HOME
DETAILS

മുസ്ലിംകള്‍ക്കെതിരായ അസഹിഷ്ണുതയെ അപലപിക്കുന്നു, മതപരമായ വിവേചനം പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ ഒരുരാജ്യവും പിന്തുടരരുത്: യു.എന്നില്‍ മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യ

  
March 15 2025 | 17:03 PM

Condemns intolerance against Muslims India upholds secular stance at UN

ന്യൂഡല്‍ഹി: രാജ്യത്ത് ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ച് സ്ഥാപനവല്‍കരിക്കപ്പെട്ട അതിക്രമങ്ങളും വിവേചനങ്ങളും നടക്കുകയാണെന്ന വ്യാപക ആക്ഷേപത്തിനിടെ, മുസ്ലിംകള്‍ക്കെതിരായ മതപരമായ അസഹിഷ്ണുതയെ അപലപിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് തങ്ങളെന്നും മുസ്ലിംകള്‍ക്കെതിരായ മതപരമായ അസഹിഷ്ണുതയെ അപലപിക്കുന്നുവെന്നും ഇന്ത്യ അറിയിച്ചു. മുസ്ലിംകളെ ലക്ഷ്യംവച്ചുള്ള മതപരമായ അസഹിഷ്ണുതയെ അപലപിക്കുന്നതില്‍ ഐക്യരാഷ്ട്രസഭയുടെ അംഗരാജ്യങ്ങള്‍ക്കൊപ്പം ഒന്നിച്ച് നിലകൊള്ളുന്നു. ഇന്ത്യ എല്ലാ വിഭാഗം പൗരന്‍മാരോടും ഒരുപോലെയാണ് പെരുമാറുന്നതെന്നും യാതൊരു വിവേചനും ഇല്ലെന്നും യു.എന്നില്‍ സ്ഥിരം പ്രതിനിധി പി. ഹരിഷ് പറഞ്ഞു.

അന്താരാഷ്ട്ര ഇസ്ലാംഭീതി (ഇസ് ലാമോഫോബിയ) വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭ പൊതുസഭയുടെ അനൗപചാരിക പ്ലീനറി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ പ്രതിനിധി. വെള്ളിയാഴ്ച ഹോളിദിനത്തില്‍ നടന്ന പരിപാടിയില്‍ റമദാനും ഹോളിയും ആശംസിച്ചാണ് ഹരിഷ് പ്രസംഗം ആരംഭിച്ചത്. ആരാധനാലയങ്ങളെയും മതവിഭാഗങ്ങളെയും ലക്ഷ്യംവച്ചുള്ള അക്രമങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്ന രീതിയില്‍ വര്‍ദ്ധിച്ചുവരുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. 

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന വിവേചനത്തെയും അതിക്രമങ്ങളെയും കുറിച്ച് യു.എന്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തരവേദികളും യു.എസ് ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളും വിമര്‍ശനം ഉന്നയിച്ചുവരുന്നതിനിടെയാണ്, അവയെയെല്ലാം പൊതുവായി പരാമര്‍ശിച്ചുള്ള ഹരിഷിന്റെ പ്രസംഗം.

വൈവിധ്യത്തിന്റെയും ബഹുസ്വരതയുടെയും നാടാണ് ഇന്ത്യയെന്ന് ഹരിഷ് പറഞ്ഞു. ലോകത്തെ മിക്കവാറും എല്ലാ പ്രധാന മതങ്ങളുടെയും അനുയായികള്‍ ഇന്ത്യയിലുണ്ട്. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ് മതം എന്നീ നാല് ലോക മതങ്ങളുടെ ജന്മസ്ഥലമാണ് ഇന്ത്യ. ഇന്ത്യയിലെ 200 ദശലക്ഷത്തിലധികം പൗരന്മാര്‍ ഇസ്ലാം പിന്തുടരുന്നു. ലോകത്തെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. മതപരമായ വിവേചനവും വിദ്വേഷവും അക്രമവും ഇല്ലാത്ത ഒരു ലോകത്തെ വളര്‍ത്തിയെടുക്കുകയെന്നത് പണ്ട് മുതലേ ഇന്ത്യയുടെ രീതിയാണ്. മുസ്ലിംകള്‍ക്ക് നേരെയുള്ള മതപരമായ അസഹിഷ്ണുതയെ അപലപിക്കുന്നതില്‍ ഐക്യരാഷ്ട്രസഭയുടെ കൂടെ നിലനില്‍ക്കുന്നതിനൊപ്പം, മതപരമായ വിവേചനം എല്ലാ മതങ്ങളുടെയും അനുയായികളെയും ബാധിക്കുന്ന വിശാലമായ വെല്ലുവിളിയാണെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാന്നെും ഹരിഷ് ചൂണ്ടിക്കാട്ടി.

മതപരമായ വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള നയങ്ങള്‍ ഒരിക്കലും ഒരുരാജ്യവും പിന്തുടരരുത്. മതത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തില്‍ വ്യക്തികള്‍ക്കെതിരെ നടക്കുന്ന എല്ലാ അക്രമ പ്രവര്‍ത്തനങ്ങളെയും ഇന്ത്യ ശക്തമായി അപലപിക്കുന്നു. ഒപ്പം അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, മതപരമായി പ്രാധാന്യമുള്ള സ്ഥലങ്ങള്‍ക്കും കേന്ദ്രങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ എന്നിവയെയെല്ലാം അപലപിക്കുന്നു. ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം മുറുകെപ്പിടിച്ച് അന്തസ്സോടെയും സുരക്ഷിതത്വത്തോടെയും അഭിമാനത്തോടെയും ജീവിക്കാന്‍ കഴിയുന്ന ഭാവിക്കായി പ്രവര്‍ത്തിക്കാന്‍ രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്താണ് ഇന്ത്യന്‍ പ്രതിനിധി പ്രസംഗം അവസാനിപ്പിച്ചത്.

എല്ലാ വിശ്വാസങ്ങളെയും തുല്യമായി ബഹുമാനിക്കുക എന്ന തത്വത്തോടുള്ള അംഗരാജ്യങ്ങളുടെ പ്രതിബദ്ധതയും കൃത്യമായ നടപടിയും കൊണ്ട് മാത്രമേ വിവേചനത്തെയും അക്രമത്തെയും ചെറുക്കാന്‍ കഴിയൂ. എല്ലാ രാജ്യങ്ങളും അവരുടെ എല്ലാ പൗരന്മാരെയും തുല്യമായി പരിഗണിക്കാന്‍ പ്രതിജ്ഞാബദ്ധരാകണം. മതപരമായ വിവേചനം പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ ഒരുരാജ്യവും പിന്തുടരരുത്. വിദ്യാഭ്യാസ സമ്പ്രദായം വാര്‍പ്പുമാതൃകകള്‍ നിലനിര്‍ത്തുന്നതോ മതഭ്രാന്തിനെ പ്രോത്സാഹിപ്പിക്കുന്നതോ അല്ലെന്ന് നാം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ആക്രമണം കൂടുന്നു; കഴിഞ്ഞവര്‍ഷം മാത്രം 834 സംഭവങ്ങള്‍: കാത്തലിക് യൂണിയന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ക്രിസ്ത്യാനികളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ പെരുകുകയാണെന്ന് ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ (എ.ഐ.സി.യു). ബി.ജെ.പി ഭരിക്കുന്ന അരുണാചല്‍പ്രദേശില്‍ പുതിയ മതംമാറ്റ നിരോധനനിയമം കൊണ്ടുവരുന്ന പശ്ചാത്തലത്തില്‍ ഇറക്കിയ പ്രസ്താവനയില്‍ ഇന്ത്യയിലുടനീളം ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ഭീഷണികളില്‍ എ.ഐ.സി.യു ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞവര്‍ഷം ഡിസംബര്‍ വരെ ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ 834 ആക്രമണങ്ങള്‍ ഉണ്ടായി. വിദ്വേഷം, ക്രൂരമായ ആള്‍ക്കൂട്ട അക്രമം, സാമൂഹിക ബഹിഷ്‌കരണം എന്നിവയുടെ കേന്ദ്രങ്ങളായി ഉത്തര്‍പ്രദേശും ഛത്തിസ്ഗഡും മാറിയിരിക്കുന്നുവെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടി. മതപരിവര്‍ത്തനം ചെയ്യുന്നതായി ആരോപിക്കപ്പെടുന്നവര്‍ക്ക് വധശിക്ഷ നല്‍കുമെന്ന മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പ്രസ്താവനയും മണിപ്പൂരിലെ സംഭവവികാസങ്ങളും പത്രക്കുറിപ്പില്‍ പരാമര്‍ശിച്ചു. 

മുസ്ലിംകള്‍ക്കെതിരേ വിദ്വേഷം കൂടി; മുന്നില്‍ മോദിയും യോഗിയും

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ 74 % വര്‍ദ്ധിച്ചതായും വിദ്വേഷപ്രചാരകരില്‍ മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആണെന്ന് യു.എസ് ആസ്ഥാനമായ ഇന്ത്യ ഹേറ്റ് ലാബ് റിപ്പോര്‍ട്ട്. 2024ല്‍ മാത്രം 1,165 വിദ്വേഷ സംഭവങ്ങള്‍ രേഖപ്പെടുത്തി. മുസ്ലിംകള്‍ക്കെതിരെയാണ് ഏറ്റവും കൂടുതല്‍ വിദ്വേഷം പ്രചരിപ്പിച്ചത്. ആകെ രേഖപ്പെടുത്തിയ വിദ്വേഷ പ്രസംഗങ്ങളില്‍ 98.5% അവര്‍ക്കെതിരെയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

In Short: Amid widespread allegations of institutionalized atrocities and discrimination against minorities in the country, India has condemned religious intolerance against Muslims at the United Nations. India, which has the world's largest Muslim population, has said it condemns religious intolerance against Muslims. It stands united with the member states of the United Nations in condemning religious intolerance against Muslims. India treats all sections of its citizens equally and there is no discrimination, said its Permanent Representative to the UN, P. Harish.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുവന്നൂർ കേസിൽ കെ. രാധാകൃഷ്ണൻ എംപിക്ക് ഇഡി സമൻസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

Kerala
  •  4 hours ago
No Image

ജാഫർ എക്സ്പ്രസിൽ നിന്ന് പിടികൂടിയ 214 ബന്ദികളെ വധിച്ചതായി ബലൂച് ലിബറേഷൻ ആർമി

International
  •  4 hours ago
No Image

ഡൽഹിയിലെ വായു ഗുണനിലവാരം മൂന്ന് വർഷത്തിലെ ഏറ്റവും മികച്ച നിലയിൽ

Kerala
  •  5 hours ago
No Image

ഐഒസി ഡിജിഎം കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

Kerala
  •  6 hours ago
No Image

സോഷ്യൽ മീഡിയ വഴി അധാർമിക പ്രവർത്തനങ്ങൾക്ക് പ്രേരണ; കുവൈത്ത് പൗരന് മൂന്ന് വർഷം കഠിനതടവും 3,000 ദിനാർ പിഴയും

Kuwait
  •  6 hours ago
No Image

കുവൈത്തിൽ നേരിയ ഭൂചലനം; 3.9 തീവ്രത രേഖപ്പെടുത്തി

Kuwait
  •  7 hours ago
No Image

കറന്റ് അഫയേഴ്സ്-15-03-2025

PSC/UPSC
  •  7 hours ago
No Image

ഹജ്ജിനായി 6,000 കിലോമീറ്റർ സൈക്കിളിൽ; തുർക്കി സൈക്ലിസ്റ്റിന്റെ സാഹസിക യാത്ര

uae
  •  7 hours ago
No Image

വനിതാ പ്രീമിയർ ലീഗിലെ ആദ്യ താരം; മുംബൈ കൊടുങ്കാറ്റിൽ പിറന്നത് പുത്തൻ ചരിത്രം

Cricket
  •  7 hours ago
No Image

സ്വർണക്കടത്ത് കേസ്: ഡിആർഐ ഉദ്യോഗസ്ഥർക്ക് നേരെ നടി രന്യ റാവുവിന്റെ ഗുരുതര ആരോപണങ്ങൾ

National
  •  7 hours ago