സുഡാനിൽ ആശുപത്രിക്ക് നേരെ ഡ്രോൺ ആക്രമണം; 70 മരണം, 19 പേർക്ക് പരുക്ക്
കാര്‍ട്ടൂം: സുഡാനിൽ ആശുപത്രിക്കു നേരെയുണ്ടായ ഡ്രോണാക്രമണത്തിൽ മരണം 70 ആയി. ആക്രമണത്തിന് ഇരയായത് എൽ ഫാഷർ നഗരത്തിൽ പ്രവർത്തിക്കുന്ന ഏക ആശുപത്രിയാണെന്ന് ലോകാരോഗ്യ സംഘടന മേധാവി വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യങ്ങളിൽ നടക്കുന്ന ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായാണ് ആശുപത്രിയിലും ആക്രമണം ഉണ്ടായത്.
സഊദി ആശുപത്രിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ‘സഊദി ആശുപത്രി’ക്ക് നേരെയുള്ള ആക്രമണം സുഡാൻ സൈന്യവും റാപിഡ് സപ്പോർട്ട് ഫോഴ്സും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിന്റെ ഭാഗമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് സഊദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
എൽ ഫാഷറിലെ ആശുപത്രി ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം സോഷ്യൽ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പുറം ലോകത്തെ അറിയിച്ചത് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ്. 70 പേർ മരണപ്പെടുകയും, കൂടാതെ 19 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
ആക്രമണ സമയത്ത് രോഗികൾക്കൊപ്പം കൂട്ടിരിപ്പുകാരും ജീവനക്കാരുമുണ്ടായിരുന്നു. 2023 ഏപ്രിലിലാണ് സുഡാൻ സൈന്യവും റാപിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുളള യുദ്ധം ആരംഭിക്കുന്നത്. ഇതു വരെയുള്ള കണക്കനുസരിച്ച് ആഭ്യന്തര യുദ്ധത്തിൽ ഇതു വരെ മാത്രം 1000 പേർ മരിക്കുകയും, നിരവധി പേർക്ക് സാരമായ പരുക്കേൽക്കുകയും വീട് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ രാജ്യത്തെ 80 ശതമാനത്തിൽ അധികം വരുന്ന ആശുപത്രികളിലെ സേവനങ്ങൾ നിലച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
A devastating drone attack on a hospital in Sudan has resulted in the loss of 70 lives and injured 19 others, sparking widespread condemnation and concern for the safety of civilians and medical facilities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."