HOME
DETAILS

ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ക്രൂരത: ആറ് മാസം പ്രായമായ കുഞ്ഞിനെ തീയ്ക്ക് മുകളില്‍ തലകീഴായി തൂക്കിയതിനെ തുടര്‍ന്ന് കാഴ്ച നഷ്ടമായി

  
March 15 2025 | 15:03 PM

Witchcraft Horror Baby Loses Sight After Being Hung Over Fire

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആറ് മാസം പ്രായമായ കുഞ്ഞിനെ ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി തീയ്ക്ക് മുകളില്‍ തലകീഴായി തൂക്കി ക്രൂരമായി പീഡിപ്പിച്ച സംഭവം പുറത്ത്. ഈ ക്രൂരതയുടെ ഫലമായി കുഞ്ഞിന്റെ ഇരുകണ്ണുകളുടേയും കാഴ്ച നഷ്ടപ്പെട്ടു. ശിവപുരി ജില്ലയിലെ കോലറാസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

പോലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം പ്രകാരം, അന്ധവിശ്വാസ പ്രകാരം നടത്തിയ ഈ ക്രൂരമായ ചടങ്ങ് കുഞ്ഞിന്റെ കണ്ണുകള്‍ക്ക് ഗുരുതരമായ കേടുപാടുകൾ വരുത്തിയതായാണ് കണ്ടെത്തിയത്. കുഞ്ഞിന് കാഴ്ച ശക്തി തിരിച്ചുകിട്ടുമോ എന്നത് സംബന്ധിച്ചുപറയാനാകില്ലെന്നും അവര്‍ പറഞ്ഞു.

ദുര്‍മന്ത്രവാദിയുടെ തന്ത്രങ്ങൾ

കുഞ്ഞിന് അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് മാതാപിതാക്കള്‍ ദുര്‍മന്ത്രവാദിയായ രഘുവീര്‍ ധാക്കഡിനെ സമീപിച്ചു. കുട്ടിയെ അദൃശ്യ ശക്തികള്‍ വേട്ടയാടുകയാണെന്നു അവകാശപ്പെട്ട ധാക്കഡ്, ഉച്ചാടന ചടങ്ങ് ആവശ്യമാണെന്നുപറഞ്ഞു.

ഉച്ചാടന ചടങ്ങിന്റെ ഭാഗമായി, കുഞ്ഞിനെ തീയ്ക്ക് മുകളില്‍ തലകീഴായി തൂക്കി. പൊള്ളലും വേദനയും സഹിക്കാനാകാതെ കുഞ്ഞ് നിലവിളിച്ചെങ്കിലും, രോഗമുക്തിയാകും എന്ന വിശ്വാസത്തോടെ മാതാപിതാക്കള്‍ ഇടപെടാതിരുന്നത് സംഭവം കൂടുതല്‍ ഗുരുതരമാക്കി.

പോലീസ് നടപടികൾ

കുഞ്ഞിന് പൊള്ളലേറ്റതോടെ മാതാപിതാക്കള്‍ ശിവപുരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണ് കുഞ്ഞിന്റെ കാഴ്ച നഷ്ടമായ വിവരം വെളിപ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന്, ഗ്രാമനിവാസിയായ ജാന്‍വേദ് പരിഹാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രഘുവീര്‍ ധാക്കഡിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷേ, ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണ നടപടികള്‍ തുടരുകയാണെന്ന് പൊലീസ് സൂപ്രണ്ട് അമന്‍ സിംഗ് റാത്തോഡ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടിലെ രഹസ്യ അറയിൽ നിന്ന് ലക്ഷങ്ങളുടെ ചന്ദനത്തടികൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

Kerala
  •  16 hours ago
No Image

കറന്റ് അഫയേഴ്സ്-17-03-2025

PSC/UPSC
  •  16 hours ago
No Image

കൊല്ലത്തെ വിദ്യാർത്ഥിയുടെ കൊലപാതകം: പ്രതിയുടെ അച്ഛൻ പൊലീസ് ഉദ്യോഗസ്ഥൻ

Kerala
  •  17 hours ago
No Image

ക്രിക്കറ്റ് ആരാധകർക്കായി പ്രത്യേക ഓഫറുമായി ജിയോ

National
  •  17 hours ago
No Image

2025 ഐപിഎല്ലിലെ ഏറ്റവും ശക്തരായ നാല് ടീമുകളെ തെരഞ്ഞെടുത്ത് ശശാങ്ക് സിങ്

Cricket
  •  17 hours ago
No Image

അനുമതിയില്ലാതെ സ്ത്രീയുടെ ചിത്രം പരസ്യത്തിനുപയോഗിച്ചു; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഹൈക്കോടതി നോട്ടീസ്

National
  •  18 hours ago
No Image

സ്വകാര്യ ബസ്സുകളുടെ ദൂര പരിധി; വ്യവസ്ഥകൾ തള്ളി കോടതി

Kerala
  •  18 hours ago
No Image

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; പോക്സോ നിയമപ്രകാരം യുവാവ് അറസ്റ്റില്‍

Kerala
  •  18 hours ago
No Image

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Kerala
  •  18 hours ago
No Image

ട്രാക്കിൽ പൈപ്പ് ലൈൻ ക്രോസിങ് നിർമാണം; മാർച്ച് 21-ന് ചില ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

Kerala
  •  19 hours ago