HOME
DETAILS

സൂക്ഷിച്ചാല്‍ ഇനി ദുഃഖിക്കേണ്ട; കുവൈത്തില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ വന്‍തുക പിഴയും കൂടാതെ ജയില്‍ ശിക്ഷയും

  
January 31 2025 | 10:01 AM

If you take care do not grieve anymore Failure to wear a seat belt in Kuwait can result in hefty fines and jail time

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇനിമുതല്‍ വാഹനമോടിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ വന്‍തുക പിഴ ചുമത്തും. കുവൈത്തിലെ അധികാരികള്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചും ട്രാഫിക് നിയമങ്ങള്‍  ശക്തമാക്കിക്കൊണ്ട് കര്‍ശനമായ പിഴകളെക്കുറിച്ചും നിയമലംഘകര്‍ക്ക് നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കി. സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ 30 കുവൈത്ത് ദീനാര്‍ പ്രാരംഭ പിഴയായി ചുമത്തും. നിയമ ലംഘനം കോടതിയിലേക്ക് റഫര്‍ ചെയ്താല്‍, ഒരു മാസം വരെ തടവോ, 50 കുവൈത്ത് ദീനാര്‍ മുതല്‍ 100 കുവൈത്ത് ദീനാര്‍ വരെയുള്ള പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. 

സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് ഒരു പ്രധാനപ്പെട്ട സുരക്ഷാ നടപടിയായതിനാല്‍ അപകടമുണ്ടായാല്‍ മരണ സാധ്യതയും ഗുരുതരമായ പരുക്കും 50% വരെ കുറയ്ക്കും. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും മരണങ്ങള്‍ കുറയ്ക്കുന്നതിനും ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം അധികൃതര്‍ ഊന്നിപ്പറഞ്ഞു. കഠിനമായ പിഴകള്‍ ഒഴിവാക്കുന്നതിനും വാഹനമോടിക്കുന്നവരുടെയും യാത്രക്കാരുടെയും ജീവന്‍ സംരക്ഷിക്കുന്നതിനും സീറ്റ് ബെല്‍റ്റ് നിയമങ്ങള്‍ പാലിക്കാന്‍ വാഹനമോടിക്കുന്നവരോട് അധികൃതര്‍ ആവശ്യപ്പെട്ടു.

If you take care, do not grieve anymore; Failure to wear a seat belt in Kuwait can result in hefty fines and jail time


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-03-02-2025

latest
  •  2 days ago
No Image

'ആര്‍എസ്എസുമായി കൈകോര്‍ത്ത സിപിഎമ്മിന്റെ ചരിത്രം എന്തേ എഴുത്തുകാരി മറക്കുന്നത്'; കെ ആര്‍ മീരക്ക് മറുപടിയുമായി വിഡി സതീശന്‍

Kerala
  •  2 days ago
No Image

ഗസ്സ വെടിനിർത്തൽ ചർച്ചകൾക്കായി നെതന്യാഹു വാഷിംഗ്ടണിൽ

International
  •  2 days ago
No Image

ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച അടുത്തയാഴ്ച

International
  •  2 days ago
No Image

നികുതി തർക്കം; അടിക്ക് തിരിച്ചടി തന്നെ; ട്രംപിന് മറുപടിയുമായി യൂറോപ്യൻ യൂണിയൻ

International
  •  2 days ago
No Image

2024ൽ സഊദി അറേബ്യയുടെ സൈനിക ചെലവ് 75.8 ബില്യൺ ഡോളർ; ഗാമി മേധാവി

Saudi-arabia
  •  2 days ago
No Image

പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കി; പട്ടാപ്പകൽ യുവാവിനെ കഴുത്തറുത്ത് കൊന്നു

latest
  •  2 days ago
No Image

ടെസ്റ്റിൽ സെവാഗിനെ പോലെ കളിക്കാൻ അവന് കഴിയും: ഹർഭജൻ സിങ്

Cricket
  •  2 days ago
No Image

കൺടന്റ് ക്രിയറ്റർമാർക്കുള്ള യുഎഇ ഗോൾഡൻ വിസക്ക് എങ്ങനെ അപേക്ഷിക്കാം

latest
  •  2 days ago
No Image

ചെക്ക് പോസ്റ്റുകളിലെ അഴിമതിക്കാരെ നിയന്ത്രിക്കാൻ കർശന നിർദ്ദേശവുമായി ഗതാഗത കമ്മീഷണർ

Kerala
  •  2 days ago