വയനാട്ടിലെ കടുവ ആക്രമണം; അനുശോചനം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി; സുസ്ഥിരമായ പരിഹാരം വേണമെന്ന് ആവശ്യം
കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ അനുശോചിച്ച് പ്രിയങ്കാ ഗാന്ധി എംപി. പ്രശ്‌നത്തില്‍ സുസ്ഥിരമായ പരിഹാരം വേണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
'മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കാപ്പി വിളവെടുപ്പിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ ദാരുണമായ വേര്‍പാടില്‍ അതിയായ ദുഖം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബത്തിന് എന്റെ ഹൃദയംഗമമായ അുനുശോചനം. ഈ ഗുരുതര പ്രശ്‌നം പരിഹരിക്കാന്‍ സുസ്ഥിരമായ പരിഹാരങ്ങള്‍ അടിയന്തിരമായി ആവശ്യമാണ്,' പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു.
അതേസമയം നരഭോജി കടുവയെ വെടി വെയ്ക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. വെടിവെച്ചോ കൂട് വെച്ചോ കടുവയെ പിടികൂടാന്‍ ഉത്തരവ് നല്‍കിയതായി വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചാരക്കൊല്ലിയില്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ തുടരുകയാണ്.
priyanja gandhi x post on tiger attack in wayanad
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."