HOME
DETAILS

ആഗോള മലിനീകരണ സൂചിക; ഏറ്റവും മലിനീകരണം കുറഞ്ഞ അറബ് രാജ്യമായി ഒമാൻ

  
March 09 2025 | 14:03 PM

Oman Ranked Least Polluted Arab Country in Global Pollution Index

മസ്‌കറ്റ്: നംബിയോ പ്ലാറ്റ്‌ഫോം പുറത്തിറക്കിയ 2025 ലെ ആഗോള മലിനീകരണ സൂചികയിൽ ഏറ്റവും കുറഞ്ഞ മലിനീകരണമുള്ള അറബ് രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി ഒമാൻ. ആഗോളതലത്തിൽ 22-ാം സ്ഥാനത്താണ് ഒമാൻ.

പരിസ്ഥിതി ഗുണനിലവാരം സംരക്ഷിക്കുന്നതിനും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഒമാൻ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഫലമാണിത്. വായു, ജല ഗുണനിലവാരം, മാലിന്യ സംസ്കരണം, ശബ്ദ മലിനീകരണം, ഹരിത ഇടങ്ങളുടെ ലഭ്യത തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ആഗോള മലിനീകരണ സൂചിക തയ്യാറാക്കുന്നത്. മേഖലയിലെ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമാനിൽ രേഖപ്പെടുത്തിയത് കുറഞ്ഞ അളവിലുള്ള മലിനീകരണമാണ്, ഇത് ഉയർന്ന റാങ്കിംഗ് കൈവരിക്കാൻ ഒമാനെ സഹായിച്ചു. 

ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കിക്കൊണ്ട്, ശുദ്ധമായ ഊർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും, വനവൽക്കരണ പദ്ധതികളും, മാലിന്യ സംസ്കരണ സംവിധാനങ്ങളും വികസിപ്പിക്കുന്നതിനും സർക്കാർ പ്രവർത്തിക്കുന്നു. കൂടാതെ സുസ്ഥിര പദ്ധതികൾക്കൊപ്പം ഒമാൻ പിന്തുടരുന്ന കർശനമായ പരിസ്ഥിതി നയങ്ങളും ഈ വിജയത്തിന്റെ പ്രധാന ഘടകമാണ്. സുസ്ഥിര വികസനം കൈവരിക്കുന്നതിലും, പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒമാൻ വിഷൻ 2040 നായി പരിസ്ഥിതി അതോറിറ്റി നിർണായക പങ്കുവഹിക്കുന്നുണ്ട്.

നഗര, വ്യാവസായിക വികാസം മൂലം പല പ്രധാന വ്യാവസായിക രാജ്യങ്ങളും വലിയ പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്ന സമയത്താണ് ഒമാൻ ഈ നേട്ടം കൈവരിക്കുന്നതെന്നത് വളരെ ശ്രദ്ധേയമാണ്.

Oman has been ranked as the least polluted Arab country in the latest Global Pollution Index. The nation continues to prioritize sustainability and environmental conservation. Stay updated on global pollution rankings and eco-friendly initiatives.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരിങ്ങമ്മല വനമേഖലയിൽ തീപിടിത്തം; രണ്ടര ഏക്കറോളം കത്തി

Kerala
  •  7 hours ago
No Image

പെരുംതേനീച്ച ഭീഷണിയെ തുടർന്ന് ഇടുക്കിയിൽ 40 കുടുംബങ്ങളെ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റി

Kerala
  •  8 hours ago
No Image

തൊഴിലാളി സമരം; ജർമ്മനിയിലേക്കുള്ള ചില വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  8 hours ago
No Image

ചാമ്പ്യൻസ് ട്രോഫി കിരീടം 252 റൺസകലെ; മൂന്നാം കിരീടം ഇന്ത്യയിലെത്തുമോ?

Cricket
  •  9 hours ago
No Image

 ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  9 hours ago
No Image

എയിംസിലെത്തി ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  10 hours ago
No Image

സിറിയയിലെ സുരക്ഷാസ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് അറബ് ലീഗ്

latest
  •  10 hours ago
No Image

ഓണ്‍ലൈന്‍ ട്രാന്‍സ്ഫറുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താന്‍ കുവൈത്തിലെ പ്രാദേശിക ബാങ്കുകള്‍

latest
  •  11 hours ago
No Image

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിന് മികച്ച തുടക്കം; ബ്രേക്ക് ത്രൂ നല്‍കി വരുണ്‍ ചക്രവര്‍ത്തി

Cricket
  •  12 hours ago
No Image

സെക്രട്ടറിയായി എംവി ഗോവിന്ദന്‍ തുടരും; സിപിഎം സംസ്ഥാന സമിതിയില്‍ സനോജും വസീഫും ബിന്ദുവും അടക്കം 17 പുതുമുഖങ്ങള്‍  | Full List

latest
  •  12 hours ago