സൗജന്യ വൈദ്യുതി വേണമെങ്കില്‍ ആപിനു വോട്ടു ചെയ്യൂ, ഭീമമായ വൈദ്യുതി ബില്ലു വേണമെങ്കില്‍ ബിജെപിക്കു വോട്ടു ചെയ്യൂ; കെജ്‌രിവാള്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കൂടുതല്‍ അടുത്തിരിക്കെ പ്രചാരണം കൊഴുപ്പിക്കുകയും തന്ത്രങ്ങള്‍ക്ക് കരുത്തു പകരുകയുമാണ് പാര്‍ട്ടികള്‍. അഴിമതി ആരോപണത്തില്‍ പെട്ട് ഉലഞ്ഞ പാര്‍ട്ടിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന ഉറച്ച ബോധ്യത്തിലാണ് അരവിന്ദ് കെജ് രിവാളും ആംആദ്മി പാര്‍ട്ടിയും. നിരപാധിയുടെ മുഖംമൂടി അണിഞ്ഞ നുണയാനാണ് കെജ് രിവാളെന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ പറഞ്ഞിരുന്നു. ഇതോടെ കൊണ്ടും കൊടുത്തുമുള്ള ഡല്‍ഹിയിലെ പോര് കുറേക്കൂടി മുറുകിയിരിക്കുകയാണ്.
സൗജന്യ വൈദ്യുതി വേണമെങ്കില്‍ തന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്നും ഉയര്‍ന്ന വൈദ്യുതി ബില്ലുകള്‍ വേണമെങ്കില്‍ ബിജെപിക്ക് വോട്ടു ചെയ്‌തോളൂ എന്നുമാണ് ആംആദ്മി പാര്‍ട്ടി (എഎപി) കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചത്.
'വൈദ്യുതി ബില്ല് വേണ്ടെങ്കില്‍, ആംആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യൂ, വൈദ്യുതി ബില്ലായി ഭീമമായ തുക വേണമെന്നുള്ള എല്ലാവര്‍ക്കും ബിജെപിക്ക് വോട്ട് ചെയ്യാം. സര്‍ക്കാര്‍ രൂപീകരിക്കുന്ന മുറയ്ക്ക് വൈദ്യുതി സബ്‌സിഡി നിര്‍ത്തലാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. അവര്‍ സൗജന്യ വൈദ്യുതിക്ക് എതിരാണ്,' ജംഗ്പുരയില്‍ മനീഷ് സിസോദിയയുടെ പ്രചാരണത്തിനിടെ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് കെജ്‌രിവാള്‍ പറഞ്ഞു.
'കഴിഞ്ഞ 10 വര്‍ഷമായി ജംഗ്പുരയില്‍ നിന്ന് ഞങ്ങള്‍ക്ക് അതിശയകരമായ സ്‌നേഹവും പിന്തുണയുമാണ് ലഭിച്ചത്. ഇക്കാരണത്താലാണ് ഞാന്‍ എന്റെ പ്രിയപ്പെട്ട മനീഷ് സിസോദിയയെ നിങ്ങള്‍ക്കെല്ലാവര്‍ക്കും കൈമാറിയത്. അദ്ദേഹം എന്റെ പ്രിയപ്പെട്ടവനാണ്, എന്റെ ഇളയ സഹോദരനാണ്, കൂടാതെ എന്റെ സേനാപതിയും. ജംഗ്പുരയിലെ വികസനം വര്‍ദ്ധിപ്പിക്കും. താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന എല്ലാ പ്രവൃത്തികളും ഞങ്ങള്‍ പൂര്‍ത്തിയാക്കും,' കെജ്‌രിവാള്‍ പറഞ്ഞു.
'ഞാന്‍ എംഎല്‍എ ആയാല്‍ ക്യാബിനറ്റ് അംഗമായും ഉപമുഖ്യമന്ത്രിയായും ഞാന്‍ അരവിന്ദ് കെജ് രിവാളിനൊപ്പമുണ്ടാകും. ഞാന്‍ മാത്രമല്ല, ജംഗ്പുരയിലെ ജനങ്ങളും ഉപമുഖ്യമന്ത്രിയാകും. ഏതൊരു സര്‍ക്കാര്‍ ഓഫീസിലും തങ്ങളുടെ കാര്യങ്ങള്‍ സാധിക്കാന്‍ ജംഗ്പുരയിലെ ആരുടെയെങ്കിലും ഒരു ഫോണ്‍കോള്‍ മതിയാകും. ഉപമുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നിന്ന് ഒരാളുടെ വിളി എടുക്കാതിരിക്കാന്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനും ധൈര്യമുണ്ടാകില്ല,' സിസോദിയ പറഞ്ഞു.
2013 മുതല്‍ 2025 വരെ പട്പര്‍ഗഞ്ച് മണ്ഡലത്തെ പ്രതിനിധീകരിച്ച സിസോദിയ ഇത്തവണ ജംഗ്പുരയില്‍ നിന്നാണ് ജനവിധി തേടുന്നത്. പട്പര്‍ഗഞ്ചില്‍ നിന്ന് തുടര്‍ച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളില്‍ സിസോദിയ വിജയിച്ചിരുന്നു. 2020 ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയിലെ രവീന്ദര്‍ സിംഗ് നേഗിക്കെതിരെ 3,207 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തില്‍ അദ്ദേഹം വിജയിച്ചത്. 2015ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിനോദ് കുമാര്‍ ബിന്നിയെ 28,761 വോട്ടുകള്‍ക്കും 2013ല്‍ ബിജെപിയുടെ നകുല്‍ ഭരദ്വാജിനെ 11,476 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിസോദിയ തന്റെ രാഷ്ട്രീയ മെയ്‌വഴക്കം തെളിയിച്ചത്.
ജംഗ്പുരയില്‍ സിസോദിയക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഫര്‍ഹാദ് സൂരിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ തര്‍വീന്ദര്‍ സിംഗ് മര്‍വയെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. 70 അംഗ ഡല്‍ഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 5 നും വോട്ടെണ്ണല്‍ ഫെബ്രുവരി 8 നും നടക്കും.
If you want free electricity, vote for AAP, if you want huge electricity bills, vote for BJP; Kejriwal playing the field
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."