HOME
DETAILS

യു.എസില്‍ ചെറുവിമാനം തകര്‍ന്നു വീണു; അപകടം ജനവാസ മേഖലയില്‍, യാത്രക്കാര്‍ മുഴുവന്‍ മരിച്ചെന്ന് സൂചന   

  
Web Desk
February 01 2025 | 03:02 AM

Small Medical Aircraft Crashes in Philadelphia Six People on Board

ഫിലാഡല്‍ഫിയ: അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ ചെറു വിമാനം തകര്‍ന്നു വീണു. രോഗിയായ കുട്ടിയും അഞ്ചു പേരും അടക്കം ആറു പേര്‍ സഞ്ചരിച്ച മെഡിക്കല്‍ യാത്രാവിമാനമാണ് തകര്‍ന്നു വീണത്.  യു.എസ് സമയം രാത്രി 6:30ന് വടക്ക് കിഴക്ക് ഫിലാഡല്‍ഫിയയിലെ വ്യാപാര സമുച്ചയത്തിന് സമീപം ജനവാസമേഖലയിലാണ് അപകടം. വിമാനം തകര്‍ന്നു വീണതിന് പിന്നാലെ വാഹനങ്ങള്‍ക്ക് തീ പിടിക്കുകയും ചെയ്തു. 

റൂസ്‌വെല്‍റ്റ് മാളിന് എതിര്‍വശത്തെ നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയിലെ കോട്ട്മാന്‍, ബസ്റ്റല്‍ട്ടണ്‍ അവന്യൂസിന് സമീപമാണ് സംഭവം. റൂസ്‌വെല്‍റ്റ് ബൊളിവാര്‍ഡ് അടക്കമുള്ള പ്രദേശങ്ങളില്‍ റോഡ് ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. 

വിമാനത്തില്‍ സഞ്ചരിച്ച മുഴുവന്‍ പേരും മരിച്ചതായാണ് പ്രാഥമിക വിവരം. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയ എയര്‍പോര്‍ട്ടില്‍ നിന്ന് മിസോറിയിലെ സ്പ്രിംഗ്ഫീല്‍ഡ്ബ്രാന്‍സന്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്ന ലിയര്‍ജെറ്റ് 55 വിമാനം. അപകടത്തെ കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും (എഫ്.എ.എ) നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും (എന്‍.ടി.എസ്.ബി) അന്വേഷിക്കും.

അപകടത്തെ കുറിച്ച് ഫിലാഡല്‍ഫിയ മേയറുമായി സംസാരിച്ചതായും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും പെന്‍സില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷാപ്രിയോ അറിയിച്ചു.

 

 

A small medical plane, carrying six people including a sick child, crashed near a residential area in Philadelphia, USA, around 6:30 PM local time. The crash resulted in a fire affecting nearby vehicles. Authorities are investigating the cause of the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-03-02-2025

latest
  •  2 days ago
No Image

'ആര്‍എസ്എസുമായി കൈകോര്‍ത്ത സിപിഎമ്മിന്റെ ചരിത്രം എന്തേ എഴുത്തുകാരി മറക്കുന്നത്'; കെ ആര്‍ മീരക്ക് മറുപടിയുമായി വിഡി സതീശന്‍

Kerala
  •  2 days ago
No Image

ഗസ്സ വെടിനിർത്തൽ ചർച്ചകൾക്കായി നെതന്യാഹു വാഷിംഗ്ടണിൽ

International
  •  2 days ago
No Image

ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച അടുത്തയാഴ്ച

International
  •  2 days ago
No Image

നികുതി തർക്കം; അടിക്ക് തിരിച്ചടി തന്നെ; ട്രംപിന് മറുപടിയുമായി യൂറോപ്യൻ യൂണിയൻ

International
  •  2 days ago
No Image

2024ൽ സഊദി അറേബ്യയുടെ സൈനിക ചെലവ് 75.8 ബില്യൺ ഡോളർ; ഗാമി മേധാവി

Saudi-arabia
  •  2 days ago
No Image

പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കി; പട്ടാപ്പകൽ യുവാവിനെ കഴുത്തറുത്ത് കൊന്നു

latest
  •  2 days ago
No Image

ടെസ്റ്റിൽ സെവാഗിനെ പോലെ കളിക്കാൻ അവന് കഴിയും: ഹർഭജൻ സിങ്

Cricket
  •  2 days ago
No Image

കൺടന്റ് ക്രിയറ്റർമാർക്കുള്ള യുഎഇ ഗോൾഡൻ വിസക്ക് എങ്ങനെ അപേക്ഷിക്കാം

latest
  •  2 days ago
No Image

ചെക്ക് പോസ്റ്റുകളിലെ അഴിമതിക്കാരെ നിയന്ത്രിക്കാൻ കർശന നിർദ്ദേശവുമായി ഗതാഗത കമ്മീഷണർ

Kerala
  •  2 days ago