
ക്രിക്കറ്റിൽ അവൻ ധോണിയേയും കപിലിനെയും പോലെയാണ്: ദിനേശ് കാർത്തിക്

ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. ഇന്ത്യയുടെ ഇതിഹാസ നായകന്മാരായ എംഎസ് ധോണി, കപിൽ ദേവ് എന്നിവരുമായി രോഹിത്തിനെ താരതമ്യം ചെയ്തുകൊണ്ടാണ് ദിനേശ് കാർത്തിക് സംസാരിച്ചത്.
'രോഹിത് ശർമ്മ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അതിലൊരു സംശയവുമില്ല. അദ്ദേഹം ഇന്ത്യയുടെ ഒരു പാരമ്പര്യം നിലനിർത്തിയാണ് പോവുന്നത്, എംഎസ് ധോണി, കപിൽ ദേവ് എന്നിവരെപോലെ രോഹിത്തും ഈ തലമറയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി' ദിനേശ് കാർത്തിക് ക്രിക് ബസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയത് കപിൽ ദേവിന്റെ കീഴിലായിരുന്നു. 1983ലാണ് ആദ്യമായി ഇന്ത്യ ലോക ക്രിക്കറ്റിന്റെ നെറുകയിൽ എത്തിയത്. പിന്നീട് ധോണിയുടെ നേതൃത്തിലും ഇന്ത്യ ലോക ചാമ്പ്യന്മാരായി. 2007 ടി-20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ഐസിസി ചാമ്പ്യൻസ് ട്രോഫി എന്നീ കിരീടങ്ങളാണ് ധോണിയുടെ കീഴിൽ ഇന്ത്യ സ്വന്തമാക്കിയത്.
അടുത്തിടെ അവസാനിച്ച ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യ സ്വന്തമാക്കിയത് രോഹിത്തിന്റെ കീഴിലായിരുന്നു. ന്യൂസിലാന്റിനെ നാല് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നത്. ഇന്ത്യയുടെ മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടനേട്ടമാണിത്. 2024 ടി-20 ലോകകപ്പ് ഇന്ത്യ നേടിയതും രോഹിത്തിന്റെ കീഴിലാണ്.
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ അർദ്ധ സെഞ്ച്വറി നേടിയാണ് രോഹിത് തിളങ്ങിയത്. 83 പന്തിൽ 73 റൺസാണ് താരം നേടിയത്. ഏഴ് ഫോറുകളും മൂന്ന് സിക്സുകളുമാണ് ഇന്ത്യൻ നായകന്റെ ബാറ്റിൽ നിന്നും പിറന്നത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡും രോഹിത് സ്വന്തമാക്കിയിരുന്നു.
ഇനി രോഹിത്തിന്റെ മുന്നിലുളത് ഐപിഎല്ലാണ്. മാർച്ച് 22നാണ് ഐപിഎല്ലിന്റെ പതിനെട്ടാം സീസണിന് തുടക്കമാവുന്നത്. ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഏറ്റുമുട്ടുന്നത്. മാർച്ച് 23ന് നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നൃത്താധ്യാപികയായ പത്തൊന്പതുകാരി വീടിനുള്ളില് തൂങ്ങിമരിച്ച നിലയില്
Kerala
• 8 hours ago
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ; എട്ട് വർഷം വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റിലൂടെ സമ്പാദിച്ചത് 68,000 ദിനാർ; അധ്യാപികക്ക് കനത്ത ശിക്ഷ നൽകി കുവൈത്ത്
Kuwait
• 8 hours ago
തിരുവനന്തപുരം മെഡിക്കല് കോളജില് നിന്ന് ശരീരഭാഗങ്ങള് മോഷണം പോയതില് നടപടി; ആശുപത്രി ജീവനക്കാരന് സസ്പെന്ഷന്
Kerala
• 9 hours ago
രാജ്യത്തെ 99% ജില്ലകളിലും 5ജി; ഇന്ത്യ ചരിത്ര നേട്ടത്തിനരികെ
Kerala
• 9 hours ago
സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ച ദിവസം ആശ വര്ക്കര്മാര്ക്ക് ജില്ലകളില് പരിശീലന പരിപാടി; സമരം പൊളിക്കാനുള്ള നീക്കവുമായി സര്ക്കാര്
latest
• 9 hours ago
സംസ്ഥാനത്ത് കഞ്ചാവ് വേട്ട തുടരുന്നു; അടിമാലിയിലും ചങ്ങനാശ്ശേരിയിലും കുട്ടനാടും എക്സൈസിന്റേ പരിശോധന
Kerala
• 10 hours ago
'പരീക്ഷയ്ക്ക് സ്കൂളിലേക്ക് പോയ 13കാരി തിരിച്ചെത്തിയില്ല'; താമരശേരിയിൽ എട്ടാം ക്ലാസുകാരിയെ കാണാനില്ലെന്ന് പരാതി
Kerala
• 10 hours ago
വിമാനയാത്രയ്ക്കിടെ പവർ ബാങ്ക് ഉപയോഗത്തിന് നിയന്ത്രണം; പുതിയ നിബന്ധനകൾ വരുത്തി സിംഗപ്പൂർ എയർലൈൻസ്
International
• 10 hours ago
ചരിത്രത്തിലെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനാവാൻ ഒരുങ്ങി രഹാനെ; സ്വപ്നനേട്ടം കയ്യകലെ
Cricket
• 10 hours ago
ടൂത്ത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് പല്ലുതേച്ചത്ത് എലിവിഷം ഉപയോഗിച്ച്; മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
Kerala
• 10 hours ago
സുപ്രീം കോടതിയുടെ ഈ വിധി സിമന്റ് വില വർധനവിന് വഴിയൊരുക്കും
National
• 11 hours ago
വയനാട്ടില് വീണ്ടും കാട്ടാന ആക്രമണം; ഒരാള്ക്ക് പരുക്കേറ്റു
Kerala
• 11 hours ago
സൗദിയില് സ്വദേശികളല്ലാത്തവര്ക്കും ഫാര്മസികള് സ്വന്തമാക്കാന് അനുമതി
Saudi-arabia
• 11 hours ago
തിരുവനന്തപുരം മെഡിക്കല് കോളജിന് വന്വീഴ്ച; പരിശോധനയ്ക്ക് ശേഖരിച്ച ശരീരഭാഗങ്ങള് ആക്രിക്കാരന് മോഷ്ടിച്ചു
Kerala
• 12 hours ago
രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണ് തുറക്കാൻ പ്രയാസപ്പെടുന്നുണ്ടോ?. : അവഗണിക്കല്ലേ....
Health
• 13 hours ago
ഇമാറാത്തി ശിശുദിനം; രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള യാത്രയില് കുട്ടികള് കേന്ദ്രബിന്ദുവായി തുടരും, യുഎഇ പ്രസിഡന്റ്
uae
• 14 hours ago
മനുഷ്യര്ക്കും മൃഗങ്ങള്ക്കും ദോഷം വരുന്ന ക്ലോറാംഫെനിക്കോള്, നൈട്രോഫ്യൂറാന് ആന്റിബയോട്ടിക്കുകള് കേന്ദ്രസര്ക്കാര് നിരോധിച്ചു
Kerala
• 14 hours ago
ഉപേക്ഷിക്കപ്പെട്ട കപ്പലുകള് പിടിച്ചെടുക്കാന് നടപടി തുടങ്ങി കുവൈത്ത്
Kuwait
• 14 hours ago
വധശിക്ഷക്ക് വിധിക്കപ്പെട്ട് എട്ടുവര്ഷം ജയിലില്; ഒടുവില് മാപ്പ് നല്കി ഇരയുടെ കുടുംബം
uae
• 12 hours ago
വ്ളോഗര് ജൂനൈദിന്റെ മരണത്തില് അസ്വാഭാവികതയില്ലെന്ന് പൊലിസ്
Kerala
• 12 hours ago
ഇറാന് സന്ദര്ശിച്ച് ഖത്തര് അമീര്; ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാന് ധാരണ
qatar
• 13 hours ago