ഏകദിനത്തിൽ ചരിത്രമെഴുതി സ്‌മൃതി മന്ദാന; സ്വന്തമാക്കിയത് റെക്കോർഡുകളുടെ പെരുമഴ
രാജ്കോട്ട്: വനിതാ ഏകദിനത്തിൽ പുത്തൻ റെക്കോർഡുമായി സ്‌മൃതി മന്ദാന. അയർലാൻഡിനെതിരെയുള്ള മികച്ച പ്രകടനങ്ങൾക്ക് പിന്നാലെ വനിതാ ഏകദിന ക്രിക്കറ്റിൽ 4,000 റൺസ് പൂർത്തിയാക്കാനാണ് സ്‌മൃതിക്ക് സാധിച്ചത്. അയർലാൻഡിനെതിരെ സ്‌മൃതി 29 പന്തിൽ 41 റൺസാണ് നേടിയത്. സ്‌മൃതിയുടെ ഈ നേട്ടത്തിന് മറ്റൊരു പ്രേത്യകത കൂടിയുണ്ട്. ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 4000 റൺസ് നേടുന്ന ഇന്ത്യൻ താരമായി മാറാനാണ് സ്‌മൃതിക്ക് സാധിച്ചത്. 95 ഇന്നിംഗ്‌സുകളിൽ നിന്നുമാണ് സ്‌മൃതി ഈ നേട്ടത്തിലെത്തിയത്.
മാത്രമല്ല മുൻ ഇന്ത്യൻ താരം മിതാലി രാജിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരം കൂടിയാണ് സ്‌മൃതി. മിത്തലി രാജ് 112 ഇന്നിങ്‌സുകളിൽ നിന്നുമാണ് 4000 റൺസ് നേടിയത്. ഇതിന് പുറമെ ഏറ്റവും വേഗത്തിൽ 4000 റൺസ് സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായി മാറാനും സ്‌മൃതിക്ക് സാധിച്ചു.
ഓസ്‌ട്രേലിയൻ താരങ്ങളായ ബെലിൻഡ ക്ലാർക്ക്, മെഗ് ലാനിംഗ് എന്നിവരാണ് ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 4000 റൺസ് നേടിയ താരങ്ങൾ. ബെലിൻഡ 86 മത്സരങ്ങളിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയപ്പോൾ മെഗ് ലാനിംഗ് 87 മത്സരങ്ങളിൽ നിന്നും ഈ നേട്ടത്തിലെത്തി.
മത്സരത്തിൽ സ്‌മൃതിക്ക് പുറമെ പ്രതീക റാവൽ 96 പന്തിൽ 89 റൺസും തേജൽ ഹസബ്നിസ് 46 പന്തിൽ നിന്നും 53 റൺസും നേടി മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റുകൾക്കാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത അയർലാൻഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 238 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 34.3 ഓവറിൽ ആറ് വിക്കറ്റ് ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."