HOME
DETAILS

ദുബൈയെയും മുംബൈയെയും ബന്ധിപ്പിക്കാന്‍ 2000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ അണ്ടര്‍വാട്ടര്‍ ട്രെയിന്‍? മഹാനഗരങ്ങളെ ബന്ധിപ്പിക്കുന്ന വമ്പന്‍ പദ്ധതി അണിയറയില്‍

  
March 18 2025 | 08:03 AM

New 2000 km long underwater train to connect Dubai and Mumbai

ദുബൈ: ഭാവിയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ പ്രധാന ഭാഗമായി യുഎഇ, ദുബൈ മുംബൈ അണ്ടര്‍സീ ട്രെയിന്‍ പ്രോജക്റ്റ് നടപ്പാക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. 

അടുത്ത കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ദുബൈയ്ക്കും മുംബൈയ്ക്കും അണ്ടര്‍സീ ട്രെയിന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ പ്രവര്‍ത്തന പദ്ധതി നാഷണല്‍ അഡ്വൈസര്‍ ബ്യൂറോ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായ അബ്ദുല്ല അല്‍ഷെഹി വെളിപ്പെടുത്തിയതായി യുഎഇയിലെ ഒരു പ്രധാന മാധ്യമം അടുത്തിടെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ദുബൈ മുംബൈ അണ്ടര്‍വാട്ടര്‍ റെയില്‍ ശൃംഖല യുഎഇക്കും ഇന്ത്യയ്ക്കും മാത്രമല്ല മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുമെന്ന് കണ്‍സള്‍ട്ടന്റ് സ്ഥാപനമായ നാഷണല്‍ അഡ്വൈസ് ബ്യൂറോ ലിമിറ്റഡിന്റെ സ്ഥാപകനായ അല്‍ഷെഹി റിപ്പോര്‍ട്ടില്‍ പറഞ്ഞതായാണ് വിവരം.

'ഇതൊരു പ്രധാനപ്പെട്ട ആശയമാണ്. ഇന്ത്യന്‍ നഗരമായ മുംബൈയെ ഫുജൈറയുമായി അണ്ടര്‍വാട്ടര്‍ അള്‍ട്രാഹൈ സ്പീഡ് റെയില്‍ ശൃംഖലയിലൂടെ ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് ഉഭയകക്ഷി വ്യാപാരത്തെയും വര്‍ധിപ്പിക്കും. ഇതുവഴി ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനും അധിക വെള്ളം നര്‍മ്മദയില്‍ നിന്ന് ഇറക്കുമതി ചെയ്യാനുമാകും', കണ്‍സള്‍ട്ടന്റ് സ്ഥാപനമായ നാഷണല്‍ അഡ്വൈസ് ബ്യൂറോ ലിമിറ്റഡിന്റെ സ്ഥാപകനായ അല്‍ഷെഹി പറഞ്ഞതായി നവഭാരത് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്തിടെ ഇന്ത്യ മിഡില്‍ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴിയെക്കുറിച്ച് ഇന്ത്യയും യുഎഇയും ചര്‍ച്ചകള്‍ നടത്തിയിരുന്നു. 2023 സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ ഇന്ത്യ, യുഎഇ, യുഎസ്എ, യൂറോപ്യന്‍ യൂണിയന്‍, സഊദി അറേബ്യ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി എന്നിവയുള്‍പ്പെടെ ഒപ്പുവച്ച ട്രാന്‍സ്‌കോണ്ടിനെന്റല്‍ കണക്റ്റിവിറ്റി പദ്ധതി ഇന്ത്യ മിഡില്‍ ഈസ്റ്റ് യൂറോപ്പ് ഇക്കണോമിക് കോറിഡോറിന് ഒരു പുതിയ ഊര്‍ജ്ജം പകരുന്നതായി അബൂദബിയിലെ ഇന്ത്യന്‍ എംബസിയുടെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ഷിപ്പിംഗ് ലൈനുകള്‍ ഉള്‍പ്പെടെയുള്ള പങ്കാളികളെക്കുറിച്ച് പ്രതിനിധി സംഘം ചര്‍ച്ചകള്‍ നടത്തി. 'തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം സെക്രട്ടറി ശ്രീ ടി കെ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം അബൂദബി തുറമുഖങ്ങളുടെ സിഇഒ മുഹമ്മദ് ജുമ അല്‍ ഷാമിസിയുമായി ചര്‍ച്ചകള്‍ നടത്തി.

യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സുഞ്ജയ് സുധീര്‍, റൈറ്റ്‌സ് ലിമിറ്റഡ് സിഎംഡി ശ്രീ രാഹുല്‍ മിത്തല്‍, ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് അതോറിറ്റി (ജെഎന്‍പിഎ) ചെയര്‍മാന്‍ ശ്രീ ഉന്മേഷ് വാഗ് എന്നിവരാണ് സംഘത്തിലെ മറ്റു അംഗങ്ങള്‍. യോഗത്തിന് മുമ്പ്, ടെര്‍മിനല്‍ ഓപ്പറേറ്റര്‍മാര്‍, ഷിപ്പിംഗ് ലൈനുകള്‍, കസ്റ്റംസ് എന്നിവരുള്‍പ്പെടെയുള്ള പങ്കാളികളുമായി ചര്‍ച്ചകള്‍ നടന്നു.

New 2000 km long underwater train to connect Dubai and Mumbai; Reports



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെയിൻപുരി കൂട്ടക്കൊല; 44 വർഷത്തിനുശേഷം മൂന്ന് പ്രതികൾക്ക് വധശിക്ഷ

National
  •  12 hours ago
No Image

പത്തനംതിട്ടയിൽ ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago
No Image

കളഞ്ഞുപോയ എടിഎം കാര്‍ഡും പിന്‍നമ്പറും ഉപയോഗിച്ച് പണം തട്ടിയ ബിജെപി നേതാവ് പിടിയില്‍

Kerala
  •  14 hours ago
No Image

ആറ് ദിവസത്തെ അവധി? ഷാർജയിൽ പൊതു മേഖലാ ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ അവധി അവധി പ്രഖ്യാപിച്ചു

uae
  •  14 hours ago
No Image

തിരുവനന്തപുരം കലക്ടറേറ്റിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ-മെയിൽ വഴി

Kerala
  •  14 hours ago
No Image

ബാങ്ക് പണിമുടക്ക്; പണികിട്ടാതിരിക്കാൻ ഓർത്തുവെച്ചോളൂ ഈ രണ്ട് ദിവസങ്ങൾ 

Business
  •  16 hours ago
No Image

ആംബുലന്‍സിനു മുന്നില്‍ അഭ്യാസം കാണിക്കല്ലേ, ഓരോ ജീവനും വിലപ്പെട്ടത്, ക്യാമ്പയിനുമായി അബൂദബി 

uae
  •  16 hours ago
No Image

കണ്ണൂരില്‍ പിഞ്ചു കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം; പ്രതി പന്ത്രണ്ട് വയസുകാരി പിടിയില്‍

Kerala
  •  16 hours ago
No Image

അബ്ദുറഹീമിന്റെ കേസ് വീണ്ടും നീട്ടി റിയാദ് കോടതി; ജാമ്യ ഹരജിയും പരിഗണിച്ചില്ല

latest
  •  17 hours ago
No Image

മോമോസ് ഷോപ്പിലെ ഫ്രിഡ്ജില്‍ നായയുടെ തല; തൊഴിലാളികള്‍ ഒളിവില്‍, സംഭവം പഞ്ചാബില്‍

National
  •  18 hours ago