
സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് ഈ രാജ്യത്ത്; ഇന്ത്യയുമായി ആയിരങ്ങളുടെ വ്യത്യാസം

സ്വര്‍ണത്തിന് വില ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നതാണല്ലോ നിലവിലെ സാഹചര്യം. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണെങ്കില്‍ തന്നെ 70000ത്തിലേറെ രൂപ വരും. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണ ഉപഭോഗമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചൈനയാണ് മറ്റൊരു രാജ്യം.
ഇന്ത്യക്കാണെങ്കിലോ എടുത്തു പറയത്തക്ക സ്വര്‍ണഖനികളൊന്നും തന്നെയില്ല. ആവശ്യമായ സ്വര്‍ണ്ണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ ചെയ്യുന്നത്. ചൈനയുടെ കാര്യമെടുത്താലോ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ തോതിലാണ് അവരുടെ സ്വര്‍ണ ഉത്പാദനം. ലോകത്തെ തന്നെ ശ്രദ്ധേയമായ പല സ്വര്‍ണ ഖനികളും ചൈനയിലാണ്. അടുത്തിടെ ചൈനയില്‍ ഹുനാന്‍ പ്രവിശ്യയിലെ ഖനിയില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തിയിരുന്നു. നൂറുകണക്കിന് ബില്യണ്‍ രൂപ മൂല്യം വരുന്ന സ്വര്‍ണ ശേഖരമാണിവിടെയെന്നാണ് റിപ്പോര്‍ട്ട്. 1000 ടണ്ണിലധികം സ്വര്‍ണ്ണമാണ് ിവിടെ പുതുതായി കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 600 ബില്യണ്‍ യുവാന്‍ (ഏകദേശം 7 ലക്ഷം കോടി രൂപ) ആണ് ഇതിന്റെ മൂല്യമായി കണക്കാക്കുന്നത്.
ഹുനാന്‍ പ്രവിശ്യയിലെ പിംഗ്ജിയാങ് കൗണ്ടിയിലെ വാംഗു മേഖലയിലാണ് സ്വര്‍ണ്ണ ഖനി. ഖനിയുടെ പ്രധാന പ്രദേശത്തെ മൊത്തം സ്വര്‍ണ്ണ ശേഖരം ഇപ്പോള്‍ 300.2 ടണ്ണില്‍ എത്തിയിട്ടുണ്ടെന്നാണ് ഹുനാന്‍ പ്രൊവിന്‍ഷ്യല്‍ ജിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക്.
അതേസമയം, ആഫ്രിക്കന്‍ സ്വര്‍ണത്തിന്റെ വലിയ വിപണിയായ യു.എ.ഇ, സ്വിറ്റ്‌സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും സ്വര്‍ണം വാങ്ങുന്നത്. സ്വര്‍ണ്ണ ഇറക്കുമതിക്ക് 6 ശതമാനം തീരുവ ഏര്‍പെടുത്തിയിട്ടുണ്ട് ഇന്ത്യ. ഇതിനാലാണ് യു.എ.ഇ അടക്കമുള്ള മറ്റ് വിപണികളേക്കാള്‍ ഇന്ത്യയില്‍ സ്വര്‍ണ വില കൂടുന്നത്. നേരത്തെ 15 ശതമാനമുണ്ടായിരുന്ന സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 2024 ലെ ബജറ്റില്‍ 6 ശതമാനത്തിലേക്ക് കുറച്ചിരിക്കുന്നു. പഴയ തീരുവ നിരക്ക് തന്നെയാണ് ഇപ്പോഴും തുടരുന്നതെങ്കില്‍ സ്വര്‍ണത്തിന് നിലവിലേതിനേക്കാള്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരുമായിരുന്നു എന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലേയും ചൈനയിലേയും സ്വര്‍ണ വിലകള്‍ താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസമാണ് നമുക്ക് കാണാന്‍ സാധിക്കുക. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,320 രൂപയായിരുന്നു ഇന്ത്യയില്‍ ശനിയാഴ്ച. ഒരു ഗ്രാമിന് 50 രൂപയും ഒരു പവന് 400 രൂപയുമാണ് കൂട്ടിയത്. ഇതോടെ ഗ്രാമിന് 8040 രൂപയായും പവന് 64,320 രൂപയായും സ്വര്‍ണവില ഉയര്‍ന്നു. ചൈനയിലെ വില നിലവാരം നോക്കിയാല്‍ വിവിധ വെബ്‌സൈറ്റുകള്‍ പ്രകാരം 625.46 യുവാനാണ് ബുധനാഴ്ചത്തെ വില. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഗ്രാമിന് 7511 രൂപ. ഇതനുസരിച്ച് ചൈനയില്‍ 60088 രൂപ നല്‍കണം ഒരു പവന്‍ സ്വര്‍ണത്തിന്. അതായത് ഇന്ത്യയിലേതിനേക്കാള്‍ 3832 രൂപ കുറവാണ് ചൈനയില്‍ എന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.
യു.എ.ഇയിലാവട്ടെ വെള്ളിയാഴ്ചത്തെ വില നിലവാര പ്രകാരം ഒരു ഗ്രാമിന് കൊടുക്കേണ്ടത് 326 യു.എ.ഇ ദിര്‍ഹമാണ് (7730 ഇന്ത്യന്‍ രൂപ). ഇതനുസരിച്ച് പവന് 61840 രൂപയോളം വരും. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ 2080 രൂപയുടെ കുറവാണ് യു.എ.ഇയില്‍ കാണുന്നത്. അതായത് മൂന്ന് രാജ്യങ്ങളിലെ വില നിലവാരം പരിശോധിക്കുകയാണെങ്കില്‍ ചൈനയിലാണ് സ്വര്‍ണ്ണത്തിന് വില ഏറ്റവും കുറവ് എന്നു കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്-09-03-2025
PSC/UPSC
• 3 hours ago
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
Kerala
• 3 hours ago
അന്ന് ദ്രാവിഡിനൊപ്പം മികച്ച നിമിഷങ്ങൾ ആസ്വദിച്ചു, ഇന്ന് അദ്ദേഹത്തിനൊപ്പവും: രോഹിത്
Cricket
• 3 hours ago
വൈറലാകാൻ ശ്രമം ദുരന്തമായി; ഗ്യാസ് പൊട്ടിത്തെറിയിൽ കത്തിനശിച്ചത് 8 ഫ്ലാറ്റുകൾ, രണ്ടുപേർക്ക് ഗുരുതര പൊള്ളലേറ്റു
National
• 4 hours ago
കിരീടം നേടി ഓസ്‌ട്രേലിയയെ മറികടന്നു; ചാംപ്യൻസ് ട്രോഫി ചരിത്രത്തിൽ ഒന്നാമതായി ഇന്ത്യ
Cricket
• 4 hours ago
ചാംപ്യൻസ് ട്രോഫിയും ഇന്ത്യക്ക്; ന്യൂസിലാൻഡിനെ തകർത്ത് മൂന്നാം കിരീടം
Cricket
• 5 hours ago
വണ്ണം കൂടുമെന്ന ഭയം; ഭക്ഷണം ഒഴിവാക്കി വ്യായാമം, കണ്ണൂരിൽ 18 കാരിക്ക് ദാരുണാന്ത്യം
Kerala
• 5 hours ago
ഓപ്പറേഷൻ ഡി ഹണ്ടിൽ രണ്ടാഴ്ചയ്ക്കിടെ 4,228 പേർ പിടിയിൽ; 4,081 കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്
Kerala
• 5 hours ago
മുംബൈയിൽ ഭൂഗർഭ ജലസംഭരണി വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി നാല് തൊഴിലാളികൾ മരിച്ചു
Kerala
• 5 hours ago
ഗാംഗുലിക്കും ധോണിക്കും ശേഷം ഇതാദ്യം; ക്യാപ്റ്റന്മാരിൽ മൂന്നാമനായി രോഹിത്
Cricket
• 6 hours ago
കിവീസിനെതിരെ സിക്സർ മഴ; ഗെയ്ലെന്ന വന്മരത്തെയും വീഴ്ത്തി ഹിറ്റ്മാന്റെ കുതിപ്പ്
Cricket
• 7 hours ago
ആഗോള മലിനീകരണ സൂചിക; ഏറ്റവും മലിനീകരണം കുറഞ്ഞ അറബ് രാജ്യമായി ഒമാൻ
oman
• 7 hours ago
പെരിങ്ങമ്മല വനമേഖലയിൽ തീപിടിത്തം; രണ്ടര ഏക്കറോളം കത്തി
Kerala
• 7 hours ago
പെരുംതേനീച്ച ഭീഷണിയെ തുടർന്ന് ഇടുക്കിയിൽ 40 കുടുംബങ്ങളെ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റി
Kerala
• 7 hours ago
സിറിയയിലെ സുരക്ഷാസ്ഥിതിയില് ആശങ്ക പ്രകടിപ്പിച്ച് അറബ് ലീഗ്
latest
• 9 hours ago
ഓണ്ലൈന് ട്രാന്സ്ഫറുകള്ക്ക് ഫീസ് ഏര്പ്പെടുത്താന് കുവൈത്തിലെ പ്രാദേശിക ബാങ്കുകള്
latest
• 10 hours ago
ചാമ്പ്യന്സ് ട്രോഫി ഫൈനലില് ന്യൂസിലാന്ഡിന് മികച്ച തുടക്കം; ബ്രേക്ക് ത്രൂ നല്കി വരുണ് ചക്രവര്ത്തി
Cricket
• 11 hours ago
സെക്രട്ടറിയായി എംവി ഗോവിന്ദന് തുടരും; സിപിഎം സംസ്ഥാന സമിതിയില് സനോജും വസീഫും ബിന്ദുവും അടക്കം 17 പുതുമുഖങ്ങള് | Full List
latest
• 11 hours ago
തൊഴിലാളി സമരം; ജർമ്മനിയിലേക്കുള്ള ചില വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്
uae
• 7 hours ago
ചാമ്പ്യൻസ് ട്രോഫി കിരീടം 252 റൺസകലെ; മൂന്നാം കിരീടം ഇന്ത്യയിലെത്തുമോ?
Cricket
• 8 hours ago
ചൊവ്വ, ബുധന് ദിവസങ്ങളില് ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളില് യെല്ലോ അലര്ട്ട്
Kerala
• 8 hours ago