പരസ്യ വിഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ വിദേശത്തുള്ള വാഹന ഉടമക്ക് പൊലീസ് നോട്ടീസ് അയക്കും
കോഴിക്കോട്: പരസ്യ വിഡിയോ ചിത്രീകരണത്തിനിടെ ആഡംബര കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ വാഹനത്തിന്റെ ഉടമ കടലുണ്ടി സ്വദേശി എ.കെ.നൗഫൽ വിദേശത്തായതിനാൽ അദേഹത്തെയും പ്രതിചേർത്ത് കൊണ്ട് പൊലീസ് നോട്ടീസ് അയക്കും. റജിസ്ട്രേഷനും ഇൻഷുറൻസുമില്ലാത്ത വാഹനം കൈമാറിയതാണ് ഇയാൾക്കെതിരെയുള്ള കേസ് എടുത്തിരിക്കുന്നത്. നൗഫലിനെയും കേസിൽ പ്രതി ചേർത്തുകൊണ്ട് പൊലീസ് അന്വേഷണ റിപ്പോർട്ടും രേഖകളും കോടതിയിൽ ഹാജരാക്കുന്നതാണ്. കേസിലെ ഒന്നാം പ്രതിയായ മലപ്പുറം സ്വദേശി സാബിത്തിൻ്റെ സുഹൃത്താണ് നൗഫൽ. കഴിഞ്ഞവർഷമാണ് വിഡിയോ ചിത്രീകരണത്തിനിടെ കാറിടിച്ച് വടകര കടമേരി സ്വദേശി ആൽവിൻ മരണപ്പെട്ടത്.
ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വെള്ളയിൽ പൊലീസ് യഥാർഥ ഉടമയെ കണ്ടെത്തിയത്. ഇതിനായി കഴിഞ്ഞയാഴ്ച ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലെത്തി മുന്നംഗ അന്വേഷണസംഘം വിവരം ശേഖരിച്ചിരുന്നു. ഹൈദരാബാദ് സ്വദേശി അശ്വിൻ ജെയിൻ്റെ ഉടമസ്‌ഥതയിലാണ് കാർ എന്നാണ് ആദ്യം വിവരം ലഭിച്ചത്. ആഡംബര കാറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന കമ്പനിയുടേതായിരുന്നു കാർ. എന്നാൽ ഈ കാർ ഡൽഹിയിലെ കമ്പനിക്ക് വിറ്റു. ഡൽഹിയിലെ കമ്പനിയിൽ നിന്നാണ് നൗഫൽ കാർ വാങ്ങിയതായി വിവരം ലഭിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ മലപ്പുറം സ്വദേശി സാബിദിൻ്റെ സുഹൃത്താണ് നൗഫൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."