HOME
DETAILS

 ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  
March 09 2025 | 12:03 PM

Heavy Rain Alert Yellow Warning Issued for 5 Kerala Districts

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. സംസ്ഥാനത്ത് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതേസമയം, ഇന്നും, നാളെയും (മാര്‍ച്ച് 9, 10) കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 
37°C വരെയും പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 
36°C വരെയും (സാധാരണയെക്കാള്‍ 2-3°C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.  

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2025 മാര്‍ച്ച് 09, 10 തീയതികളില്‍ ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുണ്ട്.

The India Meteorological Department has issued a yellow alert for five districts in Kerala, indicating heavy rainfall and strong winds on Tuesday and Wednesday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസയിൽ വൈദ്യുതി വിഛേദിച്ചു; ഉത്തരവിൽ ഒപ്പുവെച്ചതായി ഇസ്രാഈൽ വൈദ്യുതി മന്ത്രി

International
  •  3 hours ago
No Image

മൂന്നാം കുഞ്ഞിന് 50,000 രൂപ; വനിതാ ദിന വാഗ്ദാനവുമായി തെലുങ്കു ദേശം പാര്‍ട്ടി എംപി

National
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-09-03-2025

PSC/UPSC
  •  4 hours ago
No Image

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  4 hours ago
No Image

അന്ന് ദ്രാവിഡിനൊപ്പം മികച്ച നിമിഷങ്ങൾ ആസ്വദിച്ചു, ഇന്ന് അദ്ദേഹത്തിനൊപ്പവും: രോഹിത് 

Cricket
  •  4 hours ago
No Image

വൈറലാകാൻ ശ്രമം ദുരന്തമായി; ഗ്യാസ് പൊട്ടിത്തെറിയിൽ കത്തിനശിച്ചത് 8 ഫ്ലാറ്റുകൾ, രണ്ടുപേർക്ക് ഗുരുതര പൊള്ളലേറ്റു

National
  •  5 hours ago
No Image

കിരീടം നേടി ഓസ്‌ട്രേലിയയെ മറികടന്നു; ചാംപ്യൻസ്‌ ട്രോഫി ചരിത്രത്തിൽ ഒന്നാമതായി ഇന്ത്യ

Cricket
  •  5 hours ago
No Image

ചാംപ്യൻസ് ട്രോഫിയും ഇന്ത്യക്ക്; ന്യൂസിലാൻഡിനെ തകർത്ത് മൂന്നാം കിരീടം

Cricket
  •  5 hours ago
No Image

വണ്ണം കൂടുമെന്ന ഭയം; ഭക്ഷണം ഒഴിവാക്കി വ്യായാമം, കണ്ണൂരിൽ 18 കാരിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

ഓപ്പറേഷൻ ഡി ഹണ്ടിൽ രണ്ടാഴ്ചയ്ക്കിടെ 4,228 പേർ പിടിയിൽ; 4,081 കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്

Kerala
  •  6 hours ago