കഴിഞ്ഞ വര്‍ഷം ജിസിസിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ വ്യവസായി; ആരാണ് അബ്ദുല്ല അല്‍ ഗുറൈര്‍; യുഎഇയെ മാറ്റിമറിച്ച ശതകോടീശ്വരന്‍
ദുബൈ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യുഎഇ) ഏറ്റവും സ്വാധീനമുള്ള വ്യാവസായികളില്‍ ഒരാളാണ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഗുറൈര്‍. ബാങ്കിംഗ്, നിര്‍മ്മാണം എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന ഒരു വലിയ വ്യവസായിക ലോകത്തിന്റെ ഉടമയാണ് അല്‍ ഗുറൈര്‍. ഏതൊരു സാധാരണക്കാരനേയും പ്രചോദിപ്പിക്കാന്‍ പോന്നതാണ് അദ്ദേഹത്തിന്റെ നേട്ടങ്ങള്‍. വളരെ ചെറിയ തുടക്കത്തില്‍ നിന്ന് ജിസിസയിലെ തന്നെ വ്യവസായ പ്രമുഖന്‍മാരുടെ കൂട്ടത്തിലെ അതിപ്രബലനായതു വരെയുള്ള അദ്ദേഹത്തിന്റെ യാത്രക്കു പിന്നില്‍ സ്ഥിരോത്സാഹത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഏടുകളുണ്ട്.
1930ല്‍ ഒരു എമിറാത്തി ബിസിനസ് കുടുംബത്തിലാണ് അബ്ദുല്ല അല്‍ ഗുറൈര്‍ ജനിച്ചത്. അദ്ദേഹത്തിന്റെ സഹോദരന്‍ സെയ്ഫ് അഹമ്മദ് അല്‍ ഗുറൈറും യുഎഇയിലെ അറിയപ്പെടുന്ന ഒരു ശതകോടീശ്വരനായിരുന്നു. യുഎഇയിലെ ഏറ്റവും പ്രധാനപ്പെട്ട കമ്പനികളിലൊന്നായി തുടരുന്ന അല്‍ ഗുറൈര്‍ ഗ്രൂപ്പിന്റെ തലവനായിരുന്നു ഇദ്ദേഹം. സംരംഭക താല്‍പര്യങ്ങളാല്‍ ചുറ്റപ്പെട്ട് വളര്‍ന്ന അബ്ദുല്ല മഹത്വത്തിന് വിധിക്കപ്പെട്ടവനായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ അദമ്യമായ അഭിലാഷമാണ് അദ്ദേഹത്തെ വ്യവസായ മേഖലയിലെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെയും ഒരു ഇതിഹാസമാക്കി മാറ്റിയത്.
ദുബൈയിലെ യാര്‍ഡ് തൊഴിലാളി ഡുകാബിലെ മാര്‍ക്കറ്റിംഗ് ഓഫീസറായ കഥ
1960കളില്‍ വാണിജ്യത്തിന്റെയും സാമ്പത്തിക വികസനത്തിന്റെയും ആഗോള കേന്ദ്രമായി യുഎഇ മാറുന്നതിന്റെ തുടക്ക കാലത്താണ് അല്‍ ഗുറൈര്‍ തന്റെ കരിയറിനു തുടക്കമിടുന്നത്. വികസിച്ചു കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് ഏതെല്ലാം വ്യവസായങ്ങളില്‍ നിക്ഷേപം നടത്തിയാലാണ് അതു രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുക എന്നു ഗുറൈറിനു അക്കാലത്തു മനസ്സിലായി. അദ്ദേഹം അതൊരു അവസരമായി കണ്ടു.
1967ല്‍ അബ്ദുല്ല അല്‍ ഗുറൈര്‍ മഷ്‌റഖ് ബാങ്ക് സ്ഥാപിച്ചു. പിന്നീടത് യുഎഇയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായി മാറിയത് പില്‍ക്കാല ചരിത്രം. അതിവേഗം വളരുന്ന ജനസംഖ്യക്ക് ആധുനിക ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുകയെന്ന കാഴ്ചപ്പാടോടെ ആരംഭിച്ച അല്‍ ഗുറൈറിന്റെ ബാങ്ക് നൂതനത്വത്തിന്റെയും ഉപഭോക്തൃ കേന്ദ്രീകൃത സാമ്പത്തിക പരിഹാരങ്ങളുടെയും പര്യായമായി മാറി.
വിപണിയില്‍ നിന്നും സംസ്‌കരിച്ച പെപ്പറോണി ബീഫ് പിന്‍വലിക്കാന്‍ യുഎഇ
ബാങ്കിംഗ് മേഖലയിലെ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ മഷ്‌റഖ് ബാങ്കില്‍ മാത്രം ഒതുങ്ങിയില്ല. 1975ല്‍, ഒമാന്‍ ഇന്‍ഷുറന്‍സ് ആരംഭിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. അത് പിന്നീട് 2022ല്‍ സുകൂണ്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഈ സംരംഭങ്ങള്‍ അദ്ദേഹത്തിന്റെ വിപുലമായ സാമ്രാജ്യത്തിന്റെ തുടക്കം മാത്രമായിരുന്നു.
എന്നാല്‍ അല്‍ ഗുറൈറിന്റെ ബിസിനസ്സ് മിടുക്ക് ബാങ്കിംഗിലും ഇന്‍ഷുറന്‍സിലും മാത്രമായിരുന്നില്ല. നഗരത്തിലെ ഏറ്റവും മികച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകളിലൊന്നായ ദുബൈ മെട്രോയുടെ നിര്‍മ്മാണത്തില്‍ അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനി നിര്‍ണായക പങ്ക് വഹിച്ചു. കൂടാതെ, അദ്ദേഹത്തിന്റെ കമ്പനി ബുര്‍ജ് ഖലീഫയുടെ ബാഹ്യ ക്ലാഡിംഗിന് സംഭാവന നല്‍കുകയും ചെയ്തു. ഇത് അദ്ദേഹം ഏറ്റെടുത്ത ഓരോ പദ്ധതിയിലും അദ്ദേഹം കാത്തുസൂക്ഷിച്ച ഉയര്‍ന്ന നിലവാരത്തിന്റെ തെളിവാണ്. ഈ സംരംഭങ്ങള്‍ അദ്ദേഹത്തെ നിര്‍മ്മാണ, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ ഒരു ചാലകശക്തിയായി പ്രതിഷ്ഠിച്ചു.
അബ്ദുല്ല അല്‍ ഗുറൈറിന്റെ വിജയം അദ്ദേഹം സ്വരൂപിച്ച കോടിക്കണക്കിന് ഡോളറില്‍ മാത്രമല്ല അളക്കുന്നത്. യുഎഇയെ കെട്ടിപ്പടുക്കാനായി അദ്ദേഹം സഹായിച്ച പുരോഗതിയുടെ പാരമ്പര്യത്തില്‍ അത് പ്രതിഫലിക്കുന്നു. യുഎഇയുടെ ഭൗതികവും സാമ്പത്തികവുമായ ഭൂപ്രകൃതി രൂപപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ കമ്പനികള്‍ നിര്‍ണായക പങ്കുവഹിച്ചുവെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.
2022 ജനുവരിയില്‍ ഫോര്‍ബ്‌സ് അദ്ദേഹത്തിന്റെ ആസ്തി 3.1 ബില്യണ്‍ ഡോളറായി കണക്കാക്കി. ഇതോടെ അദ്ദേഹം യുഎഇയിലെയും ലോകത്തെയും ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടു. 2019ല്‍ മഷ്‌റഖ് ബാങ്കിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും അല്‍ ഗുറൈര്‍ ഇപ്പോഴും സാമ്പത്തിക മേഖലയില്‍ സ്വാധീനമുള്ള വ്യക്തിയായി തുടരുകയാണ്. അദ്ദേഹത്തിന്റെ മകന്‍ അബ്ദുള്‍ അസീസ് അല്‍ ഗുറൈറാണ് ഇപ്പോള്‍ മഷ്‌റഖ് ബാങ്കിന്റെ സിഇഒ.
അബ്ദുല്ല അല്‍ ഗുറൈറിന്റെ ബിസിനസ്സ് വിജയം ശ്രദ്ധേയമാണെങ്കിലും യുഎഇയ്ക്കും അറബ് ലോകത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ കോര്‍പ്പറേറ്റ് ലോകത്തിനും അപ്പുറമാണ്. 2015ല്‍ അദ്ദേഹം അബ്ദുല്ല അല്‍ ഗുറൈര്‍ ഫൗണ്ടേഷന്‍ (എജിഎഫ്) സ്ഥാപിച്ചു. ഇത് അറബ് മേഖലയിലെ വിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തനം ചെയ്യുന്നതിനായി സമര്‍പ്പിച്ചിരിക്കുകയാണ്. ഫൗണ്ടേഷന്‍ രൂപീകരിക്കുന്നതിന് വളരെ മുമ്പുതന്നെ 1960കളുടെ തുടക്കത്തില്‍ അദ്ദേഹം സ്‌കൂളുകള്‍ നിര്‍മ്മിച്ച് ഒരു മാറ്റത്തിനു വേണ്ടി നിലകൊണ്ടിരുന്നു.
അല്‍ ഗുറൈറിന്റെ വ്യക്തിജീവിതം കഠിനാധ്വാനം, സമഗ്രത, സമൂഹത്തോടുള്ള ശക്തമായ ഉത്തരവാദിത്തബോധം എന്നിവയെ അടിസ്ഥാനമാക്കിയാണ് മുന്നോട്ടു ഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."