
ഉദ്ഘാടനം മാറ്റി; പാഴായത് കോടികൾ - പള്ളിവാസലിൽ ഇൻടേക് ഡിസൈൻ പാളി; 60 മെഗാവാട്ട് പദ്ധതിയിൽ നിന്ന് വൈദ്യുതി പകുതി മാത്രം

തൊടുപുഴ: നീണ്ട 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രവർത്തന സജ്ജമായ കെ.എസ്.ഇ.ബി യുടെ 60 മെഗാവാട്ട് പള്ളിവാസൽ എക്‌സ്റ്റൻഷൻ പദ്ധതിയിൽ ലഭ്യമാകുന്നത് 36 മെഗാവാട്ട് വൈദ്യുതി മാത്രം. പവർഹൗസിലേക്ക് വെള്ളം കൊണ്ടുപോകുന്ന ടണലിൻ്റെ ഇൻടേക് ഡിസൈനിൽ വന്ന ഗുരുതരമായ പാളിച്ചയാണ് പദ്ധതിക്ക് വിനയായത്. ടണൽ മുഖമായ ഇൻടേക്കിൽ തുടർച്ചയായി ചപ്പുചവറുകൾ അടിയുന്നതുമൂലം ജനറേറ്ററുകൾ പൂർണരീതിയിൽ പ്രവർത്തിപ്പിക്കാനുള്ള വെള്ളം പെൻസ്റ്റോക്ക് പെപ്പുകളിലേക്ക് എത്താത്തതാണ് പ്രശ്‌നം.
ഇൻടേക്കിലെ ട്രാഷ് റാക്കിൽ നിന്നും തുടർച്ചയായി വെയ്‌സ്റ്റ് നീക്കം ചെയ്യുന്നുണ്ടെങ്കിലും ജനറേറ്ററുകൾ പൂർണ തോതിൽ പ്രവർത്തിപ്പിക്കാനുള്ള വെള്ളം കിട്ടുന്നില്ല. മഴക്കാലമായാൽ കൂടുതൽ മണലും ചെളിയും തടിക്കഷ്ണങ്ങളും വരെ ഒഴികിയെത്തും. ഇതോടെ പദ്ധതി പൂർണമായി നിലയ്ക്കുന്ന സാഹചര്യമുണ്ടാകും. പുതിയ പെൻസ്റ്റോക്കുമായി ബന്ധിപ്പിച്ച് പഴയ പള്ളിവാസൽ പവർ ഹൗസിന്റെ ശേഷികൂട്ടാനുള്ള പദ്ധതിയും ഇതോടെ നിർത്തിവച്ചു.
രണ്ടു പവർ ഹൗസുകളും പൂർണശേഷിയിൽ പ്രവർത്തിച്ചാൽ 97.5 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമാകും. 60 മെഗാവാട്ട് തന്നെ പ്രവർത്തിപ്പിക്കാൻ വെള്ളമെത്താത്ത സാഹചര്യത്തിൽ ബന്ധിപ്പിക്കുന്ന പദ്ധതിയും അനിശ്ചിതത്വത്തിലാകും. മൂന്നാർ ബ്ലോസം പാർക്കിന് സമീപം പുഴയിൽ നിന്നും നേരിട്ട് വെള്ളം കടത്തിവിടുന്ന രീതിയിലാണ് ഇൻടേക് ഡിസൈൻ ചെയ്തിരിക്കുന്നത്. 500 മീറ്ററെങ്കിലും റിവേഴ്‌സ് ഫ്‌ളോ ഉണ്ടാകുന്ന രീതിയിൽ ഇൻടേക് ഡിസൈൻ ചെയ്തിരുന്നെങ്കിൽ ഈ പ്രശ്‌നമുണ്ടാകില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇൻടേക്കിന്റെ ചെരിവിലും പ്രശ്‌നമുണ്ട്. ഇൻടേക്ക് മാറ്റി സ്ഥാപിക്കണമെങ്കിൽ 50 കോടിക്ക് മുകളിൽ ചെലവിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
2010 ൽ തുടക്കംകുറിച്ച കുറ്റ്യാടി അഡിഷനൽ എക്‌സ്റ്റൻഷന് ശേഷം സംസ്ഥാനത്ത് കമ്മിഷനിങ്ങിന് തയാറായ ഏറ്റവും വലിയ പദ്ധതിയാണ് പള്ളിവാസൽ എക്‌സ്റ്റൻഷൻ. പദ്ധതിയുടെ ഒന്നാം നമ്പർ ജനറേറ്റർ നവംബർ 5 നും രണ്ടാം നമ്പർ നവംബർ 24 നും 72 മണിക്കൂർ ടെസ്റ്റ് റൺ വിജയകരമായി പൂർത്തിയാക്കിയതാണ്. പുതുവർഷ സമ്മാനമായി പദ്ധതി മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. പിന്നീട് ഫെബ്രുവരിയിലേക്ക് മാറ്റി. ഒടുവിൽ ഏപ്രിൽ 15 ന് പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നാണ് നിലവിലെ സംസാരം.
പദ്ധതിയിൽ 40 ദശലക്ഷം യൂനിറ്റോളം വൈദ്യുതി ഇതുവരെ ഉൽപാദിപ്പിച്ചു കഴിഞ്ഞു. വൈകിട്ട് 5.30 മുതൽ രാത്രി 9.30 വരെ ഇപ്പോൾ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. 2006 ഡിസംബർ 26 ന് അന്നത്തെ വൈദ്യുതി മന്ത്രി എ.കെ ബാലൻ നിർമാണോദ്ഘാടനം നിർവഹിച്ച പദ്ധതിയാണിത്. 268.01 കോടി രൂപ എസ്റ്റിമേറ്റിൽ തുടങ്ങിയ പദ്ധതിക്ക് ഇപ്പോൾ 600 കോടിയോളം മുടക്കിക്കഴിഞ്ഞു. കോടികളുടെ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന വെള്ളം, മൂന്നാറിലെ ആർ.എ ഹെഡ്‌വർക്‌സ് ഡാം കവിഞ്ഞൊഴുകി പാഴാകുന്നത് ഉപയോഗപ്പെടുത്താനാണ് പള്ളിവാസൽ എക്‌സ്റ്റൻഷൻ രൂപപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിസിസിഐ വാർഷിക കരാർ; ശ്രേയസ് തിരിച്ചെത്തിയേക്കും, സഞ്ജുവിന് പ്രമോഷൻ? പുറത്താവുക ഇവർ
Cricket
• a day ago
രാസപരിശോധനാ ലാബുകളിൽ കോൾഡ് സ്റ്റോറേജ് ഒരുക്കുന്നു; എൻ.എ.ബി.എൽ അംഗീകാരം നഷ്ടപ്പെടുമെന്ന് ആശങ്ക
Kerala
• a day ago
പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചയാൾക്കെതിരെ കേസ്
Kerala
• a day ago
'കിംവദന്തികൾ പ്രചരിപ്പിക്കേണ്ട'; വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ താരം
Cricket
• a day ago
വിദേശത്തുള്ള ഫെഡറൽ ജീവനക്കാർക്ക് റിമോട്ട് വർക്ക് വഴി ജോലി ചെയ്യാം; നിർണായക തീരുമാനവുമായി യുഎഇ
uae
• a day ago
ആശയറ്റ ഒരു മാസം; സമരം കടുപ്പിക്കാൻ ആശാ വർക്കർമാർ, 17ന് സെക്രട്ടേറിയറ്റ് ഉപരോധം, 13ന് ആറ്റുകാൽ പൊങ്കാലയിടും
Kerala
• a day ago
ഫ്രീസോണുകളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ഒമ്പത് കരാറുകളില്‍ ഒപ്പുവച്ച് ദുബൈ ആര്‍ടിഎ
uae
• a day ago
ചുവപ്പണിഞ്ഞൊരുങ്ങും പൊന്നമ്പിളി; ഈ മാസം 14ാം രാവിന് അഴകേറും
Science
• a day ago
'ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്'; ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 368 പേർ അറസ്റ്റിൽ, 81.13 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി
Kerala
• 2 days ago
കറൻ്റ് അഫയേഴ്സ്-10-03-2025
PSC/UPSC
• 2 days ago
യുക്രൈൻ പ്രസിഡൻ്റ് വ്ലാഡിമിർ സെലെൻസ്കി ജിദ്ദയിൽ
Saudi-arabia
• 2 days ago
നാല് വർഷത്തിനിടെ കേരളത്തിൽ 1081 ചെറുകിട വ്യവസായങ്ങൾ പൂട്ടി; രാജ്യസഭയിൽ കേന്ദ്രത്തിന്റെ മറുപടി
Kerala
• 2 days ago
60 ഗ്രാം ഭാരമുള്ള 1000 ലിമിറ്റഡ് എഡിഷൻ വെള്ളി നാണയങ്ങൾ പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്
uae
• 2 days ago
ബ്രിട്ടൻ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടിത്തം, 32 പേർക്ക് പരിക്ക്
International
• 2 days ago
പാകിസ്ഥാനില്‍ കളിച്ചിരുന്നെങ്കില്‍ പോലും ഈ ടീം ചാംപ്യൻസ് ട്രോഫി നേടുമായിരുന്നു; ഇന്ത്യൻ ടീമിനെയും ബിസിസിഐയെയും പ്രശംസിച്ച് പാക് ഇതിഹാസം
Cricket
• 2 days ago
വീണ്ടും വിവാദ പ്രസംഗം; പി.സി. ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകി
Kerala
• 2 days ago
കുവൈത്തിൽ ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു; ഒന്നര വർഷത്തിനിടെ രാജ്യത്തുണ്ടായത് മുപ്പതിനായിരത്തോളം തൊഴിലാളികളുടെ കുറവ്
latest
• 2 days ago
തട്ടിക്കൊണ്ട് പോവുന്നതിനിടെ ലോറി തകരാറിലായി; അച്ഛനെയും മകനെയും രക്ഷിച്ച് പൊലീസ്
Kerala
• 2 days ago
വെഞ്ഞാറമൂട് കേസ്; ഷെമിയെ മുറിയിലേക്ക് മാറ്റി, മരണവിവരം അറിയിച്ച് ഡോക്ടർമാർ
Kerala
• 2 days ago
വിമാനത്തിലെ ടോയ്ലറ്റിൽ ഒളിക്യാമറ; മുൻ ഫ്ലൈറ്റ് അറ്റൻഡൻറിന്റെ കുറ്റസമ്മതം
International
• 2 days ago
ഫുഡ് വൗച്ചറുകൾ, വണ്ടർ പാസുകൾ, എൻട്രി ടിക്കറ്റുകൾ തുടങ്ങി ആകർഷക സമ്മാനങ്ങൾ; റമദാൻ സ്റ്റെപ്പ് ചലഞ്ചുമായി ദുബൈ ഗ്ലോബൽ വില്ലേജ്; ഈ അവസരം മാർച്ച് 30 വരെ
uae
• 2 days ago