HOME
DETAILS

ബോഡി ബില്‍ഡിങ് താരങ്ങള്‍ക്ക് നിയമനം; തീരുമാനത്തിന് സ്റ്റേ 

  
March 04 2025 | 12:03 PM

kerala-govts-plan-to-appoint-bodybuilders-as-police-inspectors-stay-latestnews

തിരുവനന്തപുരം: ബോഡി ബില്‍ഡിങ് താരങ്ങള്‍ക്ക് പൊലിസില്‍ നിയമനം നല്‍കാനുള്ള തീരുമാനത്തിന് സ്റ്റേ. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രീബൂണലാണ് സ്റ്റേ ചെയ്തത്.ആംഡ് പൊലീസ് ബറ്റാലിയന്‍ ഇന്‍സ്‌പെക്ടര്‍ ബിജുമോന്‍ പി.ജെ നല്‍കിയ ഹരജിയിലാണ് ഷിനു ചൊവ്വ, ചിത്തരേഷ് നടേശന്‍ എന്നിവരുടെ നിയമന നീക്കത്തിനെതിരെ നടപടി. ഹരജി തീര്‍പ്പാക്കുന്നതുവരെ നിയമനം താല്‍ക്കാലികമായി സ്റ്റേ ചെയ്തു. 

ഹരജി ഫയലില്‍ സ്വീകരിച്ച ട്രിബ്യൂണല്‍ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനും ഡിജിപിക്കും ബറ്റാലിയന്‍ എഡിജിപിക്കും നിയമനം നല്‍കുന്നവര്‍ക്കും നോട്ടീസ് അയച്ചു. ഒളിമ്പിക്‌സിലോ ദേശീയ ഗെയിംസിലോ മത്സര ഇനമല്ലാത്ത പുരുഷ ശരീര സൗന്ദര്യ മത്സരത്തിലെ വിജയികള്‍ക്ക് ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായി നിയമനം നല്‍കാനായിരുന്നു സര്‍ക്കാരിന്റെ നീക്കം. അന്താരാഷ്ട്ര ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പില്‍ വിജയിച്ച ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തില്‍  വെള്ളി മെഡല്‍ നേടിയ ഷിനു ചൊവ്വയ്ക്കും നിയമനം നല്‍കാനായിരുന്നു മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തിരുന്നത്. 

അതേസമയം ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന പൊലീസ് കായിക ക്ഷമത പരീക്ഷയില്‍ ഷിനു ചൊവ്വ തോറ്റിരുന്നു. ചിത്തരേഷ് നടേശന്‍ പങ്കെടുത്തില്ല. എസ്എപി ക്യാമ്പിലായിരുന്നു പരീക്ഷ. ഷിനു ചൊവ്വയ്ക്ക് വീണ്ടും കായിക ക്ഷമത പരീക്ഷയ്ക്ക് അവസരം നല്‍കാനിരിക്കെയാണ് ട്രിബ്യൂണല്‍ തീരുമാനം സ്റ്റേ ചെയ്തത്. 

സാധാരണയായി ഒളിമ്പിക്‌സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളില്‍ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കാണ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പൊലീസില്‍ നിയമനം നല്‍കുന്നത്. ഇത് മറികടന്നാണ് ഇവര്‍ക്ക് നിയമനം നല്‍കാന്‍ മന്ത്രിസഭ തിരുമാനമെടുത്തത്. ചട്ടങ്ങളില്‍ ഇളവ് വരുത്തി സൂപ്പര്‍ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം നല്‍കാന്‍ നീക്കം നടന്നത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിട്ടൻ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടിത്തം, 32 പേർക്ക് പരിക്ക്

International
  •  2 days ago
No Image

വെഞ്ഞാറമൂട് കേസ്; ഷെമിയെ മുറിയിലേക്ക് മാറ്റി, മരണവിവരം അറിയിച്ച് ഡോക്ടർമാർ

Kerala
  •  2 days ago
No Image

വിമാനത്തിലെ ടോയ്‌ലറ്റിൽ ഒളിക്യാമറ; മുൻ ഫ്ലൈറ്റ് അറ്റൻഡൻറിന്റെ കുറ്റസമ്മതം

International
  •  2 days ago
No Image

ഫുഡ് വൗച്ചറുകൾ, വണ്ടർ പാസുകൾ, എൻട്രി ടിക്കറ്റുകൾ തുടങ്ങി ആകർഷക സമ്മാനങ്ങൾ; റമദാൻ സ്റ്റെപ്പ് ചലഞ്ചുമായി ദുബൈ ഗ്ലോബൽ വില്ലേജ്; ഈ അവസരം മാർച്ച് 30 വരെ

uae
  •  2 days ago
No Image

വ്യാജ വാർത്തയിൽ തുടങ്ങിയ ഭീതി യാഥാർത്ഥ്യമായി മാറി; കരുവാരകുണ്ടിൽ പട്ടാപ്പകൽ കടുവയുടെ സാന്നിധ്യം

Kerala
  •  2 days ago
No Image

പാകിസ്ഥാനില്‍ കളിച്ചിരുന്നെങ്കില്‍ പോലും ഈ ടീം ചാംപ്യൻസ് ട്രോഫി നേടുമായിരുന്നു; ഇന്ത്യൻ ടീമിനെയും ബിസിസിഐയെയും പ്രശംസിച്ച് പാക് ഇതിഹാസം

Cricket
  •  2 days ago
No Image

വീണ്ടും വിവാദ പ്രസം​ഗം; പി.സി. ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകി

Kerala
  •  2 days ago
No Image

കുവൈത്തിൽ ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു; ഒന്നര വർഷത്തിനിടെ രാജ്യത്തുണ്ടായത് മുപ്പതിനായിരത്തോളം തൊഴിലാളികളുടെ കുറവ്

latest
  •  2 days ago
No Image

തട്ടിക്കൊണ്ട് പോവുന്നതിനിടെ ലോറി തകരാറിലായി; അച്ഛനെയും മകനെയും രക്ഷിച്ച് പൊലീസ്

Kerala
  •  2 days ago
No Image

ഇടത് എംപിമാരുടെ എതിർപ്പ് മറികടന്ന് രാജ്യസഭയിൽ റെയിൽവെ ഭേദഗതി ബില്ലിന് അംഗീകാരം

National
  •  2 days ago

No Image

തൊഴിലാളികള്‍ക്ക് എല്ലാ മാസവും ഏഴാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് ഉത്തരവിട്ട് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍

Kuwait
  •  3 days ago
No Image

സഊദിയിലെ ഉയര്‍ന്ന തസ്തികകളില്‍ 78,000 സ്ത്രീകള്‍, സംരഭകര്‍ അഞ്ചു ലക്ഷം, സ്ത്രീ തൊഴില്‍ ശക്തിയില്‍ മിക്ക ഏഷ്യന്‍ രാജ്യങ്ങളും സഊദിക്കു പിന്നില്‍

Saudi-arabia
  •  3 days ago
No Image

കഴിഞ്ഞവര്‍ഷം മാത്രം അബൂദബിയില്‍ കണ്ടുകെട്ടിയത് ഉപയോഗിക്കാന്‍ അനുയോജ്യമല്ലാത്ത 749 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ 

uae
  •  3 days ago
No Image

'നമ്മുടെ വീട്ടില്‍ കള്ളന്‍ കയറില്ലെന്ന് ആരും കരുതരുത്...ഒരുനാള്‍ അതും സംഭവിച്ചേക്കാം' ലഹരിക്കെതിരായ കരുതല്‍ സ്വന്തം വീടുകളില്‍ നിന്ന് തുടങ്ങണമെന്ന് സാദിഖലി തങ്ങള്‍ 

Kerala
  •  3 days ago