പിക്കുന്ന വമ്പന് പദ്ധതി അണിയറയില്
uae
• 18 hours ago
പ്രതീക്ഷ തെറ്റിച്ച് സ്വര്ണക്കുതിപ്പ്, വെള്ളിക്കും വില കൂടി; കുറയാന് സാധ്യതയുണ്ടോ..വ്യാപാരികള് പറയുന്നതിങ്ങനെ
Business
• 19 hours ago
മെയിൻപുരി കൂട്ടക്കൊല; 44 വർഷത്തിനുശേഷം മൂന്ന് പ്രതികൾക്ക് വധശിക്ഷ
National
• 12 hours ago
പത്തനംതിട്ടയിൽ ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം
Kerala
• 12 hours ago
കളഞ്ഞുപോയ എടിഎം കാര്ഡും പിന്നമ്പറും ഉപയോഗിച്ച് പണം തട്ടിയ ബിജെപി നേതാവ് പിടിയില്‍
Kerala
• 14 hours ago