HOME
DETAILS

കൊല്ലത്തെ വിദ്യാർത്ഥിയുടെ കൊലപാതകം: പ്രതിയുടെ അച്ഛൻ പൊലീസ് ഉദ്യോഗസ്ഥൻ

  
Web Desk
March 17 2025 | 17:03 PM

Kollam incident Accuseds father is a police officer

കൊല്ലം: കോളജ് വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസിന്റെ കൊലപാതകം രാത്രി ഏഴ് മണിയോടെയാണെന്ന് അയൽവാസി രാമചന്ദ്രൻ പറഞ്ഞു. പ്രതിയായ തേജസ് രാജ് ബുർഖ ധരിച്ചാണ് ഫെബിന്റെ വീട്ടിലേക്ക് എത്തിയതെന്നും, ആക്രമണത്തിന് ശേഷം ഫെബിൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മതിലിന് സമീപം വീണുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തേജസ് രാജിൻ്റെ അച്ഛൻ, ചവറ പുത്തൻതുറ സ്വദേശി രാജു, ഡി. സി. ആർ. ബി ഗ്രേഡ് എസ്.ഐ ആയ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.ഫെബിനെ കുത്തിക്കൊന്ന ശേഷം തേജസ് രാജ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
റെയിൽവേ പാതയ്ക്കടുത്ത് ഒരു കാറും കണ്ടെത്തിയതോടൊപ്പം കാറിനകത്ത് ചോരപ്പാടുകളും കണ്ടെത്തിയിരുന്നു.കൊലപാതകത്തിന് ശേഷം പ്രതി കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു.ആക്രമണം തടയാൻ ശ്രമിച്ച ഫെബിന്റെ അച്ഛന് കുത്തേറ്റ് ചികിത്സയിൽ കഴിയുകയാണ്.

കാറിലെത്തിയ മുഖംമൂടി ധരിച്ച അക്രമികൾ ഫെബിനെ കുത്തുകയായിരുന്നു.സംഭവം രാത്രി 7 മണിയോടെയാണ് നടന്നത്.കഴുത്ത്, വാരിയെല്ല്, കൈ എന്നിവിടങ്ങളിൽ ഗുരുതരമായ കുത്തേറ്റ് ഫെബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരണപ്പെടുകയായിരുന്നു.കൊല്ലപ്പെട്ട ഫെബിന്റെ സഹോദരിയും  തേജസ് രാജും ഒരുമിച്ച് പഠിച്ചവരാണെന്ന വിവരം പുറത്തുവരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആംബുലന്‍സിനു മുന്നില്‍ അഭ്യാസം കാണിക്കല്ലേ, ഓരോ ജീവനും വിലപ്പെട്ടത്, ക്യാമ്പയിനുമായി അബൂദബി 

uae
  •  16 hours ago
No Image

കണ്ണൂരില്‍ പിഞ്ചു കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം; പ്രതി പന്ത്രണ്ട് വയസുകാരി പിടിയില്‍

Kerala
  •  16 hours ago
No Image

അബ്ദുറഹീമിന്റെ കേസ് വീണ്ടും നീട്ടി റിയാദ് കോടതി; ജാമ്യ ഹരജിയും പരിഗണിച്ചില്ല

latest
  •  16 hours ago
No Image

ദുബൈയെയും മുംബൈയെയും ബന്ധിപ്പിക്കാന്‍ 2000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ അണ്ടര്‍വാട്ടര്‍ ട്രെയിന്‍? മഹാനഗരങ്ങളെ ബന്ധിപ്പിക്കുന്ന വമ്പന്‍ പദ്ധതി അണിയറയില്‍

uae
  •  18 hours ago
No Image

മോമോസ് ഷോപ്പിലെ ഫ്രിഡ്ജില്‍ നായയുടെ തല; തൊഴിലാളികള്‍ ഒളിവില്‍, സംഭവം പഞ്ചാബില്‍

National
  •  18 hours ago
No Image

2025 ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച 5 താരങ്ങളെ തെരഞ്ഞെടുത്ത് റിക്കി പോണ്ടിങ്

Cricket
  •  19 hours ago
No Image

പ്രതീക്ഷ തെറ്റിച്ച് സ്വര്‍ണക്കുതിപ്പ്, വെള്ളിക്കും വില കൂടി; കുറയാന്‍ സാധ്യതയുണ്ടോ..വ്യാപാരികള്‍ പറയുന്നതിങ്ങനെ

Business
  •  19 hours ago
No Image

മുസ്‌ലിംകള്‍ക്കെതിരെ വിഷം തുപ്പിയ സിപിഎം നേതാവ് എം.ജെ ഫ്രാന്‍സിസിനെതിരെ കേസ്

Kerala
  •  19 hours ago
No Image

ഇസ്‌റാഈലിന്റെ ഗസ്സ കൂട്ടക്കുരുതി അമേരിക്കയുമായി കൂടിയാലോചിച്ച്; മരണം 350 കവിഞ്ഞു

International
  •  19 hours ago
No Image

തോൽവിയുടെ പരമ്പര തുടരുന്നു; പാകിസ്താനെ വീഴ്ത്തി കിവികളുടെ തേരോട്ടം

Cricket
  •  20 hours ago