
ചാംപ്യൻസ് ട്രോഫിയും ഇന്ത്യക്ക്; ന്യൂസിലാൻഡിനെ തകർത്ത് മൂന്നാം കിരീടം

ദുബൈ: ട്വന്റി ട്വന്റി ലോകകപ്പിന് പിന്നാലെ ചാംപ്യൻസ് ട്രോഫിയും സ്വന്തമാക്കി ഇന്ത്യ. ദുബൈയിൽ നടന്ന കലാശക്കളിയിൽ ന്യൂസിലാന്റിനെ നാല് വിക്കറ്റുകൾക്ക് തകർത്താണ് രോഹിത് ശർമയും സംഘവും കിരീടം ചൂടിയത്. മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 351 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം ഐസിസി ചാംപ്യൻസ് ട്രോഫി കിരീട നേട്ടമാണിത്. 2002ൽ സൗരവ് ഗാംഗുലിയുടെ കീഴിലായിരുന്നു ഇന്ത്യ ആദ്യ ചാംപ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയത്. പിന്നീട് 11 വർഷങ്ങൾക്കു ശേഷം എംഎസ് ധോണിയുടെ നേതൃത്വത്തിലും ഇന്ത്യ ചാമ്പ്യന്മാരായി.
ടൂർണമെന്റിൽ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ചാമ്പ്യൻമാരായത്. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്ന ടീമുകളെ പരാജയപ്പെടുത്തി ചാമ്പ്യന്മാർ ആയിട്ടായിരുന്നു ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. സെമിയിൽ ഓസ്ട്രേലിയയെയും കീഴടക്കിയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയിരുന്നത്.
മത്സരത്തിൽ ഇന്ത്യക്കായി അർദ്ധ സെഞ്ച്വറി നേടി ക്യാപ്റ്റൻ രോഹിത് ശർമ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഏഴ് ഫോറുകളും മൂന്ന് സിക്സുകളും അടക്കം 83 പന്തിൽ 76 റൺസായിരുന്നു രോഹിത് നേടിയത്. ശ്രേയസ് അയ്യർ 62 പന്തിൽ 48 റൺസും കെഎൽ രാഹുൽ 33 പന്തിൽ പുറത്താവാതെ 34 റൺസും നേടി 50 പന്തിൽ 31 റൺസ് നേടി ശുഭ്മൻ ഗില്ലും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് വേണ്ടി ഡാറിൽ മിച്ചൽ, മൈക്കൽ ബ്രെയസ്വെൽ എന്നിവർ അർദ്ധ സെഞ്ച്വറി നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. 101 പന്തിൽ മൂന്ന് ഫോറുകൾ ഉൾപ്പെടെ 63 റൺസ് ആണ് മിച്ചൽ നേടിയത്. ബ്രെയ്സ്വെൽ 40 പന്തിൽ പുറത്താവാതെ 53 റൺസും നേടി. മൂന്ന് ഫോറുകളും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ഇന്ത്യൻ ബൗളിങ്ങിൽ വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റുകൾ നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി നിർണായകമായി.
India Beat New Zealand And Won ICC Champions Trophy 2025
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വണ്ണം കൂടുമെന്ന ഭയം; ഭക്ഷണം ഒഴിവാക്കി വ്യായാമം, കണ്ണൂരിൽ 18 കാരിക്ക് ദാരുണാന്ത്യം
Kerala
• 10 hours ago
ഓപ്പറേഷൻ ഡി ഹണ്ടിൽ രണ്ടാഴ്ചയ്ക്കിടെ 4,228 പേർ പിടിയിൽ; 4,081 കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്
Kerala
• 11 hours ago
മുംബൈയിൽ ഭൂഗർഭ ജലസംഭരണി വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി നാല് തൊഴിലാളികൾ മരിച്ചു
Kerala
• 11 hours ago
ഗാംഗുലിക്കും ധോണിക്കും ശേഷം ഇതാദ്യം; ക്യാപ്റ്റന്മാരിൽ മൂന്നാമനായി രോഹിത്
Cricket
• 11 hours ago
അർധ സെഞ്ച്വറിയുമായി രോഹിത്; മികച്ച തുടക്കം; ഞൊടിയിടയിൽ രണ്ട് വിക്കറ്റ്, നിരാശപ്പെടുത്തി കോഹ്ലി
Cricket
• 12 hours ago
കിവീസിനെതിരെ സിക്സർ മഴ; ഗെയ്ലെന്ന വന്മരത്തെയും വീഴ്ത്തി ഹിറ്റ്മാന്റെ കുതിപ്പ്
Cricket
• 12 hours ago
ആഗോള മലിനീകരണ സൂചിക; ഏറ്റവും മലിനീകരണം കുറഞ്ഞ അറബ് രാജ്യമായി ഒമാൻ
oman
• 12 hours ago
പെരിങ്ങമ്മല വനമേഖലയിൽ തീപിടിത്തം; രണ്ടര ഏക്കറോളം കത്തി
Kerala
• 12 hours ago
പെരുംതേനീച്ച ഭീഷണിയെ തുടർന്ന് ഇടുക്കിയിൽ 40 കുടുംബങ്ങളെ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റി
Kerala
• 13 hours ago
തൊഴിലാളി സമരം; ജർമ്മനിയിലേക്കുള്ള ചില വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്
uae
• 13 hours ago
ചൊവ്വ, ബുധന് ദിവസങ്ങളില് ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളില് യെല്ലോ അലര്ട്ട്
Kerala
• 14 hours ago
എയിംസിലെത്തി ഉപരാഷ്ട്രപതിയെ സന്ദര്ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
National
• 14 hours ago
സിറിയയിലെ സുരക്ഷാസ്ഥിതിയില് ആശങ്ക പ്രകടിപ്പിച്ച് അറബ് ലീഗ്
latest
• 15 hours ago
ഓണ്ലൈന് ട്രാന്സ്ഫറുകള്ക്ക് ഫീസ് ഏര്പ്പെടുത്താന് കുവൈത്തിലെ പ്രാദേശിക ബാങ്കുകള്
latest
• 15 hours ago
ആവേശപ്പോരിന് ഇന്ന് കലാശക്കൊട്ട്; കച്ച മുറുക്കി ക്യാപ്റ്റനും പിള്ളേരും; ചാമ്പ്യന്സ് ട്രോഫി ഫൈനല് എവിടെ കാണാം?
Cricket
• 18 hours ago
ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്; പ്രശസ്ത മലയാള സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിൽ
Kerala
• 18 hours ago
നിധി കുഴിച്ചിട്ടുണ്ടെന്ന് സിനിമാക്കഥ; കേട്ടപാതി കേള്ക്കാത്ത പാതി സ്വര്ണം കുഴിച്ചെടുക്കാനോടി വന് ജനക്കൂട്ടം
National
• 19 hours ago
ഭീഷണി ഉയര്ത്തി മൈനകള്, 'ഇത്തിരിക്കുഞ്ഞന്' പക്ഷികളെ പിടിക്കാന് ഖത്തര്
qatar
• 19 hours ago
ചാമ്പ്യന്സ് ട്രോഫി ഫൈനലില് ന്യൂസിലാന്ഡിന് മികച്ച തുടക്കം; ബ്രേക്ക് ത്രൂ നല്കി വരുണ് ചക്രവര്ത്തി
Cricket
• 17 hours ago
സെക്രട്ടറിയായി എംവി ഗോവിന്ദന് തുടരും; സിപിഎം സംസ്ഥാന സമിതിയില് സനോജും വസീഫും ബിന്ദുവും അടക്കം 17 പുതുമുഖങ്ങള് | Full List
latest
• 17 hours ago
രോഹിതിനെ കൈവിട്ട് ടോസ്; ചാംപ്യന്സ് ട്രോഫി ഫൈനലില് ന്യൂസിലാന്ഡ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു
uae
• 17 hours ago