Railways will now be less crowded, entry to the station will be allowed to those with conform tickets, no more tickets will be sold; Uniformed employees will be on duty to control the crowd short caption
HOME
DETAILS

MAL
റെയില്‍വേയില്‍ ഇനി തിരക്ക് കുറയും, സ്റ്റേഷനിലേക്ക് പ്രവേശനം കണ്‍ഫോം ടിക്കറ്റുള്ളവര്‍ക്ക്, കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കില്ല; തിരക്ക് നിയന്ത്രിക്കാന്‍ യൂണിഫോമിട്ട ജീവനക്കാര്‍
Web Desk
March 08 2025 | 18:03 PM

ന്യൂഡല്‍ഹി: കുംഭമേള തീര്‍ഥാടകരുണ്ടാക്കിയ തിരക്കിനെ തുടര്‍ന്ന് ന്യൂഡല്‍ഹി റയില്‍വേ സ്‌റ്റേഷനില്‍ 18 പേര്‍ മരിച്ചതിന് പിന്നാലെ റയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കാന്‍ പദ്ധതികളുമായി റയില്‍വേ. ആളുകള്‍ക്ക് നില്‍ക്കാന്‍ സൗകര്യം കുറഞ്ഞ സ്റ്റേഷനുകളില്‍ തീവണ്ടികള്‍ എത്തുംവരെ കാത്തിരിക്കാന്‍ പ്രത്യേക സംവിധാനമുണ്ടാക്കും. അനിയന്ത്രിതമായി ടിക്കറ്റ് വില്‍ക്കുന്നത് നിര്‍ത്തും. തിരക്ക് നിയന്ത്രിക്കാന്‍ യൂണിഫോമണിഞ്ഞ ഉദ്യോഗസ്ഥരെ നിയമിക്കുന്നതടക്കമുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല സമിതിയാണ് തീരുമാനമെടുത്തത്.
ആദ്യഘട്ടത്തില്‍ 60 സ്റ്റേഷനുകളിലാണ് സ്ഥിരമായ കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുക. ന്യൂഡല്‍ഹി, ആനന്ദ് വിഹാര്‍, വാരാണസി, അയോധ്യ, പട്‌ന എന്നീ സ്റ്റേഷനുകളില്‍ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. ട്രെയിന്‍ എത്തിയാല്‍ മാത്രം യാത്രക്കാരെ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശിപ്പിക്കും. കണ്‍ഫോം ടിക്കറ്റുള്ളവരെ മാത്രമേ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിപ്പിക്കൂ. ടിക്കറ്റില്ലാത്തവരേയും വെയിറ്റിങ് ലിസ്റ്റിലടക്കമുള്ളവരെയും കാത്തിരിപ്പ് കേന്ദ്രത്തിലിരുത്തും. അനധികൃത എന്‍ട്രി പോയിന്റുകള്‍ സീല്‍ ചെയ്യും. രാജ്യത്ത് ആകെ 8,000ലധികം റെയില്‍വേ സ്റ്റേഷനുകളാണുള്ളത്. എല്ലായിടത്തും വൈകാതെ ഈ രീതിയെത്തും.
തിരക്ക് കുറയ്ക്കാന്‍ 12 മീറ്റര്‍ വീതിയും 6 മീറ്റര്‍ വീതിയും സ്റ്റാന്‍ഡേര്‍ഡ് ഫുട്ട് ഓവര്‍ ബ്രിഡ്ജിന്റെ രണ്ട് പുതിയ ഡിസൈനുകള്‍ വികസിപ്പിച്ചതായും റയില്‍വേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സൂക്ഷ്മ നിരീക്ഷണത്തിനായി എല്ലാ സ്റ്റേഷനുകളിലും സമീപ പ്രദേശങ്ങളിലും കാമറകള്‍ സ്ഥാപിക്കും. വലിയ സ്റ്റേഷനുകളില്‍ റെയില്‍വേക്ക് വാര്‍ റൂമുകള്‍ ഉണ്ടാകും. പ്ലാറ്റ്‌ഫോമുകള്‍ കൈകാര്യം ചെയ്യാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ നിയമിക്കും. ട്രാഫിക് സര്‍വിസ് സീനിയര്‍ ഗ്രേഡിലുള്ള ഉദ്യോഗസ്ഥരെയാണ് സ്റ്റേഷന്‍ ഡയരക്ടര്‍മാരായി നിയമിച്ചിരിക്കുന്നത്. ഇനി മുതല്‍, ഉയര്‍ന്ന ഗ്രേഡിലുള്ളവരെ സ്റ്റേഷന്‍ ഡയരക്ടര്‍മാരായി നിയമിക്കും. ശേഷിക്കനുസരിച്ച് ടിക്കറ്റ് വില്‍പ്പന നിയന്ത്രിക്കാന്‍ ഇവര്‍ക്ക് അധികാരം നല്‍കും.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി എല്ലാ സ്റ്റാഫ് അംഗങ്ങള്‍ക്കും പുതിയ യൂണിഫോം നല്‍കും. അംഗീകൃത വ്യക്തികള്‍ക്ക് മാത്രം സ്റ്റേഷനില്‍ പ്രവേശിക്കാവുന്ന തരത്തില്‍ ജീവനക്കാര്‍ക്കും സര്‍വിസ് നടത്തുന്നവര്‍ക്കും പുതിയ ഐ.ഡി കാര്‍ഡ് നല്‍കും. പുതിയ ഡിസൈന്‍ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ വോക്കിടോക്കികള്‍, അനൗണ്‍സ്‌മെന്റ് സംവിധാനങ്ങള്‍, കോളിങ് സംവിധാനങ്ങള്‍ എന്നിവ എല്ലാ തിരക്കേറിയ സ്റ്റേഷനുകളിലും സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചാംപ്യൻസ് ട്രോഫിയും ഇന്ത്യക്ക്; ന്യൂസിലാൻഡിനെ തകർത്ത് മൂന്നാം കിരീടം
Cricket
• 4 hours ago
വണ്ണം കൂടുമെന്ന ഭയം; ഭക്ഷണം ഒഴിവാക്കി വ്യായാമം, കണ്ണൂരിൽ 18 കാരിക്ക് ദാരുണാന്ത്യം
Kerala
• 4 hours ago
ഓപ്പറേഷൻ ഡി ഹണ്ടിൽ രണ്ടാഴ്ചയ്ക്കിടെ 4,228 പേർ പിടിയിൽ; 4,081 കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്
Kerala
• 5 hours ago
മുംബൈയിൽ ഭൂഗർഭ ജലസംഭരണി വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി നാല് തൊഴിലാളികൾ മരിച്ചു
Kerala
• 5 hours ago
ഗാംഗുലിക്കും ധോണിക്കും ശേഷം ഇതാദ്യം; ക്യാപ്റ്റന്മാരിൽ മൂന്നാമനായി രോഹിത്
Cricket
• 5 hours ago
അർധ സെഞ്ച്വറിയുമായി രോഹിത്; മികച്ച തുടക്കം; ഞൊടിയിടയിൽ രണ്ട് വിക്കറ്റ്, നിരാശപ്പെടുത്തി കോഹ്ലി
Cricket
• 6 hours ago
കിവീസിനെതിരെ സിക്സർ മഴ; ഗെയ്‌ലെന്ന വന്മരത്തെയും വീഴ്ത്തി ഹിറ്റ്മാന്റെ കുതിപ്പ്
Cricket
• 6 hours ago
ആഗോള മലിനീകരണ സൂചിക; ഏറ്റവും മലിനീകരണം കുറഞ്ഞ അറബ് രാജ്യമായി ഒമാൻ
oman
• 6 hours ago
പെരിങ്ങമ്മല വനമേഖലയിൽ തീപിടിത്തം; രണ്ടര ഏക്കറോളം കത്തി
Kerala
• 6 hours ago
പെരുംതേനീച്ച ഭീഷണിയെ തുടർന്ന് ഇടുക്കിയിൽ 40 കുടുംബങ്ങളെ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റി
Kerala
• 7 hours ago
ചാമ്പ്യൻസ് ട്രോഫി കിരീടം 252 റൺസകലെ; മൂന്നാം കിരീടം ഇന്ത്യയിലെത്തുമോ?
Cricket
• 8 hours ago
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 8 hours ago
എയിംസിലെത്തി ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
National
• 9 hours ago
സിറിയയിലെ സുരക്ഷാസ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് അറബ് ലീഗ്
latest
• 9 hours ago
പത്താം വാർഷികമാഘോഷിച്ച് ബ്ലൂമിങ്ങ്ടൺ അക്കാദമി; ബ്രിട്ടിഷ് അംബാസഡർ മുഖ്യാതിഥിയായി
uae
• 12 hours ago
ആവേശപ്പോരിന് ഇന്ന് കലാശക്കൊട്ട്; കച്ച മുറുക്കി ക്യാപ്റ്റനും പിള്ളേരും; ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ എവിടെ കാണാം?
Cricket
• 12 hours ago
ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്; പ്രശസ്ത മലയാള സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിൽ
Kerala
• 12 hours ago
നിധി കുഴിച്ചിട്ടുണ്ടെന്ന് സിനിമാക്കഥ; കേട്ടപാതി കേള്‍ക്കാത്ത പാതി സ്വര്‍ണം കുഴിച്ചെടുക്കാനോടി വന്‍ ജനക്കൂട്ടം
National
• 13 hours ago
ഓണ്‍ലൈന്‍ ട്രാന്‍സ്ഫറുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താന്‍ കുവൈത്തിലെ പ്രാദേശിക ബാങ്കുകള്‍
latest
• 9 hours ago
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിന് മികച്ച തുടക്കം; ബ്രേക്ക് ത്രൂ നല്കി വരുണ്‍ ചക്രവര്‍ത്തി
Cricket
• 11 hours ago
സെക്രട്ടറിയായി എംവി ഗോവിന്ദന് തുടരും; സിപിഎം സംസ്ഥാന സമിതിയില്‍ സനോജും വസീഫും ബിന്ദുവും അടക്കം 17 പുതുമുഖങ്ങള്‍ | Full List
latest
• 11 hours ago