
ഇറാന് സന്ദര്‍ശിച്ച് ഖത്തര്‍ അമീര്‍; ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാന്‍ ധാരണ

ടെഹ്റാന്: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ഇറാന് സന്ദര്‍ശനം ആഗോള രാഷ്ട്രീയത്തില്‍ ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ ഒരു സമയത്താണ് സംഭവിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം വരവില്‍ ആഗോളതലത്തില്‍ തന്നെ പല മോഖലകളും പ്രക്ഷുബ്ധമായിരിക്കുകയാണ്.
അദ്ദേഹത്തിന്റെ ചില വിദേശനയങ്ങള്‍ ഏറെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. അതേസമയം ഇറാനെതിരെ 'പരമാവധി സമ്മര്‍ദ്ദം' വീണ്ടും ഏര്‍പ്പെടുത്തുന്നത് പോലുള്ള മറ്റുചില നയങ്ങള്‍ വ്യാപകമായി പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ അത്തരം നയങ്ങളിലേക്ക് ഇതുവരെ ട്രംപ് കടന്നിട്ടില്ല.
ഈ തന്ത്രത്തിന്റെ ആദ്യ ഘട്ടം ഇറാനെ പ്രാദേശികമായും ആഗോളമായും ഒറ്റപ്പെടുത്തലിലേക്ക് തള്ളിവിട്ടിരുന്നു. 2016ല്‍ ടെഹ്റാനിലെ സഊദി എംബസിക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് സഊദി അറേബ്യ, യുഎഇ, ബഹ്റൈന്‍ എന്നിവയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ഈ ഒറ്റപ്പെടല്‍ കൂടുതല്‍ വഷളായിരുന്നു.
കോവിഡ് 19 മഹാമാരി ഇറാന്റെ പോരാട്ടങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ഇത് അവരുടെ ഉഭയകക്ഷി വ്യാപാരത്തെ സാരമായി തടസ്സപ്പെടുത്തുകയും അന്താരാഷ്ട്ര പിന്തുണ നേടാനുള്ള അവരുടെ ശക്തി കുറയ്ക്കുകയും ചെയ്തിരുന്നു.
നിലവില്‍ സ്ഥിതി പൂര്‍ണമായും മാറിയിട്ടില്ലെങ്കിലും എട്ട് വര്‍ഷം മുമ്പ് ഇറാന് നേരിട്ടതില്‍ നിന്നും കാര്യങ്ങള്‍ ഏറെക്കുറേ മാറിയിട്ടുണ്ട്. അതിനുശേഷം ഇറാന് ബ്രിക്സ് ഗ്രൂപ്പില്‍ ചേര്‍ന്നു. ഇപ്പോള്‍ യുഎഇയും ഉള്‍പ്പെടുന്ന ലോകരാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുള്ള സാമ്പത്തിക കൂട്ടായ്മയായ ബ്രിക്സ്, സമീപ ഭാവിയില്‍ സഊദിയേയും സംഘത്തിലേക്ക് സ്വാഗതം ചെയ്യാന്‍ ഇടയുണ്ട്.
2023ലാണ് സഊദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം ഔദ്യോഗികമായി പുനഃസ്ഥാപിക്കപ്പെട്ടത്. തുടര്‍ന്ന് 2022ല്‍ യുഎഇയുമായി സമാനമായി ഇറാന് അടുത്തു. നിലവിലെ സാഹചര്യത്തില്‍ സ്ഥിരതയുള്ള ബന്ധങ്ങളായിത്തന്നെ ഇതു നിലനില്ക്കുകയും ചെയ്യുന്നു.
അമേരിക്കയുമായുള്ള ബന്ധത്തിനപ്പുറം ഷെയ്ഖ് തമീമിന്റെ ഇറാന് സന്ദര്‍ശനം മേഖലയിലെ പ്രാദേശിക സുരക്ഷയെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ വ്യത്യസ്ത സഖ്യങ്ങളും താല്‍പ്പര്യങ്ങളും ഉണ്ടായിരുന്നിട്ടും ഇറാനും ഖത്തറും എല്ലായ്പ്പോഴും നിലനിര്‍ത്തിയിരുന്ന ചരിത്രപരവും ശാശ്വതവുമായ ധാരണയെയും ഉഭയകക്ഷി ബന്ധത്തെയും ഈ സന്ദര്‍ശനം പ്രതിനിധീകരിക്കുന്നു.
Qatar Emir Visits Iran, Strengthens Diplomatic Ties
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

In Depth: ഇന്ത്യയിലെ രണ്ടെണ്ണം ഉള്‍പ്പെടെ ഈ നഗരങ്ങള്‍ 2050 ഓടെ കടലിനടിയിലാകാന്‍ പോകുകയാണ്; കരകളെ കടലെടുക്കുമ്പോള്‍
latest
• 11 hours ago
രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണ് തുറക്കാൻ പ്രയാസപ്പെടുന്നുണ്ടോ?. : അവഗണിക്കല്ലേ....
Health
• 11 hours ago
ഇമാറാത്തി ശിശുദിനം; രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ കുട്ടികള്‍ കേന്ദ്രബിന്ദുവായി തുടരും, യുഎഇ പ്രസിഡന്റ്
uae
• 12 hours ago
മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ദോഷം വരുന്ന ക്ലോറാംഫെനിക്കോള്‍, നൈട്രോഫ്യൂറാന്‍ ആന്റിബയോട്ടിക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
Kerala
• 12 hours ago
ഉപേക്ഷിക്കപ്പെട്ട കപ്പലുകള്‍ പിടിച്ചെടുക്കാന്‍ നടപടി തുടങ്ങി കുവൈത്ത്
Kuwait
• 12 hours ago
ഇതും ഇന്ത്യയിലാണ്; ഹോളിദിനത്തില്‍ പള്ളി ആക്രമിക്കുന്ന സമയത്ത് തന്നെ സീലാംപൂരില്‍ ജുമുഅ കഴിഞ്ഞ് വരുന്നവരെ പൂവെറിഞ്ഞ് സ്വീകരിച്ച് ഹിന്ദുക്കള്‍
National
• 13 hours ago
കണ്ണൂരില്‍ വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന നടത്തിയ യുവതിയുള്‍പ്പെടെ മൂന്നു പേര് അറസ്റ്റില്‍
Kerala
• 13 hours ago
ഹൈദരാബാദില്‍ ക്ഷേത്രത്തിനുള്ളില്‍ ആസിഡ് ആക്രമണം; ഹാപ്പി ഹോളി പറഞ്ഞ അക്രമി ക്ഷേത്ര ജീവനക്കാരന്റെ തലയില്‍ ആസിഡൊഴിച്ചു
Kerala
• 13 hours ago
സമസ്ത പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.06% വിജയം, 8,304 പേർക്ക് ടോപ് പ്ലസ് | Check Result
organization
• 13 hours ago
സോഷ്യല്‍ മീഡിയയില്‍ വനിതാ ഗായികയായി ചമഞ്ഞ് ജനങ്ങളെ പറ്റിച്ചു; യുവാവിന് കുവൈത്തില്‍ മൂന്നു വര്‍ഷം തടവ് ശിക്ഷ
Kuwait
• 13 hours ago
ദുബൈയില്‍ മയക്കുമരുന്ന് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്ത യുവതിക്ക് 10 വര്‍ഷം തടവും 100,000 ദിര്‍ഹം പിഴയും; ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തും
uae
• 14 hours ago
യു.എസില്‍ 41 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം
National
• 14 hours ago
മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ ചികിത്സ ചെയ്ത യുവതിക്ക് പാര്‍ശ്വഫലങ്ങളെന്ന്; പരാതിയില്‍ ഡോക്ടര്‍ക്കെതിരേ കേസെടുത്തു
Kerala
• 14 hours ago
സമസ്ത പൊതുപരീക്ഷ: ഫല പ്രഖ്യാപനം ഇന്ന് അറിയേണ്ടതെല്ലാം
organization
• 14 hours ago
മുംബൈയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി സ്ഥാപിക്കുന്നു ഫിലിം സിറ്റിക്ക് ഭൂമി അനുവദിച്ചു, കേന്ദ്രത്തിന്റെ ₹400 കോടി സഹായം
National
• 16 hours ago
സ്വർണവിലയിൽ നേരിയ കുറവ്
Kerala
• 16 hours ago
വാടക ഗർഭധാരണം: 51 വയസ് തികയുന്നതിന്റെ തലേന്ന് വരെ അനുമതി; ഹൈക്കോടതി വിധി
Kerala
• 17 hours ago
ട്രംപിന്റെ താരിഫുകൾ, ടെസ്ലയുടെ മുന്നറിയിപ്പ്, വ്യാപാര പ്രത്യാഘാതത്തെക്കുറിച്ച് ആശങ്ക
justin
• 17 hours ago
വിവാദ ലൗ ജിഹാദ് പരാമർശം: പിസി ജോർജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് തീരുമാനം; കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ യൂത്ത് ലീഗ് നേതാവ്
Kerala
• 15 hours ago
യുഎഇയെ നടുക്കിയ അപകട പരമ്പരക്ക് ആറു വയസ്സ്; അന്ന് വില്ലനായത് മൂടല്‍മഞ്ഞ്
uae
• 15 hours ago
അബൂദബി, ദുബൈ, ഷാര്‍ജ, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞിനു സാധ്യത; മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം | UAE Weather Updates
uae
• 15 hours ago