HOME
DETAILS

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയതില്‍ നടപടി; ആശുപത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

  
March 15 2025 | 14:03 PM

test-samples-missingissue- attender suspended-in-thiruvananthapuram-medical-college

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയ സംഭവത്തില്‍ നടപടി. ആശുപത്രി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. ഹൗസ് കീപ്പിങ് വിഭാഗം ജീവനക്കാരന്‍ അജയകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

ശസ്ത്രക്രിയ നടത്തിയവരുടെ തുടര്‍ ചികിത്സ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നതിന് നിര്‍ണായകമായ 17 രോഗികളുടെ സ്‌പെസിമെനുകളായിരുന്നു  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കാണാതായത്. ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം സ്‌പെസിമെനുകള്‍ അലക്ഷ്യമായ രീതിയില്‍ ഇട്ടതാണ് അനാസ്ഥയ്ക്ക് വഴിവെച്ചത്. ശസ്ത്രക്രിയക്ക് ശേഷം സാംപിളുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ചെറിയ പ്ലാസ്റ്റിക് ടിന്നുകളിലാക്കി അലക്ഷ്യമായി ഇടുകയായിരുന്നു.

ഇത്തരത്തില്‍ സാംപിളുകള്‍ സൂക്ഷിച്ച ടിന്നുകള്‍ മെഡിക്കല്‍ കോളജിന്റെ പരിസരത്ത് ആക്രിപെറുക്കാന്‍ വന്നയാള്‍ മാറിയെടുത്തുകൊണ്ട് പോവുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ ആക്രി വില്‍പ്പനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രിയാണെന്ന് കരുതിയാണ് ബോക്‌സ് എടുത്തതെന്ന് കസ്റ്റഡിയിലുള്ള ആക്രിക്കാരന്‍ നല്‍കിയ മൊഴി .

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പത്തോളജിയില്‍ പരിശോധനയ്ക്കയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരന്‍ മോഷ്ടിച്ചത്. ഇന്നലെ ശസ്ത്രക്രിയക്കുശേഷം രോഗ നിര്‍ണയത്തിന് അയച്ച 17 രോഗികളുടെ സ്‌പെസിമെനാണ് മോഷണം പോയത്.

പത്തോളജി ലാബിന് സമീപമാണ് സാമ്പിളുകള്‍ രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ കൊണ്ടുവെച്ചത്. ലാബിന് സമീപത്തെ സ്റ്റെയര്‍കെയ്‌സിന് സമീപമാണ് ആംബുലന്‍സില്‍ കൊണ്ടുവന്ന സ്‌പെസിമെനുകള്‍ വെച്ചിരുന്നത്. ഇതിനുശേഷം ആംബുലന്‍സ് ഡ്രൈവറും ഗ്രേഡ് 2 അറ്റന്‍ഡറും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഇതിനിടെയാണ് സ്‌പെസിമെനുകള്‍ മോഷണം പോയതെന്നാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; പോക്സോ നിയമപ്രകാരം യുവാവ് അറസ്റ്റില്‍

Kerala
  •  21 hours ago
No Image

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Kerala
  •  21 hours ago
No Image

ട്രാക്കിൽ പൈപ്പ് ലൈൻ ക്രോസിങ് നിർമാണം; മാർച്ച് 21-ന് ചില ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

Kerala
  •  a day ago
No Image

43 രാജ്യങ്ങൾക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്താൻ ട്രംപ്; രാജ്യങ്ങളുടെ ലിസ്റ്റ് അറിയാം

International
  •  a day ago
No Image

വീണ്ടും നമ്പർ വൺ; രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിൽ

Kerala
  •  a day ago
No Image

മുസ് ലിം വിരുദ്ധ ഫേസ്ബുക്ക് കമന്റ്‌; ആവോലി ലോക്കൽ സെക്രട്ടറിയെ തള്ളി സിപിഐഎം

Kerala
  •  a day ago
No Image

ഗൾഫ് സുപ്രഭാതം റമദാൻ പതിപ്പ് 'അൽ റയ്യാൻ' ജിഫ്‌രി തങ്ങൾ പ്രകാശനം ചെയ്തു

uae
  •  a day ago
No Image

ഈദുല്‍ ഫിത്വര്‍; പൊതുമേഖലയിലെ ജീവനക്കാര്‍ക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ

latest
  •  a day ago
No Image

ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്‌ലിങ്ങള്‍ക്ക്; വിദ്വേഷം തുപ്പി സിപിഎം നേതാവ്; നോമ്പിനും, നിസ്‌കാരത്തിനും പരിഹാസം

Kerala
  •  a day ago
No Image

ആശമാരുടെ ഒരാവശ്യം കൂടി അംഗീകരിച്ച് സര്‍ക്കാര്‍; ഓണറേറിയം നല്‍കുന്നതിനുള്ള മാനദണ്ഡം പിന്‍വലിച്ചു 

Kerala
  •  a day ago