HOME
DETAILS

'നമ്മുടെ വീട്ടില്‍ കള്ളന്‍ കയറില്ലെന്ന് ആരും കരുതരുത്...ഒരുനാള്‍ അതും സംഭവിച്ചേക്കാം' ലഹരിക്കെതിരായ കരുതല്‍ സ്വന്തം വീടുകളില്‍ നിന്ന് തുടങ്ങണമെന്ന് സാദിഖലി തങ്ങള്‍ 

  
Web Desk
March 10 2025 | 08:03 AM

Start Anti-Drug Awareness at Home PM Sadiq Ali Thangal

മലപ്പുറം: ലഹരിക്കെതിരായ ജാഗ്രത സ്വന്തം വീടുകളില്‍ നിന്ന് തുടങ്ങണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍. സ്വന്തം സുരക്ഷിതമെന്ന് ആരും കരുതേണ്ടതല്ലെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. മലപ്പുറം ചെമ്മാട് സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 

'എന്റെ വീട്ടില്‍ കള്ളന്‍ കയറില്ലെന്ന് ആരും കരുതരുത്. അശ്രദ്ധ ഉണ്ടായാല്‍ എവിടെ വേണമെങ്കിലും ലഹരി കടന്നുവരാം'സാദിഖലി തങ്ങള്‍ വ്യക്തമാക്കി. 

'വീട്ടില്‍ നിന്നുതന്നെയാണ് ജാഗ്രത തുടങ്ങേണ്ടത്. നമ്മുടെ ആരുടേയും വീട്ടില്‍ കള്ളന്‍ കയറില്ലെന്ന് ആരും വിചാരിക്കരുത്. വീട് എത്ര സുരക്ഷിതമായാലും ഒരു ദിവസം കള്ളന്‍ കയറുമെന്ന് കുറ്റാന്വേഷണ വിദഗ്ധര്‍ പറയുന്നുണ്ട്' - അദ്ദേഹം ചൂണ്ടിക്കാട്ടി. 

നമ്മള്‍ സുരക്ഷിതരല്ല എന്നോര്‍ക്കണം. എപ്പോളെങ്കിലും എവിടെയെങ്കിലും അശ്രദ്ധ ഉണ്ടായിട്ട് അവിടെ അതൊക്കെ വന്നുചേരാന്‍ സാധ്യതയുണ്ടെന്ന് മറക്കരുത്. നമ്മള്‍ വിചാരിക്കും, ലഹരിയല്ലേ... ഞാന്‍ ലഹരി ഉപയോഗിക്കുന്നില്ലല്ലോ. എന്റെ കുട്ടി അത് ഉപയോഗിക്കില്ല... എന്ന് നമ്മള്‍ ആശ്വാസം കൊള്ളും.

പക്ഷെ, വാര്‍ത്തകള്‍ വരുമ്പോള്‍ അതിന് നേരെ വിപരീതമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. കുട്ടികളുടെ കാര്യത്തില്‍ തീര്‍ച്ചയായും നിരീക്ഷണം വേണം. യുവാക്കളുടെയും യുവതികളുടെയും കാര്യത്തിലും നമ്മള്‍ ജാഗരൂകരാവേണ്ടതുണ്ട്' സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതിയായി നടിച്ച് വിവാഹ വാഗ്ദാനം നൽകി 33 ലക്ഷം രൂപ തട്ടിയെടുത്ത മധ്യവയസ്കൻ പിടിയിൽ

Kerala
  •  4 hours ago
No Image

റഷ്യ- ഉക്രൈന്‍ യുദ്ധത്തിന് താല്‍ക്കാലിക വിരാമം?;  യു.എസ് മുന്നോട്ട് വെച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ തയ്യാറെന്ന് സെലന്‍സ്‌കി

International
  •  4 hours ago
No Image

കവര് കാണണോ... വന്നോളൂ കൊച്ചിക്ക്- ഇടകൊച്ചി, ചെല്ലാനം, കുമ്പളങ്ങി, പെരുമ്പടപ്പ്  എന്നിവിടങ്ങളിൽ ബയോലൂമിനസെൻസ് പ്രതിഭാസം കാണാം 

Kerala
  •  5 hours ago
No Image

ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഏഴു വയസ്സുകാരന്‍ മരിച്ചു; അപകടം കളിക്കുന്നതിനിടെ

Kerala
  •  5 hours ago
No Image

പാകിസ്ഥാനില്‍ തട്ടിയെടുത്ത ട്രയിനിലെ 80 പേരെ മോചിപ്പിച്ചു;  30 സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നു, ഏറ്റുമുട്ടലില്‍ 13 ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചന

International
  •  6 hours ago
No Image

റഷ്യ-യുക്രൈൻ യുദ്ധം: 30 ദിവസത്തെ വെടിനിർത്തലിന് സാധ്യത, യുഎസ് നിർദേശിച്ച കരാർ യുക്രൈൻ അംഗീകരിച്ചു

International
  •  12 hours ago
No Image

തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം; യുവതി പ്രസവിച്ചു, പ്രതി അറസ്റ്റിൽ

Kerala
  •  13 hours ago
No Image

കറന്റ് അഫയേഴ്സ്-11-03-2025

PSC/UPSC
  •  13 hours ago
No Image

സംസ്ഥാനത്ത് വൻ ലഹരിവേട്ട; എട്ട് പേർ അറസ്റ്റിൽ, പരിശോധന ശക്തമാക്കി പൊലീസും എക്സൈസും

Kerala
  •  14 hours ago
No Image

മണിപ്പൂരില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മൂന്ന് ബി.എസ്.എഫ് ജവാന്മാര്‍ മരിച്ചു, 13 പേര്‍ക്ക് പരുക്ക്

National
  •  14 hours ago