
പോളിടെക്‌നിക് ലഹരിവേട്ട; പിടിയിലായത് കെഎസ്‌യുക്കാരെന്ന് എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി

കൊച്ചി: കളമശേരി പോളിടെക്‌നിക് കോളജിലെ ലഹരിവേട്ടയില്‍ പിടിയിലായവരില്‍ കെഎസ്‌യു പ്രവര്‍ത്തകരെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സജീവ്. ലഹരി വേട്ടയില്‍ മാധ്യമങ്ങളും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും വേട്ടയാടുകയാണെന്ന് പി.എസ് സജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളും ഈ പ്രചരണത്തിന് നേതൃത്വം നല്‍കുകയാണ്. പൂര്‍വ്വ വിദ്യാര്‍ഥികള്‍ എന്ന പേരില്‍ പിടിയിലായ ഷാരിക്കും ആഷിക്കുമാണ് കഞ്ചാവ് എത്തിച്ചത്. ഇവര്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ എന്ന് ഒരു മാധ്യമവും പറയുന്നില്ല. 2 കിലോ കഞ്ചാവുമായി പിടിയിലായ ആകാശും കെ എസ് യു പ്രവര്‍ത്തകനാണെന്നും സഞ്ജീവ് പറഞ്ഞു. അറസ്റ്റിലായ പ്രതികളും കെഎസ്‌യു സംസ്ഥാന നേതാവുമടക്കം നില്‍ക്കുന്ന ഫോട്ടോ ഉയര്‍ത്തിക്കാട്ടിയാണ് എസ്എഫ്‌ഐ നേതാവ് രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.
കളമശ്ശേരിയില്‍ ഗവ. പോളിടെക്‌നിക് കോളജിലേക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയ ഇടനിലക്കാരായ പൂര്‍വവിദ്യാര്‍ഥികളെയാണ് പൊലിസ് പിടികൂടിയത്. പൂര്‍വ വിദ്യാര്‍ഥികളായ ആഷിഖ്, ഷാരിന്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് എറണാകുളം പരിസരത്തുനിന്ന് കളമശേരി പൊലിസും പ്രത്യേക സംഘവും ഡാന്‍സാഫ് സംഘവും കസ്റ്റഡിയിലെടുക്കുന്നത്.
1.900 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായ വിദ്യാര്‍ഥിയുടെ മൊഴിയില്‍ ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് പൂര്‍വവിദ്യാര്‍ഥികളാണെന്ന് വ്യക്തമായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേകസംഘം തിരച്ചില്‍ ശക്തമാക്കിയിരുന്നു. സമാനരീതിയിലുള്ള ലഹരികേസുകളില്‍ ആഷിക് ഉണ്ടെന്ന സൂചനയും വിദ്യാര്‍ഥികളില്‍ നിന്ന് പൊലിസിനു ലഭിച്ചിട്ടുണ്ട്. ആഷികിനൊപ്പം മറ്റാരെങ്കിലുമുണ്ടോ എന്നും മറ്റു ക്യാംപസുകളിലും ഇയാള്‍ ലഹരിവസ്തുക്കള്‍ എത്തിക്കുന്നുണ്ടോ എന്നും അന്വേഷിക്കും.
യൂനിയന്‍ ജനറല്‍ സെക്രട്ടറി കരുനാഗപ്പള്ളി സ്വദേശിയായ അഭിരാജ് ഹരിപ്പാട് സ്വദേശിയായ ആദിത്യന്‍ കൊല്ലം കുളത്തൂപ്പുഴ സ്വദേശിയായ ആകാശ് എന്നിവരും അറസ്റ്റിലായി. 9.70 ഗ്രാം കഞ്ചാവാണ് കവര്‍ ഉള്‍പ്പെടെ അഭിരാജിന്റെയും ആദിത്യന്റെയും മുറിയില്‍ നിന്ന് കണ്ടെടുത്തത്. അളവില്‍ കുറവായതിനാല്‍ ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. എന്നാല്‍ ആകാശിന്റെ മുറിയില്‍ നിന്നു 1.909 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തതിനാല്‍ ഇവനെ വിട്ടയച്ചില്ല.
50ഓളം പേരടങ്ങുന്ന പൊലിസ് സംഘം പ്രിന്‍സിപ്പലിന്റെ അനുമതിയോടെയായിരുന്നു പരിശോധന നടത്തിയത്. വലിയ പൊതികളില്‍ കഞ്ചാവും ആവശ്യക്കാര്‍ക്ക് വേണ്ടത്ര തൂക്കിക്കൊടുക്കാന്‍ ത്രാസും മദ്യം അളക്കുന്ന ഗ്ലാസും പിടിച്ചെടുത്തതായി പൊലിസ്. ഇവിടെ നിന്ന് മുമ്പും ചെറിയതോതില്‍ കഞ്ചാവ് പിടികൂടിയിട്ടുണ്ട്. ആകാശിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായ മൂന്നു വിദ്യാര്‍ഥികളെയും സസ്‌പെന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടൂത്ത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് പല്ലുതേച്ചത്ത് എലിവിഷം ഉപയോഗിച്ച്; മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
Kerala
• 7 hours ago
സുപ്രീം കോടതിയുടെ ഈ വിധി സിമന്‍റ് വില വർധനവിന് വഴിയൊരുക്കും
National
• 8 hours ago
വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരുക്കേറ്റു
Kerala
• 8 hours ago
സൗദിയില്‍ സ്വദേശികളല്ലാത്തവര്‍ക്കും ഫാര്‍മസികള്‍ സ്വന്തമാക്കാന്‍ അനുമതി
Saudi-arabia
• 8 hours ago
തിരുവനന്തപുരം മെഡിക്കല്‍ കോളജിന്‍ വന്‍വീഴ്ച; പരിശോധനയ്ക്ക് ശേഖരിച്ച ശരീരഭാഗങ്ങള്‍ ആക്രിക്കാരന്‍ മോഷ്ടിച്ചു
Kerala
• 9 hours ago
വധശിക്ഷക്ക് വിധിക്കപ്പെട്ട് എട്ടുവര്‍ഷം ജയിലില്‍; ഒടുവില്‍ മാപ്പ് നല്‍കി ഇരയുടെ കുടുംബം
uae
• 9 hours ago
വ്‌ളോഗര്‍ ജൂനൈദിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലിസ്
Kerala
• 9 hours ago
ഇറാന്‍ സന്ദര്‍ശിച്ച് ഖത്തര്‍ അമീര്‍; ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാന്‍ ധാരണ
qatar
• 10 hours ago
In Depth: ഇന്ത്യയിലെ രണ്ടെണ്ണം ഉള്‍പ്പെടെ ഈ നഗരങ്ങള്‍ 2050 ഓടെ കടലിനടിയിലാകാന്‍ പോകുകയാണ്; കരകളെ കടലെടുക്കുമ്പോള്‍
latest
• 10 hours ago
രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണ് തുറക്കാൻ പ്രയാസപ്പെടുന്നുണ്ടോ?. : അവഗണിക്കല്ലേ....
Health
• 10 hours ago
മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ദോഷം വരുന്ന ക്ലോറാംഫെനിക്കോള്‍, നൈട്രോഫ്യൂറാന്‍ ആന്റിബയോട്ടിക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
Kerala
• 11 hours ago
ഉപേക്ഷിക്കപ്പെട്ട കപ്പലുകള്‍ പിടിച്ചെടുക്കാന്‍ നടപടി തുടങ്ങി കുവൈത്ത്
Kuwait
• 11 hours ago
ഇതും ഇന്ത്യയിലാണ്; ഹോളിദിനത്തില്‍ പള്ളി ആക്രമിക്കുന്ന സമയത്ത് തന്നെ സീലാംപൂരില്‍ ജുമുഅ കഴിഞ്ഞ് വരുന്നവരെ പൂവെറിഞ്ഞ് സ്വീകരിച്ച് ഹിന്ദുക്കള്‍
National
• 12 hours ago
കണ്ണൂരില്‍ വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന നടത്തിയ യുവതിയുള്‍പ്പെടെ മൂന്നു പേര് അറസ്റ്റില്‍
Kerala
• 12 hours ago
ദുബൈയില്‍ മയക്കുമരുന്ന് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്ത യുവതിക്ക് 10 വര്‍ഷം തടവും 100,000 ദിര്‍ഹം പിഴയും; ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തും
uae
• 13 hours ago
യു.എസില്‍ 41 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം
National
• 13 hours ago
മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ ചികിത്സ ചെയ്ത യുവതിക്ക് പാര്‍ശ്വഫലങ്ങളെന്ന്; പരാതിയില്‍ ഡോക്ടര്‍ക്കെതിരേ കേസെടുത്തു
Kerala
• 13 hours ago
സമസ്ത പൊതുപരീക്ഷ: ഫല പ്രഖ്യാപനം ഇന്ന് അറിയേണ്ടതെല്ലാം
organization
• 13 hours agoഹൈദരാബാദില്‍ ക്ഷേത്രത്തിനുള്ളില്‍ ആസിഡ് ആക്രമണം; ഹാപ്പി ഹോളി പറഞ്ഞ അക്രമി ക്ഷേത്ര ജീവനക്കാരന്റെ തലയില്‍ ആസിഡൊഴിച്ചു
Kerala
• 12 hours ago
സമസ്ത പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.06% വിജയം, 8,304 പേർക്ക് ടോപ് പ്ലസ് | Check Result
organization
• 12 hours ago
സോഷ്യല്‍ മീഡിയയില്‍ വനിതാ ഗായികയായി ചമഞ്ഞ് ജനങ്ങളെ പറ്റിച്ചു; യുവാവിന് കുവൈത്തില്‍ മൂന്നു വര്‍ഷം തടവ് ശിക്ഷ
Kuwait
• 12 hours ago